Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

പ്രതീകാത്മക കുറ്റി കത്തിച്ചും ലഡു നൽകിയും സമരസമിതിയുടെ വിജയാഹ്ളാദം

തിരുവനന്തപുരം 23/5/26: സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി വിജയാഹ്ളാദ സമ്മേളനം നടത്തി. പദ്ധതിക്കെതിരായ സമരസമിതിയുടെ ആദ്യ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് വിജയാഹ്ളാദ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നു മഞ്ഞക്കുറ്റികൾ. ആ അടിയന്തരാവസ്ഥയുടെ വിമോചന കാഹളമാണ് ഈ വിജയാഹ്ളാദ സഹേളനം എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന, സാധാരണ…

1 minute

Read Time

തിരുവനന്തപുരം 23/5/26: സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി വിജയാഹ്ളാദ സമ്മേളനം നടത്തി. പദ്ധതിക്കെതിരായ സമരസമിതിയുടെ ആദ്യ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് വിജയാഹ്ളാദ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നു മഞ്ഞക്കുറ്റികൾ. ആ അടിയന്തരാവസ്ഥയുടെ വിമോചന കാഹളമാണ് ഈ വിജയാഹ്ളാദ സഹേളനം എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന, സാധാരണ ജനങ്ങളെ കാണാത്ത, പരിസ്ഥിതിയെ പാടെ തകർക്കുന്ന വികസനം വികസനമല്ല. ഈ പാഠം പഠിക്കാൻ തയ്യാറാകാത്ത സർക്കാരുകൾക്ക് എല്ലാം ഈ ഗതി വരും. ആദ്യ ക്യാബിനറ്റിൽ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും രണ്ടാമത്തെ ക്യാബിനറ്റിൽ കെ റെയിൽ സിൽവർലൈൻ പദ്ധതി പിൻവലിക്കുകയും ചെയ്ത സർക്കാർ, വികസനത്തിന്റെ പേരിൽ ഇതുപോലെയുള്ള പദ്ധതികൾ പേരുമാറ്റി കൊണ്ടുവന്നാലും എതിർക്കാൻ താൻ ഉണ്ടാകും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

തുടർന്ന് സമര പ്രവർത്തകർ തയ്യാറാക്കിയ പ്രതീകാത്മക മഞ്ഞക്കുറ്റി മുദ്രാവാക്യം വിളികളോടെ കത്തിച്ചു. സമര നേതാക്കൾ പരസ്പരം ലഡു നൽകി സന്തോഷം പങ്കുവച്ചു. മഞ്ഞക്കുറ്റി സ്ഥാപനം തടഞ്ഞതിൻ്റെ പേരിൽ പോലീസ് അതിക്രമത്തിന് ഇരയാവുകയും കേസിൽ പ്രതികൾ ആവുകയും ചെയ്ത വീട്ടമ്മമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആഹ്ലാദം പങ്കിടാൻ എത്തി. വികസനത്തിന്റെ പേരിൽ ഇനിയും വിധ്വംസക പദ്ധതികളുമായി വന്നാൽ എതിർക്കുന്നതിന് ജാഗ്രത സമിതിയായി തുടരുമെന്ന് പ്രമേയത്തിലൂടെ സമ്മേളനം പ്രഖ്യാപിച്ചു.

സമര സമിതി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ ശൈവപ്രസാദ് പ്രമേയം അവതരിപ്പിച്ചു. ജനറൽ കൺവീനർ എസ്. രാജീവൻ, ഡോ. എം പി മത്തായി, ജോസഫ് എം പുതുശ്ശേരി, സി ആർ നീലകണ്ഠൻ, ബാബു ദിവാകരൻ, ജയ്സൺ ജോസഫ്, ബീമാപള്ളി റഷീദ്, അഡ്വ. ഒ ഹാരിസ്, എച്ച് നാസിം, ശിവദാസ് മഠത്തിൽ, വി ജെ ലാലി, ബി രാമചന്ദ്രൻ, സിന്ധു ജെയിംസ്, പി കെ പ്രഭാഷ്, ടി സി രാമചന്ദ്രൻ, എ ഷൈജു, എം സുജാഹുദ്ദീൻ, എ കെ സുലൈമാൻ, സംഗീത വർണ്ണൻ, എ പി ബദറുദ്ദീൻ, ദീപ മുള്ളിയങ്കാവ്, ബാബു കുട്ടൻചിറ, മിനി കെ ഫിലിപ്പ്, ജേക്കബ് വടക്കുംചേരി, മാരിയ അബു, നസീറ സുലൈമാൻ, ജയമണി ഗോപൻ, രാജൻ എൻ എ , തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!