Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഓൺലൈൻ ജോലി തട്ടിപ്പ്: ഒരാള്‍ കൂടി പിടിയിലായി
    , ,

    ഓൺലൈൻ ജോലി തട്ടിപ്പ്: ഒരാള്‍ കൂടി പിടിയിലായി

    ആലപ്പുഴ: ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥിയിൽ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. മലപ്പുറം നിലമ്പൂർ ജനതപ്പടി സ്വദേശി താന്നിക്കൽ ഹൗസിൽ ഷമീറിനെ (42)യാണ് നിലമ്പൂരിൽ നിന്ന് ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ. സജിമോന്റെ നിര്‍ദേശ പ്രകാരം പിടികൂടിയത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ എലിയാസ്. പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ…

    Continue Reading

  • കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
    , ,

    കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

    സംസ്ഥാനത്തെ 202 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41…

    Continue Reading

  • തൊഴിൽ തർക്കം തീർപ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു
    , ,

    തൊഴിൽ തർക്കം തീർപ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു

    ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. റസ്റ്റോറന്റ്റ് മുതൽ ഡെലിവറി പോയിൻ്റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വർദ്ധനവ് വരുത്തിയും ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25രൂപ ഉറപ്പാക്കിയും ഡെലിവറി പാർട്‌ണർ നിൽക്കുന്ന സ്ഥലത്തു നിന്ന് റസ്റ്റോറൻ്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള റിട്ടേൺ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ് കൂലി…

    Continue Reading

  • ആശാ സമരം 25-ാം ദിവസം അണമുറിയാതെ പിന്തുണ
    , , ,

    ആശാ സമരം 25-ാം ദിവസം അണമുറിയാതെ പിന്തുണ

    തിരുവനന്തപുരം(6/3/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന രാപകൽ സമരം 25-ാം ദിവസം പിന്നിടുമ്പോഴും അണമുറിയാതെ പിന്തുണ പ്രവാഹം. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടക്കുന്ന സംഗമത്തിന് പിന്തുണയർപ്പിച്ച് അരുന്ധതി റോയ്, ദീദി ദാമോദരൻ, പി ഗീത തുടങ്ങി നിരവധി പ്രമുഖർ സന്ദേശം അയക്കുന്നു. ഒപ്പം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെ നിരവധിപേർ നേരിട്ട് സമരവേദിയിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് പ്രൊഫ. നീതു രഘുവരൻ, ഗവൺമെന്റ് പ്രസ്സ് പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ്…

    Continue Reading

  • കെ-മാറ്റ് : താത്ക്കാലിക ഫലം പ്രസിദ്ധീകരിച്ചു
    , , , ,

    കെ-മാറ്റ് : താത്ക്കാലിക ഫലം പ്രസിദ്ധീകരിച്ചു

    2025-26 വർഷത്തെ എം.ബി.എ. പ്രവേശനത്തിനായി ഫെബ്രുവരി  23 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (KMAT-2025) താത്ക്കാലിക ഫലം, അപേക്ഷകൻ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് Candidate Portal ലെ ‘Result’ ലിങ്കിൽ പരീക്ഷാഫലം പരിശോധിക്കാം. ‘Candidate Response’ എന്ന മെനുവിൽ അപേക്ഷകർക്ക് അവർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ കാണാം. ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ മാർച്ച് 7 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

    Continue Reading

  • ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി
    , ,

    ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി

    ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര വളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കോര്‍പ്പറേഷനും സംയുക്തമായി പരിശോധന നടത്തി. പരിശോധനയില്‍ 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ജില്ലാ ശുചിത്വമിഷന്‍ ടീം, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളും…

    Continue Reading

  • കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്
    , , , ,

    കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

    കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയായ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്. ക്ഷീരവികസന മേഖലയുടെയും കാർഷിക മേഖലയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതി ഒരേ സമയം ക്ഷീരകർഷകർക്ക് വരുമാനദായകവും മാലിന്യ നിര്‍മ്മാര്‍ജനത്തിന് സഹായകരവുമാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകരുടെ വീടുകളിലേക്ക് നേരിട്ടെത്തുന്ന മൊബൈൽ ചാണക സംസ്കരണ യൂണിറ്റ് ചാണകക്കുഴിയിൽ നിന്ന് ചാണകമെടുത്ത് ഉണക്കി സംസ്കരിച്ച് വാഹനത്തിൽ ശേഖരിക്കും. ശേഖരിക്കുന്ന ചാണകത്തിന് കിലോഗ്രാമിന് നിശ്ചിത തുക കർഷകന് നൽകും. ചാണകം നീക്കം ചെയ്ത്…

    Continue Reading

  • സൗജന്യ തൊഴില്‍ മേള
    , , ,

    സൗജന്യ തൊഴില്‍ മേള

    ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിജ്ഞാന കേരളം‘ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 11ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. 200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികൾ മാര്‍ച്ച് 11ന് രാവിലെ 9:30ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/EvmeRjkDkJ5pLhBq7. ഫോൺ: 9495999697,…

    Continue Reading

  • ഇനി അല്പം ‘സൊറ’ പറയാം; പെൻഷൻകാർക്ക് വിശ്രമകേന്ദ്രമൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്
    , , , ,

    ഇനി അല്പം ‘സൊറ’ പറയാം; പെൻഷൻകാർക്ക് വിശ്രമകേന്ദ്രമൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

    പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ്ട്രഷറിയിലെത്തുന്ന പെൻഷൻകാർക്ക് ഇനി പെൻഷനും വാങ്ങാം ഒപ്പം പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പനേരം സൊറ പറഞ്ഞും ഇരിക്കാം. പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് ‘സൊറയിടം’ എന്ന പേരിൽ പ്രകൃതിദത്തമായ വിശ്രമകേന്ദ്രമൊരുക്കി മാതൃകയാവുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. സ്ഥലപരിമിതിയും തിരക്കും മൂലം ബുദ്ധിമുട്ടുകയായിരുന്നു ‌സബ്ട്രഷറി അധികൃതർ. പെൻഷൻ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളിൽ തിരക്ക് വർദ്ധിക്കും. പ്രായമേറിയ പെൻഷൻകാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ട്രഷറിക്കു സമീപമുള്ള തണൽമരത്തിൻ്റെ ചുവട്ടിൽ വിശ്രമ സ്ഥലം ഒരുക്കാൻ…

    Continue Reading

  • നൈപുണ്യവികസനത്തിലൂടെ തൊഴിൽക്ഷാമം പരിഹരിക്കും: മന്ത്രി ആർ ബിന്ദു
    , , , ,

    നൈപുണ്യവികസനത്തിലൂടെ തൊഴിൽക്ഷാമം പരിഹരിക്കും: മന്ത്രി ആർ ബിന്ദു

    വിജ്ഞാന കേരളം നൈപുണ്യ പൈലറ്റ് പരിശീലന പരിപാടിക്ക് തുടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി തൊഴിൽക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അതിനുള്ള ചുവടുവയ്പ്പായാണ് ക്യാംപസുകളിൽ സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് സെല്ലുകൾ രൂപീകരിച്ചത്. തൊഴിൽ അന്വേഷകരേയും തൊഴിൽ ദാതാക്കളെയും നൈപുണ്യ വികസന ഏജൻസികളേയും ബന്ധിപ്പിക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ് ) ഇക്കാര്യത്തിൽ വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!