Author: News Desk
-

പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
തിരുവനന്തപുരം: 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വർധന- 18.52%. 2022-ൽ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാർ. 2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയർ ട്രാഫിക് മൂവ്മെന്റുകളുടെ (എടിഎം) 28306 ഇൽ നിന്ന് 32324 ആയി ഉയർന്നു- 14.19% വർധന.…
-

തൃശൂരിന് കലാകിരീടം; ഇരുപത്തഞ്ച് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ്
തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടിതൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി. 1999-ലാണ് അവസാനമായി ജില്ല കിരീടം ചൂടിയത്. ഇത് ആറാം തവണയാണ് തൃശൂർ വിജയികളാകുന്നത്. 1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. ആതിഥേയരായ തിരുവനന്തപുരം 957 പോയിൻ്റുമായി എട്ടാം സ്ഥാനക്കാരായി.തൃശ്ശൂരും പാലക്കാടും ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിൻ്റുമായി ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ…
-

വേദിയിൽ നിറഞ്ഞാടി ഭരത് കൃഷ്ണ; കഥകളി ഓർമ്മകൾ പുതുക്കി അമ്മ
ഭരതനാട്യം വേദിയിൽ കാസർഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോൾ അമ്മ ധന്യ പ്രദീപിന്റെ മനസ് വർഷങ്ങൾ പിന്നിലേക്ക് പായുകയായിരുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് ഭരത് ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കുന്നത്. 1986 മുതൽ 1990 കാലഘട്ടങ്ങളിൽ സംസ്ഥാന കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ധന്യ പ്രദീപ്. മകന്റെ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച തന്റെ കഥകളി വേഷത്തിന്റെ ഓർമ്മകൾ പുതുക്കാൻ സാധിച്ചെന്നു ധന്യ പറഞ്ഞു.12 വർഷമായി ബാലകൃഷ്ണൻ മഞ്ചേശ്വരത്തിന്റെ ശിക്ഷണത്തിൽ ഭരതനാട്യവും യോഗി ശർമയുടെ ശിക്ഷണത്തിൽ…
-

സംസ്ഥാന കലോത്സവം. സുരക്ഷയ്ക്കായി 6000 വിദ്യാർത്ഥി സേന
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർത്ഥി സേന സജ്ജമായി. എസ്. പി. സി, എൻ. എസ്. എസ്., എൻ. സി. സി., ജെ. ആർ. സി., സ്കൗട്ട് & ഗൈഡ്, സോഷ്യൽ സർവീസ് സ്കീം എന്നിവയിൽ നിന്നുള്ള 1200 പേരടങ്ങുന്ന ടീമാണ് ഓരോ ദിവസവും കലോത്സവ വേദികളിൽ എത്തുന്നത്. ക്രമ സമാധാനം, വേദികളുടെ ചുമതല, കലവറയിലേ സേവനം, ഗ്രീൻ പ്രോട്ടോകോൾ, ട്രാൻസ്‌പോർടേഷൻ,പബ്ലി സിറ്റി,ട്രോഫികളുടെ സജ്ജീകരണം, തുടങ്ങി എല്ലാ…
-

മൂന്നു പതിറ്റാണ്ടു നീണ്ട പരിശീലന പാരമ്പര്യവുമായി പൈങ്കുളം നാരായണ ചാക്യാര്‍
സ്‌കൂള്‍ കലോത്സവങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ കൂടിയാട്ടം ആചാര്യന്‍ പൈങ്കുളം നാരായണ ചാക്യാര്‍ക്ക് ഇത് തന്റെ 33-ാം കലോത്സവം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ടത്തത്തില്‍ മത്സരിക്കുന്ന പതിനാലില്‍ പത്ത് ടീമുകളും പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലാണ് അരങ്ങിലെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ കലോത്സവത്തിനുണ്ട്. 1986ല്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് കൂടിയാട്ടത്തില്‍ പരിശീലനം നേടിയ ചാക്യാര്‍ കലോത്സവ വേദികളില്‍ കൂടിയാട്ടം എന്ന കലയുടെ പ്രചാരണത്തിന് വലിയ പങ്കു വഹിച്ച വ്യക്തി കൂടിയാണ്. 1987 മുതല്‍ കലോത്സവ…
You May Have Missed

















