Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു
    , , ,

    ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

    വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ ലൂഥറന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ശുചിമുറി സമുച്ചയം വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി സമുച്ചയം നിര്‍മിച്ചത്. മൂന്ന് ടോയ്ലറ്റുകൾ, 8 യൂറിനല്‍സ്, 3 വാഷ് ബേയ്‌സിന്‍ എന്നിവ ഉള്‍പ്പെടെ 260 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ…

    Continue Reading

  • എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ
    , , ,

    എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 28 രാവിലെ 11ന് കഴക്കൂട്ടം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ എന്നിവയും മറ്റു പ്രഫഷണല്‍ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പ്രായപരിധി 40 വയസ്സ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരം ജില്ലയിലെയും മറ്റ് ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖം, ജോബ് ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാനാകും. ഇതുമായി…

    Continue Reading

  • പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ ചികിത്സ
    , , , ,

    പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ ചികിത്സ

    തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ (കായചികിത്സാ വിഭാഗം) 30 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രമേഹം, കൊളസ്‌ട്രോൾ രോഗികൾക്ക് പരിശോധനകളും സൗജന്യ ചികിത്സയും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെയും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് 1 മുതൽ 3 മണി വരെയുമാണ് ഒ.പി. ഫോൺ: 8848549898

    Continue Reading

  • ഡിജിറ്റൽ മാർക്കറ്റിങ് സ്ത്രീ സംരംഭകരുടെ വിജയവഴി
    , , , , ,

    ഡിജിറ്റൽ മാർക്കറ്റിങ് സ്ത്രീ സംരംഭകരുടെ വിജയവഴി

    ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ & കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടർ സന്തോഷ് കുറുപ്പ്. ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായ ടൂളുകൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയാൽ ഉത്പന്നങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനാകും. ഇതിന് കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോണുകൾ തന്നെ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണന…

    Continue Reading

  • വിഴിഞ്ഞത്ത് ബസുകൾ കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
    , ,

    വിഴിഞ്ഞത്ത് ബസുകൾ കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

    ഇന്ന് രാവിലെ വിഴിഞ്ഞം പുതിയ പാലം കഴിഞ്ഞ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം കെ എസ് ആര്‍ ടി സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കുകള്‍ പറ്റി. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശിപത്രിയില്‍ പ്രവ്ഷിപ്പിച്ചു.

    Continue Reading

  • മ്യൂസിയം ജനമൈത്രി സുരക്ഷ യോഗം പ്രിന്‍സിപ്പല്‍ എസ്. ഐ. വിപിന്‍ ജി. സി. ഉദ്ഘാടനം ചെയ്തു
    ,

    മ്യൂസിയം ജനമൈത്രി സുരക്ഷ യോഗം പ്രിന്‍സിപ്പല്‍ എസ്. ഐ. വിപിന്‍ ജി. സി. ഉദ്ഘാടനം ചെയ്തു

    മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി തിരുവനന്തപുരം: ഹീരാ ഗോള്‍ഡന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം എസ്.ഐ. വിപിന്‍ ജെ.സി. ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ സുരേന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്ശശിധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം മധുസൂദനന്‍ നായര്‍, കുന്നുകുഴി മേരി പുഷ്പം, മ്യൂസിയം സി.ആര്‍.ഒ.& പി.ആര്‍.ഒ.,എസ്.ഐ. രജീഷ്‌കുമാര്‍ .എസ്, സിറ്റി ട്രാഫിക് സെക്ടര്‍ 1 എസ്.ഐ. പി.ഡബ്ല്യൂ.ഡി. സിറ്റി റോഡ്‌സ് എഞ്ചിനീയര്‍മാര്‍, കന്റോണ്‍മെന്റ് കെ.എസ്.ഇ.ബി.…

    Continue Reading

  • ‘ഗെറ്റ് സെറ്റ് ബേബി’: കുടുംബങ്ങളുടെ സ്വന്തം ഡോക്ടർ, ഫീൽ ഗുഡ് മൂഡിൽ ഉണ്ണി മുകുന്ദൻ
    , ,

    ‘ഗെറ്റ് സെറ്റ് ബേബി’: കുടുംബങ്ങളുടെ സ്വന്തം ഡോക്ടർ, ഫീൽ ഗുഡ് മൂഡിൽ ഉണ്ണി മുകുന്ദൻ

    പ്രണയം, വിവാഹം, ഗർഭധാരണം തുടങ്ങിയവയൊക്കെ പലപ്പോഴും പല രീതിയിൽ മലയാളത്തിൽ സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒരു തരിപോലും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി‘ എന്ന ചിത്രം. ആക്ഷനില്ല, വയലൻസില്ല, ഡബിൾ മീനിംഗ് ഇല്ലേയില്ല, പൂർണ്ണമായും ഫാമിലിക്ക് വേണ്ടി അണിയിച്ചൊരുക്കിയ ചിത്രം എന്ന് നിസ്സംശയം പറയാം. മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ ‘കിളിപോയി’ ഒരുക്കിയ സംവിധായകൻ പൂർണ്ണമായും ഫാമിലിക്ക്…

    Continue Reading

  • ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും
    , , , , ,

    ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും

    തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ അവസരം ലഭിക്കുക. ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് KCA യുടെ വിലയിരുത്തൽ. അണ്ടർ 16 തലത്തിൽ ഹൈദരാബാദ്…

    Continue Reading

  • സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണം നയപരമായ മാറ്റം: പ്രഫ. റിതു റിവാൻ
    , ,

    സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണം നയപരമായ മാറ്റം: പ്രഫ. റിതു റിവാൻ

    സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ലിംഗസമത്വത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രഫസർ റിതു റിവാൻ. മുംബൈ സർവകലാശാല സ്‌കൂൾ ഓഫ് ഇക്കണോണിക്‌സ് ആൻ്റ് പബ്ലിക് പോളിസി വിഭാഗം മുൻ ഡയറക്ടറായ പ്രൊഫ റിതു ദിവാൻ, ഇന്ത്യൻ സൊസൈറ്റ്റി ഓഫ് ലേബർ ഇക്കണോമിക്സ് പ്രസിഡൻ്റും ഇന്ത്യൻ അസോസിയേഷൻ ഓഫ്…

    Continue Reading

  • ആശ വർക്കർമാരുടെ സമരം 16-ാം ദിവസം. സമരവേദിയിലേക്ക് പിന്തുണ പ്രവാഹം
    , , , , ,

    ആശ വർക്കർമാരുടെ സമരം 16-ാം ദിവസം. സമരവേദിയിലേക്ക് പിന്തുണ പ്രവാഹം

    തിരുവനന്തപുരം (25/2/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് മെഡിക്കൽ നടത്തുന്ന രാപ്പകൽ സമരം 16-ാം ദിവസമെത്തിയപ്പോൾ സമരവേദിയിലേക്ക് പിന്തുണാ പ്രവാഹം. സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക നായകർ സമരവേദിയിലേക്ക് ഐക്യദാർഢ്യ റാലി നടത്തി. സംസ്ഥാന സർക്കാരിൻറെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.പി കണ്ണൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻ്റ് ഡോ. എംപി മത്തായി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദൻ ഐക്യദാർഢ്യ സന്ദേശം നൽകി. ഡോ. കെ.ജി. താര, ഇടതുപക്ഷ സാമൂഹിക പ്രവർത്തകൻ…

    Continue Reading

error: Content is protected !!