ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ അഭിമുഖം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള ഫിസിക്കൽ എഡ്യുക്കേഷൻ, ടിജിടി ടൂറിസം തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തും. രണ്ടിലും ഓരോ ഒഴിവാണ് ഉള്ളത്. ബി.പി.എഡ് അല്ലെങ്കിൽ എം.പി.എസ് ആണ് ഫിസിക്കൽ എഡ്യുക്കേഷന്റെ യോഗ്യത.

അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് പാസ്സായവർക്ക് ടിജിടി ടൂറിസം തസ്തികയിലേക്ക് അപേക്ഷിക്കാം. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ പ്ലസ് ടുവിനു ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ മൂന്ന് വർഷത്തെ ബിരുദം/ഡിപ്ലോമ എന്നിവയാണ് ടിജിടി ടൂറിസം തസ്തികയിലേക്കുള്ള യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ തൊഴിൽ പരിചയം അഭികാമ്യം.

കേരള പി.എസ്.സി നിഷ്‌കർഷിക്കുന്ന വയസ് ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജൂലൈ 29ന് രാവിലെ 11 മണി മുതൽ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മാനേജർ ഇൻ ചാർജ്ജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0472-2846655

error: Content is protected !!