Ananthapuri Online News

Anantham Athivegam Ananthapuri Varthakal

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടര്‍ ഇനി  തിരുവനന്തപുരത്തും

ഇന്റൽ (Indel) ഓട്ടോമോറ്റീവ് എന്ന  ഓട്ടോമൊബൈൽ കമ്പനിയുടെ  റിവര്‍ ഇൻഡി
( River Indie) എന്ന ഇലക്ട്രിക് സ്കൂട്ടര്‍  ഇനി  തിരുവനന്തപുരത്തും. ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലെ എസ്.യൂ.വി എന്നറിയപ്പെടുന്ന  റിവര്‍  ഇൻഡി ( RIVER INDIE)  യുടെ കേരളത്തിലെ രണ്ടാമത്തെ  ഗ്രാന്‍റ്  ലോഞ്ചിംഗ് ആണ്  തിരുവനന്തപുരത്ത് നടക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ റിവര്‍  ഇൻഡി എന്ന സ്‌കൂട്ടറിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കമ്പനി അധികൃതരും ഫ്രാൻജയ്സീ അംഗങ്ങളും  നാളെ മേയ് 8ന് തിരുവനന്തപുരത്ത് എത്തുന്നു. ഈ ഗ്രാന്‍റ് ലോഞ്ചിംഗിൽ  വച്ച്  ഉപഭോക്താക്കള്‍ക്ക് 25 റിവർ ഇൻഡി സ്കൂട്ടറുകള്‍ നല്‍കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!