Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ
    , , , , ,

    ദേവരാഗിന്റെ സംഗീതത്തിന് കരുത്തായി അമ്മ ദിവ്യ

    വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജി.എച്ച്.എസ്‌.എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്. പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത് . പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികളുടെയും വൻ പിന്തുണയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്. ആദ്യമായി…

    Continue Reading

  • മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ് ആശാന്‍
    , , , , ,

    മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ് ആശാന്‍

    തിരുവനന്തപുരം: ഭവാനി നദി വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം പുരോഗമിക്കുമ്പോള്‍ പിരിമുറുക്കവുമായി വേദിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു കുട്ടികളുടെ സ്വന്തം ജയിംസ് ആശാന്‍. അദ്ദേഹത്തിന്റെ ഈ പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വേദിക്കുമുന്നിലെ ഈ ഭാവമാറ്റങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയിലും ആശാന്‍ പതിവ് തെറ്റിച്ചില്ല. തന്റെ ശിഷ്യര്‍ വേദിയില്‍ മല്‍സരിക്കുമ്പോള്‍ പലപ്പോഴും അവരുടെ പ്രകടനം കാണാന്‍ ആശാന് അവസരം കിട്ടാറില്ല. അടുത്തതായി മത്സരിക്കാനുള്ള ടീമുകളെ ഒരുക്കുന്ന തിരക്കിലാവും അപ്പോള്‍ ജയിംസ് ആശാന്‍.…

    Continue Reading

  • പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ
    , , ,

    പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ

    2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്ന് ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതിൽ ജനുവരി 03 വരെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ഈ ബമ്പർ ടിക്കറ്റു വില്പന തുടങ്ങിയത്. സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു…

    Continue Reading

  • ലോട്ടറി വകുപ്പിൽ ചുമതലയേറ്റു
    ,

    ലോട്ടറി വകുപ്പിൽ ചുമതലയേറ്റു

    സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിൽ പബ്ളിസിറ്റി ഓഫിസറായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലെ ഇൻഫർമേഷൻ ഓഫിസറായ ജി. ബിൻസിലാൽ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസറായിരിക്കവേയാണ് ലോട്ടറി വകുപ്പിലേക്ക് എത്തുന്നത്. കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയായ ബിൻസിലാൽ, തിരുവനന്തപുരം ആകാശവാണിയിൽ അനൗൺസർ, ന്യൂസ് റീഡർ, ദൂരദർശനിൽ വിവിധ വിഭാഗങ്ങളിൽ പ്രോഗ്രാം അസിസ്റ്റൻ്റ്, യു എ ഇയിലെ റേഡിയോ ഏഷ്യയിൽ പ്രോഗ്രാം – വാർത്താ അവതാരകൻ, നാടകങ്ങൾ, ചിത്രീകരണങ്ങൾ, പരസ്യങ്ങൾ എന്നിവയുടെ സ്ക്രിപ്റ്റ് റൈറ്റർ എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്. പി…

    Continue Reading

  • കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പിയെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി
    , , , ,

    കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പിയെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

    കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ…

    Continue Reading

  • സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്
    , , , , ,

    സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്

    കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്…

    Continue Reading

  • കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി
    , ,

    കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി

    ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി. മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ്…

    Continue Reading

  • സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു
    , , , , , ,

    സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു

    ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം ഓഫീസായ ശിക്ഷക് സദനില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്നു. എസ്.പി.സി., എന്‍.സി.സി., എന്‍.എസ്.എസ്., സ്കൌട്ട് ആന്‍ഡ്‌ ഗെയിടസ്, ജെ.ആര്‍.സി. കോര്‍ഡിനേട്ടേഴ്സ്, ജില്ലയിലെ ഡി.ഇ.ഓ., എ.ഇ.ഓ., സ്കൂള്‍ ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍മാര്‍, കലോത്സവ മീഡിയ ഗ്രൂപ്പ്‌ എന്നിവരുടെ യോഗമാണ് ഇന്ന് രാവിലെ ശിക്ഷക് സദനില്‍ നടന്നത്. ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം…

    Continue Reading

  • തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ
    , , , ,

    തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ

    കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. മുംബെ, തമിഴ്‌നാട് എന്നിവടങ്ങളില്‍ വീഗന്‍ ഐസ്ഡ് ക്രീം നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസിഡറും അഭിനേത്രിയുമായ കല്യാണി പ്രിയദര്‍ശന്‍ പ്രോഡക്ട് ലോഞ്ചിങ് നിര്‍വഹിക്കും. വെസ്റ്റ കൊക്കോ പാം എന്ന…

    Continue Reading

  • ശരണമന്ത്ര കാലത്ത് ശ്രദ്ധ നേടി അയ്യപ്പ അഷ്ടകം
    , , , , , , ,

    ശരണമന്ത്ര കാലത്ത് ശ്രദ്ധ നേടി അയ്യപ്പ അഷ്ടകം

    എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച ‘അയ്യപ്പ അഷ്ടകം’ യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ നായരും ആർ കെ നായരും ചേർന്ന് നിർമ്മിച്ച ഈ ആൽബം ചുരുങ്ങിയ സമയം കൊണ്ടാണ് ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്. സ്ഥിരമായി കേട്ടുവരുന്ന അയ്യപ്പ ഭക്തിഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അയ്യപ്പ അഷ്ടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശബരിമലയിലെ മണിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകളും അയ്യപ്പൻറെ എഴുന്നള്ളത്തുമാണ് ഈ ആൽബത്തിലെ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന്റെ തിടമ്പ് ഇത്തരത്തിൽ ഒരു ആൽബത്തിൽ വരുന്നത്…

    Continue Reading

error: Content is protected !!