ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000, 10000 രൂപ ക്യാഷ് പ്രൈസ് നൽകും. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3000 രൂപ വീതവും നൽകും.
കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബുകൾ, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ളവർ ആഗസ്റ്റ് 8ന് മുമ്പായി മ്യൂസിയത്തിന് എതിർവശത്തുള്ള വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ, ടെലിഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9497297311

