Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
    , ,

    ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

    നെടുമങ്ങാട്: കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ചന്തമുക്ക് മൈതാനിയിൽ “കരുതാo മക്കളെ പൊരുതാം” എന്ന സന്ദേശത്തിൽ ലഹരിക്കെതിരെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഓച്ചിറ ആബിദ് മൗലവി അൽഹാദി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ദുര്യോധനൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ സോമശേഖരൻ നായർ,സി രാജലക്ഷ്മി, ഫാദർ സ്റ്റാൻലി ജോൺ,…

    Continue Reading

  • കേരളത്തിൻ്റെ അരാജകാവസ്ഥ; മുഖ്യപ്രതി മുഖ്യമന്ത്രി: എൻ കെ പ്രേമചന്ദ്രൻ എംപി
    , , , ,

    കേരളത്തിൻ്റെ അരാജകാവസ്ഥ; മുഖ്യപ്രതി മുഖ്യമന്ത്രി: എൻ കെ പ്രേമചന്ദ്രൻ എംപി

    തിരുവനന്തപുരം: അതിക്രമങ്ങളെ മഹത്വവത്കരിച്ച് അനർഹമായ ആനുകൂല്യങ്ങളും രാഷ്ട്രീയ പിന്തുണയും നൽകുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൻ്റെ അരാജകാവസ്ഥയുടെ മുഖ്യപ്രതിയെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. സംസ്ഥാനത്തെ ഡ്രഗ്സ് മാഫിയാവത്ക്കരണത്തിന് എതിരെ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ഭരണ തുടർച്ചയുടെ നേട്ടം കൊയ്യുന്നത് സംസ്ഥാനത്തെ ലഹരി മാഫിയകളും സി പി ഐ (എം) ഗുണ്ടാ സംഘങ്ങളുമാണ്. ലഹരി മാഫിയയ്ക്കെതിരെ…

    Continue Reading

  • രഞ്ജി ട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടം : മുഖ്യമന്ത്രി
    , , , , ,

    രഞ്ജി ട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടം : മുഖ്യമന്ത്രി

    ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് ആദരം നൽകുന്നതിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദർഭക്കെതിരായി ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാനായിരുന്നെങ്കിൽ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടു പടിയായി നമുക്ക് ഈ നേട്ടത്തെ കരുതാം. കായിക ഇനങ്ങളോട് എന്നും മമത കാട്ടിയ സംസ്ഥാനമാണ് കേരളം. ഒളിമ്പിക്‌സിലടക്കം…

    Continue Reading

  • രാജ്യത്തെ മികച്ച സ്പോർട്സ് സ്കൂളാക്കി അരുവിക്കര ജി. വി രാജ സ്കൂളിനെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ
    , , , , ,

    രാജ്യത്തെ മികച്ച സ്പോർട്സ് സ്കൂളാക്കി അരുവിക്കര ജി. വി രാജ സ്കൂളിനെ മാറ്റും: മന്ത്രി വി. അബ്ദുറഹിമാൻ

    സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിനെ ഉയർത്തുമെന്നും 50-ാം വർഷത്തിലേയ്ക്ക് കടക്കുന്ന സ്കൂളിനായി കായിക വകുപ്പ് ഏറ്റെടുത്ത 2.70 ഏക്കറിൽ പുതിയ ഹോസ്റ്റലും കളിക്കളവും നിർമ്മിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്ത നിരവധി കായിക താരങ്ങളെ സംഭാവന…

    Continue Reading

  • സിനിമ തന്നെയാണോ ഈ കുട്ടി വയലന്‍സിന് കാരണക്കാരന്‍?; ഫെഫ്ക്ക
    , , ,

    സിനിമ തന്നെയാണോ ഈ കുട്ടി വയലന്‍സിന് കാരണക്കാരന്‍?; ഫെഫ്ക്ക

    സമീപ കാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകർത്താക്കളിൽ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും, പോലിസധികാരികൾ, മനശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, സാമൂഹ്യനിരീക്ഷകർ തുടങ്ങിയവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. സിനിമ ചിത്രീകരിക്കുന്ന ‘ വയലൻസ്’ ആണ് സാമൂഹ്യതിന്മകൾക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള ഒരു സമീകരണമോ, തീർത്തും ദുർബലമായ, ലളിതവത്ക്കരിക്കപ്പെട്ട ഒരു പ്രതിഫലന സിദ്ധാന്തമോ ആണ് ഈ അഭിപ്രായപ്രകടനങ്ങൾക്ക് അടിസ്ഥാനമാവുന്നത്. ഗൗരവ്വമായി സാമൂഹിക വിശകലനം നടത്തുന്ന…

    Continue Reading

  • നീതി നിഷേധിക്കപ്പെട്ടാൽ നീ തീയായി മാറുക; സൗമ്യ സുകുമാരന്‍
    , , , ,

    നീതി നിഷേധിക്കപ്പെട്ടാൽ നീ തീയായി മാറുക; സൗമ്യ സുകുമാരന്‍

    നര്‍ത്തകി സൗമ്യ സുകുമാരന്‍ എഴുതിയ ലേഖനം വായിക്കാം. നമ്മുടെ കണ്മുന്നിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന രണ്ടു ദുരന്തങ്ങൾ ആണ്. നീതി നിഷേധിക്കപ്പെട്ടാൽ, നമ്മൾ അനുഭവിക്കുന്നത് അത്യന്തം വേദനാജനകവും മാനസികമായി ക്ഷീണിപ്പിക്കുന്നതുമായ ഒരു അവസ്ഥയായിരിക്കും. എന്നാൽ, അത്തരം സാഹചര്യങ്ങളിൽ സംയമനത്തോടെ, നിയമപരമായും സാമൂഹികമായും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കാം. നമ്മുടെ സംസ്ക്കാരം അതിന്റെ എല്ലാ തലത്തിലും നശിക്കപ്പെട്ടിരിക്കുന്നു. ഒരു ജോലി കിട്ടാതിരുന്നു എന്നതിനേക്കാൾ ആ സ്ത്രീ യെ ധൈര്യത്തോടെ ആശ്വസിപ്പിക്കാൻ പ്രതീക്ഷ നൽകാൻ അവർക്കൊന്നു വിശ്വസ്ഥതയോടെ തുറന്നു സംസാരിക്കാൻ…

    Continue Reading

  • വിദ്യാർത്ഥിയുടെ ആത്മഹത്യ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
    , ,

    വിദ്യാർത്ഥിയുടെ ആത്മഹത്യ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

    തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിൻ്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

    Continue Reading

  • കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി
    , ,

    കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി

    കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

    Continue Reading

  • സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻമേല്‍ വ്യാജപ്രചാരണം നടത്തുന്നു
    , , , ,

    സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻമേല്‍ വ്യാജപ്രചാരണം നടത്തുന്നു

    സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻ്റെ വിശാല ലക്ഷ്യങ്ങളെ തമസ്കരിക്കാനാണ് മന്ത്രിയ്ക്ക് അനുകൂലമായ വ്യവസ്ഥയുണ്ടെന്ന് വ്യാജപ്രചാരണം നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവ്വകലാശാലാ നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നത്. ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർത്ഥി സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കലും വികേന്ദീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തലും ഗവേഷണ മേഖലയിൽ കാലികമായ മാറ്റത്തിന് കളമൊരുക്കലും…

    Continue Reading

  • ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
    , , ,

    ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

    സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് പ്രോഗ്രാമിന്റെ കാലാവധി. പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍, https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138801345, https://www.srccc.in

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!