തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ് സിപിഎം ഏറ്റെടുക്കുന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം ഇല്ലായിരുന്നു. പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാമെന്ന് നിർദ്ദേശം സിപിഎം ആന്റണി രാജുവിന് മുൻപിൽ വച്ചെങ്കിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന താല്‍പര്യത്തിലായിരുന്നു ആന്‍റണി രാജു.

എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സുധീർ കരമനയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎമ്മും ജനാധിപത്യ കേരള കോൺഗ്രസും എത്തുന്നത്. തിരുവനന്തപുരത്തിന് സുപരിചിതനായ വ്യക്തിത്വമാണ് സുധീര്‍ എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇനിയും ആയിട്ടില്ല.

error: Content is protected !!
onwin