Author: News Desk
-

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി യു.ജി.സി
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി യു.ജി.സി ഉത്തരവ് പുറപ്പെടുവിച്ചുള്ളതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.2019- 20മുതൽ 2029-30 വരെയുള്ള കാലത്തേക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ മഹാരാജാസ് കോളേജിൽ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ഹോസ്റ്റൽ ബ്ലോക്കുകൾ, ഓഡിറ്റോറിയം, സിന്തറ്റിക് ട്രാക്കോടെ നവീകരിച്ച സ്റ്റേഡിയം തുടങ്ങി പുതിയ വികസനപദ്ധതികൾ മഹാരാജാസ് കോളേജിൽ നടപ്പിലാക്കിയിട്ടുണ്ട്. NIRF റാങ്കിങ്ങിൽ രാജ്യത്തെ മികച്ച കോളേജുകളിൽ 53-ാം…
-

വിമുക്ത ഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാനാകാതെ റദ്ദായ എല്ലാ വിമുക്ത ഭടന്മാര്‍ക്കും സീനിയോറിറ്റി നഷ്ടമാകാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഇപ്പോള്‍ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകള്‍ പുതുക്കുന്നതിനാണ് അവസരം. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍/ തപാല്‍ വഴിയോ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2025 ഏപ്രില്‍ 30. ഇ-മെയില്‍: zswotvpm@gmail.com.…
-

നോമ്പ്തുറയിലും ഇഫ്താര്‍ വിരുന്നിലും ഹരിതചട്ടം പാലിക്കണം
റമ്ദാന്‍ മാസത്തില്‍ നോമ്പ്തുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം അവസരങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍, സെറാമിക്, മെറ്റല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം നല്‍കുന്നത് ഒഴിവാക്കുക. നോമ്പ്തുറ സമയത്ത് വിതരണം ചെയ്യുന്ന ഭക്ഷണപൊതികള്‍ക്ക് വാഴയില പോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ജില്ലാ ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു.
-

മാതൃകയായി വീണ്ടും: രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍
കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുക ലക്ഷ്യം തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക…
You May Have Missed




















