Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് നടക്കും
    , ,

    ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് നടക്കും

    ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് രാവിലെ 11 മുതല്‍ ഒരു മണി വരെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പോത്തന്‍ക്കോട് ബ്ലോക്ക് പ്രദേശത്തെ അണ്ടൂര്‍ക്കോണം, അഴൂര്‍, കഠിനംകുളം, മംഗലപുരം, പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും സിറ്റിംഗില്‍ അറിയിക്കാം.

    Continue Reading

  • കേരള സംയുക്‌ത ട്രേയ്ഡ് യൂണിയൻ മുഖ്യന് നിവേദനം നല്‍കി
    , ,

    കേരള സംയുക്‌ത ട്രേയ്ഡ് യൂണിയൻ മുഖ്യന് നിവേദനം നല്‍കി

    കേരള സംയുക്‌ത ട്രേയ്ഡ് യൂണിയൻ ഗുഡ്സ് വാഹനങ്ങളുടേയും ചരക്കുവാഹനങ്ങളുടേയും തൊഴിലാളി വാഹന ഉടമകളുടേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CITU AITUC HmS INTUC തുടങ്ങിയ വിവിധ യൂണിയൻ പ്രതിനിധികൾ നിയമസഭാ ഹാളിൽ ബഹു: മുഖ്യ മന്ത്രിയുടെ ഓഫീസിൽ മുഖ്യന് നിവേദനം വിഴിഞ്ഞം ജയകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിവേദനം നല്‍കുന്നു.

    Continue Reading

  • മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ച അഭിഭാഷകന്‍ മാപ്പ് പറയണം: തിരുവനന്തപുരം പ്രസ് ക്ലബ്
    , ,

    മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ച അഭിഭാഷകന്‍ മാപ്പ് പറയണം: തിരുവനന്തപുരം പ്രസ് ക്ലബ്

    ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെ സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത അഭിഭാഷകന്‍ കൃഷ്ണരാജിന്റെ നടപടി ഹീനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വാര്‍ത്താ അവതരണത്തിനിടയിലെ പരാമര്‍ശങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ വളഞ്ഞിട്ടാക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമര്‍ശങ്ങള്‍ തിരുത്തി മാപ്പ് പറയാന്‍ അഡ്വ.കൃഷ്ണരാജ് തയ്യാറാകണം. ഇത്തരം വ്യക്തിഹത്യകള്‍ക്കെതിരായ പോരാട്ടത്തിന് മാധ്യമപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.

    Continue Reading

  • ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
    , , ,

    ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

    തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സന്നിഹിതരായി. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ്. പുതിയ രോഗികളെ രജിസ്റ്റര്‍ ചെയ്ത് തുടര്‍പരിചരണം നല്‍കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നല്‍കല്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സന്നദ്ധ…

    Continue Reading

  • എസ്‌കലേറ 2025 ന് ഇന്ന് സമാപനം; സ്ത്രീ സംരംഭകർക്കായി വിപുലമായ പ്രദർശന-വിപണന മേള ഡിസംബറിൽ നടത്തും
    , , ,

    എസ്‌കലേറ 2025 ന് ഇന്ന് സമാപനം; സ്ത്രീ സംരംഭകർക്കായി വിപുലമായ പ്രദർശന-വിപണന മേള ഡിസംബറിൽ നടത്തും

    തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌കലേറ 2025 ൻ്റെ രണ്ടാം പതിപ്പിന് ഇന്ന് (03-03-2025) സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 70 ഓളം സ്ത്രീ സംരംഭകർ ഭാഗമായ മേള വൻ വിജയമായാണ് സമാപിക്കുന്നത്.മേളയുടെ ഭാഗമായ സംരംഭകർക്ക് വർക്ക് ഓർഡറുകൾ ലഭിക്കുകയും മേളയിലെ വിൽപ്പനയിലൂടെ വരുമാനം ലഭിക്കുകയും ചെയ്തു. അതേസമയം കെഎസ്‌ഡബ്ല്യുഡിസി സ്ത്രീ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് ഡിസംബറിൽ വിപുലമായ മേള സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.…

    Continue Reading

  • പ്ലസ്‌ ടൂ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
    , , ,

    പ്ലസ്‌ ടൂ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം മരുതന്‍കുഴിയില്‍ പ്ലസ്‌ ടൂ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ ദര്‍ശനാണ് (17 വയസ്സ് ) മരിച്ചത്. വീട്ടിലെ കിടക്കമുറിയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടൂ വിദ്യാര്‍ഥി ആയിരുന്നു ദര്‍ശന്‍. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആത്മഹത്യാ കുറിപ്പില്‍ പരീക്ഷ പേടി ഉണ്ടായിരുന്നതായി കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അവസാന നിമിഷം ഒന്നും ഓര്‍മ്മിക്കാന്‍ കഴിഞ്ഞിലെന്നും കുറിപ്പില്‍…

    Continue Reading

  • EIU-AIMRI ഹോണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് നൽകി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു
    , , , ,

    EIU-AIMRI ഹോണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് നൽകി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

    തിരുവനന്തപുരം : വ്യവസായ മേഖലയിലെ വിദഗ്ധർക്ക് EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI)ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സർ സോഹൻ റോയ് ആണ് AIMRI യുടെയും സ്ഥാപകൻ. വ്യവസായ മേഖലയ്ക്ക് വിപ്ലവകരമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. യു.എ.ഇ , യു. കെ, സൗദി അറേബ്യ, ഖത്തർ, പോർച്ചുഗൽ , ഇന്ത്യ തുടങ്ങിയ വിവിധ…

    Continue Reading

  • പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
    , , ,

    പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

    സ്വയം ആനന്ദിച്ചും മറ്റുള്ളവരെ ആനന്ദിപ്പിച്ചും ജീവിതം ആഘോഷമാക്കിയ വ്യക്തിയാണ് പ്രൊഫ വി ആനന്ദക്കുട്ടൻ എന്ന് ഡോ. എഴുമറ്റൂർ രാജരാജവർമ്മ. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതരായ ജനങ്ങളുടെ ശബ്ദമാകണം കവി എന്നതാണ് ആനന്ദക്കുട്ടൻ നായരുടെ തത്ത്വശാസ്ത്രം എന്ന് ‘കവി’ എന്ന കവിതയെ ഉദാഹരിച്ചു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തിയ സംഗീത സംവിധായകൻ നെല്ലൂലി പി രാജശേഖരൻ പറഞ്ഞു. പ്രൊഫ. വി ആനന്ദക്കുട്ടന്റെ കുടുംബാംഗങ്ങൾ…

    Continue Reading

  • സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
    , , ,

    സൈബർ സുരക്ഷയിൽ കേരള പോലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

    നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ നൂറു ദിന പദ്ധതിയിലുൾപ്പെടുത്തിയ വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങൾക്കു അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനത്തിന്റെ  ഉദ്ഘാടനവും തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണംപൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ…

    Continue Reading

  • സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; മാസ്റ്റർ പ്ലാൻ ഉടൻ പൂർത്തിയാകും
    , , ,

    സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; മാസ്റ്റർ പ്ലാൻ ഉടൻ പൂർത്തിയാകും

    തിരുവനന്തപുരം : സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്‌സ് 2 വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനം. ജനുവരി 20ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതു പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട വിവിധ തീരമാനങ്ങൾ കൈക്കൊണ്ടത്. സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്‌റെ എക്സ്റ്റൻഷൻ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാൻ ഹൗസ് കീപ്പിംഗ് സെല്ലിനാണ് ചുമതല. കൂടാതെ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!