കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കെപിസിസി ഓഫീസിൽ കൂടിയ യോഗം സംസ്ഥാന ചെയർമാൻ നിസാർ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ രാജ് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി. ടി. കുരുവിള, അമ്പു വർഗീസ് വൈദ്യൻ, ജോസ് കൊല്ലം പറമ്പിൽ, ബിസ്മി കൃഷ്ണ, തോംസൺ ലോറൻസ്, അഫ്സൽ. എം. പി എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.

