ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ (ഓഗസ്റ്റ് 4) ദിവസങ്ങളിൽ ജില്ലയിൽ ഉറവിട നശീകരണയജ്ഞം സംഘടിപ്പിക്കും. കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെല്ലാം പങ്കാളികളാകണമെന്നും അവരവരുടെ ചുറ്റുപാടുകൾ വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.

ഇതോടൊപ്പം ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും നിർമാണ മേഖലകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ നടപ്പാക്കണം. ഡെങ്കിപ്പനിക്കേസുകൾ ജില്ലയിൽ കൂടുന്ന സാഹചര്യത്തിലാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ കർശനമാക്കാൻ നിർദേശം നൽകിയത്.

ശ്രദ്ധിക്കേണ്ട ഇടങ്ങൾ

  • ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പാക്കണം.
  • വീടിന്റെ പുറത്ത് ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല് , ഉരൽ ,ക്ലോസറ്റുകൾ,വാഷ്ബേസിനുകൾ എന്നിവിടങ്ങളിൽ വെള്ളം വീഴാത്തവിധം സൂക്ഷിക്കണം
  • ടെറസ്,സൺഷേഡ്, റൂഫിന്റെ പാത്തി, മഴ മറയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ടാർപോളിൻ ഷീറ്റ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്
  • വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുകുകൾ കടക്കാത്ത വിധം മൂടി സൂക്ഷിക്കണം
  • തോട്ടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമില്ലെന്ന് ഉടമകൾ ഉറപ്പാക്കണം

പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണമായും വിശ്രമിക്കണം.പനിയുള്ളപ്പോൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ പാടില്ല. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലെത്തി ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സുരക്ഷ മാർഗങ്ങൾ

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കണം. ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. ജനൽ, വാതിൽ എന്നിവിടങ്ങളിൽ കൊതുക് വല ഘടിപ്പിക്കണം. പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കണം.

മഴ : ജില്ലയിൽ 23.6 ഹെക്ടർ പ്രദേശത്ത് കൃഷി നാശം

കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം.കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിൽ (വൈകിട്ട് 4 മണി വരെയുള്ള കണക്കുകൾ പ്രകാരം) 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമുകൾ സജ്ജമാണ്

കൺട്രോൺ റൂം നമ്പറുകൾ

തിരുവനന്തപുരം – 9447700112
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711282

നെയ്യാറ്റിൻകര – 9447700113
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711283

നെടുമങ്ങാട് – 9447700114
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711285

ചിറയിൻകീഴ് – 9447700115
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711287

വർക്കല – 8547618415
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711286

കാട്ടാക്കട – 8547618420
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ – 9497711284

error: Content is protected !!