പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനം

പ്ലസ്ടു, വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്‌ക്ക് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നതിനുള്ള ധനസഹായത്തിന് വിഷൻ പ്ലസ് 2026-27 പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്ത, ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം.

മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് 2025-26 അദ്ധ്യയനവർഷം സ്റ്റേറ്റ് സിലബസിൽ പ്ലസ്‌ ടു, വി.എച്ച്.എസ്.ഇ യ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും, സി.ബി.എസ്.ഇയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2 ഗ്രേഡും വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്ഥാപനത്തിൽ നിന്നുള്ള കോഴ്സ് അറ്റൻഡൻസ് സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവൻ ഒന്നാം നില, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 നകം അപേക്ഷ ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക് scdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍: 0471-2314232, 2314238

error: Content is protected !!