Author: News Desk
-

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും. അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍) 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706)- ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട് 13- തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്…
-

എയ്സ് കോളെജ് വിദ്യാര്‍ത്ഥിനികള്‍ വനിതാദിന റാലി സംഘടിപ്പിച്ചു
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി മനാറുൽ ഹുദാ ട്രസ്റ്റിന്റെ എയ്സ് കോളെജ് ഓഫ് എഞ്ചിനിയറിംഗിൽ വനിത ദിന റാലി നടന്നു. കോളേജിലെ വുമൺ സെല്ലും, ജനസിസ്- എയ്സ് ഐ. ഇ . ഡി. സിയുടേയും ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ : ഫാറൂഖ് സെയ്ദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും കൈയ്യിലേന്തി വുമൺ സെൽ വോളന്റിയർമാരും ഐ. ഇ.ഡി. സിയിലെ വനിത വോളന്റിയർമാരും കോളേജിലെ…
-

മികച്ച പ്രോട്ടോടൈപ്പ് അവാർഡ് ശിവ ദീപക്, അഭിഷേക്, സിമോയ് എന്നിവര്‍ക്ക്
ചെങ്ങന്നൂരിലെ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ഡെക്കത്തോൺ 3.0 – ഇന്തോ – മലേഷ്യൻ ഇന്റർനാഷണൽ ഹാക്കത്തോണിൽ രണ്ടാം വർഷ എഐഎംഎൽ വിദ്യാർത്ഥികളായ ശിവ ദീപക് എംബി, അഭിഷേക് ജെ പി, സിമോയ് രാജൻ എന്നിവർ “മികച്ച പ്രോട്ടോടൈപ്പ്” അവാർഡ് സ്വീകരിക്കുന്നു.
-

ഡോ. കമൽ എച്ച്. മുഹമ്മദിന് ജി കെ പിള്ള പുരസ്കാരം
കവളങ്ങാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. കമൽ എച്ച്. മുഹമ്മദിനെ ജി കെ പിള്ള പുരസ്കാരം നൽകി ആദരിച്ചു. ജി കെ പിള്ള ഫൗണ്ടേഷനും ഫ്രീലാൻസ് പത്ര പ്രവർത്തക അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ പുരസ്‌കാരം സമ്മാനിച്ചു. കണ്ണൂർ സ്വദേശിയായ കമൽ ഇപ്പോൾ നേര്യമംഗലം തലക്കോട് ആണ് താമസിക്കുന്നത്. ‘ഡെയറിംഗ് പ്രിൻസ്’ എന്ന പേരിൽ പുറത്തിറക്കിയ ഡോ. കമലിന്റെ ആത്മകഥക്ക് പോണ്ടിച്ചേരി രത്‌ന അവാർഡ്, ഡൽഹി…
-

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈസമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക്, നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
You May Have Missed



















