ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി ഉണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ & റിസർച്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ ഗാന്ധിജിയും ആധുനിക ലോകവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റ്റി. ശരത്ചന്ദ്ര പ്രസാദ് എക്സ്. എം. എൽ. എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജസ്റ്റിസ്‌. എം. ആർ. ഹരിഹരൻ നായർ സെമിനാർ അവതരണം നടത്തി.
ഫൗണ്ടേഷൻ പ്രസിഡന്റ്‌ വി. കെ. മോഹനൻ, സെക്രട്ടറി പി. ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കരുമം സുന്ദരേശൻ, കരകുളം ശശി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!