Author: News Desk
-

ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്‍ന്ന് അവരെ സ്വീകരിച്ചു. അവര്‍ക്ക് വിശ്രമിക്കാനും ശൗചാലയത്തില്‍ പോകാനുമുള്ള സൗകര്യങ്ങളൊരുക്കി. കുടിവെള്ളം, സംഭാരം ഉള്‍പ്പെടെയുള്ളവയും മെഡിക്കില്‍ സൗകര്യങ്ങളും ഒരുക്കി. മന്ത്രി അവരുമായി സംസാരിക്കുകയും അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുകയും ചെയ്തു.
-

യുവാക്കള്‍ നിര്‍ബന്ധമായും ജനാധിപത്യത്തിന്റെ ഭാഗമാകണ: ജില്ലാ കളക്ടർ
രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുമായി യുവാക്കള്‍ നിര്‍ബന്ധമായും തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ് കേരള സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. മികച്ച ജനാധിപത്യ സംവിധാനത്തിലൂടെ രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമാവുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംമ്പറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്വിസ് മത്സരത്തില്‍ വിജയികളായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങൾ വിതരണം…
-

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം
ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക്…
-

കെ–അഗ്ടെക് ലോഞ്ച് പാഡ്-ശോഭനമായ ഗ്രാമീണ ഭാവിക്ക്
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിൽ, കേരളത്തിലെ ഗ്രാമീണ ജനതയുടെ വികസനത്തിന് ഉതകുന്ന തരത്തിൽ വിജയസാധ്യതയുള്ള ആശയങ്ങളെ വിപണിയിലെത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാർട്ടപ്പുകൾക്കും ഇൻക്യുബേഷൻ സൗകര്യങ്ങൾക്കും അവസരങ്ങൾ ഒരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി കെ-അഗ്ടെക് ലോഞ്ച് പാഡ് എന്ന പദ്ധതി ആരംഭിക്കുന്നു. നബാർഡിൻറെ ‘റൂറൽ ബിസിനസ് ഇൻക്യുബേഷൻ‘ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 2025 മാർച്ച് 14- വെള്ളിയാഴ്ച രാവിലെ 10:30-ന്…
You May Have Missed




















