പുതുതലമുറയ്ക്ക് കൈത്താങ്ങായി വീണ്ടും പട്ടം സെൻ്റ് മേരീസ് സ്കൂളിൽ 1997 SSLC ബാച്ച്

ആരോഗ്യവും ശുചിത്വവും എന്ന ആശയം മുന്നോട്ട് വച്ചിട്ടാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനം.

സ്കൂളിലേക്കായി കുടിവെള്ള ശുദ്ധീകരണ സംവിധാനവും അതോടൊപ്പം പെൺകുട്ടികളുടെ ശുചിമുറികളിൽ 20 സാനിറ്ററി നാപ്കിൻ ഡിസ്‌പോസൽ ബിന്നുകൾ കൊടുക്കുകയും അതോടൊപ്പം ശുചിത്വ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. 2025 ജനുവരി മാസം പത്താം തീയതി നടന്ന ചടങ്ങിൽ സ്കൂളിലെ മുൻ പ്രിൻസിപ്പാൾ എ. എ. തോമസ് ഉല്ഘാടനകർമ്മം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ഫാ: നെൽസൺ വലിയവീട്ടിൽ, ഹെഡ്മിസ്ട്രസ്സ് ആയ റാണി. എം. അലക്സ് എന്നിവരുടെ സാനിധ്യത്തിൽ കൂടിയ ഉത്ഘാടന ചടങ്ങിൽ 1997 SSLC കൂട്ടായ്മയെ പ്രതിനിധീകരിച്ച് അഭിജിത്ത്. എ. ആർ, ആഗേഷ് ദാസ്, ആശ മോഹൻ, പ്രവീണ്‍, ബിനുഷ്മ രാജു, എന്നിവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ജീ. ജീ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജിജി പറവിള ജോൺ ബോധവത്കരണ ക്ലാസ് നടത്തി.

1997 SSLC പൂർവ്വ വിദ്യാർത്ഥികളുടെ മുമ്പത്തെ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. തങ്ങളുടെ സഹപാഠിയുടെ സ്മരണയ്ക്കായി എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി വരുന്നു. കൊറോണക്കാലത്ത് പഠന ആവശ്യത്തിനായി അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ സംഭാവന നൽകിയിരുന്നു. സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ മുൻ ഡിജിപി ഋഷിരാജ് സിംഗ് ക്ലാസ്സ് എടുത്തിരുന്നു. ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമേകുന്നതാണ്.

error: Content is protected !!