Author: News Desk
-

ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നെയ്യാറ്റിൻകര ബാലരാമപുരത്ത് ബൈക്കും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിൽ ആയിരുന്നുഅപകടം എന്നാണ് വിവരം. അശ്വിൻ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
-

ഗായകൻ ചന്ദ്രശേഖറിന് അജയ് വെള്ളരിപ്പണയും കൂട്ടരും ആദരം നൽകി
തിരുവനന്തപുരം : ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് സ്നേഹാദരം നൽകി.‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ‘ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും ഗ്രൂപ്പ് ഗായകരും ഒരുക്കിയ ചടങ്ങ് ചലച്ചിത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജോളിമസ്, ചലച്ചിത്ര താരങ്ങളായ ദീപാ സുരേന്ദ്രൻ, ഹരി സർഗം, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ, കലാ,സാംസ്കാരിക പ്രവർത്തകരായ എം.എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം, ജീവകാരുണ്യ പ്രവർത്തകൻ എസ്.വിനയചന്ദ്രൻ…
-

പി.സി.എൽ: മാധ്യമവും അമൃത ടി.വിയും ജേതാക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇന്‍റർ മീഡിയ ക്രിക്കറ്റ് ലീഗിൽ (പി.സി.എൽ) പുരുഷവിഭാഗത്തിൽ മാധ്യമവും വനിത വിഭാഗത്തിൽ അമൃത ടി.വിയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ മാതൃഭൂമി ന്യൂസ് ചാനലാണ് റണ്ണേഴ്സ് അപ്പ്. വനിതവിഭാഗത്തിൽ ജനയുഗത്തിനെ പരാജയപ്പെടുത്തി അമൃത ടി.വി ജേതാക്കളായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ആന്‍റണി രാജു എം എൽ എ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആർ.പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ രഞ്ജി താരങ്ങളായ വി.എ.ജഗദീഷ്, ബി.സി.സി.ഐ മാച്ച്…
You May Have Missed





















