Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കാരക്കോണം മെഡിക്കൽ കോഴ കേസിൽ പരാതിക്കാർക്ക് പണം തിരിച്ചു നൽകാൻ നടപടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
    , , , ,

    കാരക്കോണം മെഡിക്കൽ കോഴ കേസിൽ പരാതിക്കാർക്ക് പണം തിരിച്ചു നൽകാൻ നടപടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

    പ്രതികളിൽ നിന്നും കണ്ടു കെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവർക്ക് തിരികെ നൽകിയത്. 8 പരാതികാരിൽ 6 പേർക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസിൽ വെച്ചു നേരിട്ട് കൈമാറി. കേസിൽ 6 പ്രതികൾക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാൻ ഇരിക്കെ ആണ് പരാതികർക്ക് പണം തിരികെ നൽകിയത്.

    Continue Reading

  • തൃത്താലയിൽ കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്
    , ,

    തൃത്താലയിൽ കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്

    കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം. വി.ടി.ബൽറാമിൻ്റെ നോമിനിയായ ഇയാളെ പാലക്കാട് ഡി.സി.സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ-ഐ ഗ്രൂപ്പുകാർ വിമർശനം ഉന്നയിച്ചു. വിടി ബൽറാം പക്ഷക്കാരും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചു. ഡിസിസി പ്രസി‍ഡൻ്റ് തങ്കപ്പൻ്റെയും ഡിസിസി ജനറൽ സി ചന്ദ്രൻ്റെയും നിർവാഹക സമിതിയംഗം ബാലചന്ദ്രൻ മാസ്റ്ററുടെയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് യോഗം അവസാനിപ്പിച്ചു.

    Continue Reading

  • ഫ്യൂച്ചര്‍ കേരള മിഷന്‍: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ ഒരുങ്ങി ജെയിന്‍
    , , , , ,

    ഫ്യൂച്ചര്‍ കേരള മിഷന്‍: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ ഒരുങ്ങി ജെയിന്‍

    @ ആദ്യഘട്ട നിക്ഷേപം 350 കോടി കൊച്ചി: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ പ്രഖ്യാപനം. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടി രൂപയാണ്.…

    Continue Reading

  • എയർഫോഴ്സ് അസ്സോസിയേഷൻ ഗവേർണിംഗ് കൗൺസിൽ യോഗം
    , , ,

    എയർഫോഴ്സ് അസ്സോസിയേഷൻ ഗവേർണിംഗ് കൗൺസിൽ യോഗം

    എയർഫോഴ്സ് അസ്സോസിയേഷൻ (AFA) കേരള ഘടകത്തിൻ്റെ ഗവേർണിംഗ് കൗൺസിൽ യോഗം ഇന്നലെ (ഫെബ്രുവരി 23) തിരുവനന്തപുരത്ത് നടത്തുകയുണ്ടായി. സംസ്ഥാന പ്രസിഡന്റ് റിട്ടയേർട് വിംഗ് കമാൻഡർ പി എൻ എസ് നായരുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിട്ടയേർഡ് ഹോണററി ഫ്ലയിറ്റ് ലെഫ്റ്റനൻ്റ് കെ ഗോപകുമാർ, ട്രഷറർ റിട്ടയേർഡ് ഹോണററി ഫ്ലയിംഗ് ഓഫീസർ ശ്രീകുമാർ, എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിമുക്തഭടന്മാരുടെ ഉന്നമനത്തിനായി ഭാവിയിൽ സ്വീകരിക്കേണ്ട ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് സമിതി ചർച്ച ചെയ്തു.

    Continue Reading

  • വിതുര താലൂക്ക് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും ഉദ്ഘാടനം ചെയ്തു
    , , ,

    വിതുര താലൂക്ക് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിതുര താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പിന്നോക്ക ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മലയോരമേഖലയായ വിതുരയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനമെന്ന് വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. അരുവിക്കര മണ്ഡലത്തിലെ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. അരുവിക്കര മണ്ഡലത്തിലെ തന്നെ കോട്ടൂരിൽ പരമ്പരാ​ഗത വൈദ്യ ​ഗവേഷണ…

    Continue Reading

  • ലോക മാതൃഭാഷാ ദിനം: ബോധവത്കരണം സംഘടിപ്പിച്ചു
    , , ,

    ലോക മാതൃഭാഷാ ദിനം: ബോധവത്കരണം സംഘടിപ്പിച്ചു

    ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ആസ്ഥാന ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍. എല്‍. റഷീദ് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ഭാഷാ വിദഗ്ദ്ധന്‍ ആര്‍. ശിവകുമാര്‍ ‘ഭരണഭാഷ തത്വവും പ്രയോഗവും‘ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടീന ഭാസ്‌കരന്‍ പങ്കെടുത്തു.

    Continue Reading

  • കളഞ്ഞു കിട്ടിയ രേഖകളും, രൂപയും ഉടമസ്ഥനെ തിരിച്ച് ഏൽപ്പിച്ചു
    , ,

    കളഞ്ഞു കിട്ടിയ രേഖകളും, രൂപയും ഉടമസ്ഥനെ തിരിച്ച് ഏൽപ്പിച്ചു

    നെടുമങ്ങാട്: ശാരീരിക വൈകല്യം ഉണ്ടായിട്ടുപോലും കളഞ്ഞു കിട്ടിയ രേഖകളും, രൂപയും യഥാർത്ഥ ഉടമസ്ഥനെ തിരിച്ചു ഏൽപ്പിക്കാൻ മനസ്സ് കാണിച്ച ഇരിഞ്ചയം കുശർകോട് സ്വദേശിയായ ലോട്ടറി കച്ചവടം നടത്തുന്ന അഭിലാഷ് പൂവച്ചൽ സ്വദേശിയായ മനുവിന് നേതാജി ഗ്യാസ് ഏജൻസി ഗോഡൗൺ കീപ്പർവേങ്കവിള സതീശൻ, നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ്, സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകളും, രൂപയും കൈമാറി.

    Continue Reading

  • സാഹിത്യലോകത്ത് ഓക്സ്ഫോർഡ് സ്കൂളിന്റെ പുതുവർഷ സമ്മാനം 100 എഴുത്തുകാർ
    , , , , , ,

    സാഹിത്യലോകത്ത് ഓക്സ്ഫോർഡ് സ്കൂളിന്റെ പുതുവർഷ സമ്മാനം 100 എഴുത്തുകാർ

    പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ് എഴുത്തും വായനയും പുതിയ തലമുറയിൽ നിന്നും അന്യമായി എന്ന സ്ഥിരംപല്ലവിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിലെ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മേഖലയിലും, ആരോ​ഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമു​​ദ്ര പതിപ്പിച്ച തിരുവനന്തപുരം കേന്ദ്രമായുളള മനാറുൽ ഹുദാ ട്രസ്റ്റ് വിദ്യാഭ്യസരം​ഗത്തിന് നൽകിയ സമ്മാനമാണ് ഓക്സ്ഫോർഡ് സ്കൂളുകൾ. ഗുണമേന്മയുളള വിദ്യാഭ്യസം വിട്ടുവീഴ്ചകളില്ലാതെ സമൂഹത്തിന്റെ നാനാ തുറകളിലുളളവർക്കും ലഭ്യമാക്കണം എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭ്യസ സ്ഥാപനങ്ങൾ…

    Continue Reading

  • പരാക്രമം സ്ത്രീകളോടല്ല; സര്‍ക്കാര്‍ ദുരഭിമാനം വെടിയണം: കെ. സി. വേണുഗോപാല്‍
    , , , , ,

    പരാക്രമം സ്ത്രീകളോടല്ല; സര്‍ക്കാര്‍ ദുരഭിമാനം വെടിയണം: കെ. സി. വേണുഗോപാല്‍

    ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കെ. സി. വേണുഗോപാല്‍. തിരുവനന്തപുരം: ജീവിക്കാനായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് അവരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാക്രമം സ്ത്രീകളോടല്ല. സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. അവര്‍ ആവശ്യപ്പെടുന്നത് ഔദാര്യമല്ല, അവരുടെ അവകാശമാണ്. ആശ വര്‍ക്കര്‍മാരുടെ അവസ്ഥ മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ തിരുത്തണം. കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് വീമ്പ്…

    Continue Reading

  • DCA കോഴ്സിന് കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് അപേക്ഷ ക്ഷണിച്ചു.
    , , ,

    DCA കോഴ്സിന് കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് അപേക്ഷ ക്ഷണിച്ചു.

    കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ നെയ്യാറ്റിൻകരയിലെ അംഗീകൃത പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( DCA ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എൽ.സി. യാ ണ് യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി 28 നകം അപേക്ഷിക്കണംവിശദവിവരങ്ങൾക്ക്: 9446903873 SC/ST വിദ്യാർത്ഥികൾക്ക് ഫീസിളവും സീറ്റ് സംവരണവും ഉണ്ട്.

    Continue Reading

error: Content is protected !!