Author: News Desk
-

തിരുവനന്തപുരം നന്തൻകോട് ഭാഗത്ത് ഗതാഗത നിയന്ത്രണം
അറിയിപ്പ്..സ്വിവറേജ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നന്ദന്‍കോട്-ദേവസ്വംബോര്‍ഡ് റോഡില്‍ സ്വരാജ് ഭവന് മുന്നില്‍ പണി നടക്കുന്നതിനാല്‍ 11.01.2025 മുതല്‍ പണി തീരുന്നതു വരെ ദേവസ്വംബോര്‍ഡ്-നന്ദന്‍കോട് റോഡില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതാണ്.* ഇരുചക്ര വാഹനങ്ങള്‍ കടന്നു പോകുന്നതിന് തടസ്സമില്ലാത്തതാണ്.നന്ദന്‍കോട് ഭാഗത്തു നിന്നും ദേവസ്വംബോര്‍ഡ് ഭാഗത്തേക്കു പോകേണ്ട മറ്റു വാഹനങ്ങള്‍ നന്ദന്‍കോട്-വെെ.എം.ആര്‍ വഴിയുംTTC,കെന്‍സ്റ്റണ്‍റോഡ് ഭാഗങ്ങളില്‍ നിന്നും നന്ദന്‍കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം-മ്വൂസിയം വഴിയും പോകേണ്ടതാണ്.തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055…
-

സംസ്ഥാനത്തിന് 3,330 കോടി അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് കെ. സുരേന്ദ്രൻ
പുതുവത്സരത്തിൽ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി ഇനത്തിൽ 1,73,030 രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. കഴിഞ്ഞ മാസത്തേക്കാൾ 84,000 കോടി രൂപ അധികമാണ് ഇത്തവണ അനുവദിച്ചത്. സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ 11 വർഷമായി നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാവും എന്നുറപ്പാണ്. ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന…
-

പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം ജഗതി ശ്രീകുമാറിന്
പ്രേംനസീറിൻ്റെ 34-ാം ചരമവാർഷികം ജനുവരി 16 ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയൂർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം നടൻ ജഗതി ശ്രീകുമാറിന് സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ബാലു കിരിയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ…
-

ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 15ന് നടത്തും
തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട് തസ്തികകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ അന്നേ ദിവസം തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയായതിനാൽ ജനുവരി 15 ലേക്ക് മാറ്റിവച്ചു. മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.
-

അൻവറിന് എം.എൽ.എ. സ്ഥാനം നഷ്ടമാവും
കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ സ്വതന്ത്ര എം.എൽ.എയ്ക്ക് ആ സീറ്റ് നഷ്ടപ്പെടും. അങ്ങനെ വരുമ്പോൾ അൻവറിന് എം.എൽ.എ. സ്ഥാനം നിലനിർത്താൻ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതു വരെ സ്വതന്ത്ര വേഷം തന്നെ അണിയേണ്ടതായി വരുന്നു. എന്നാൽ, അൻവർ തൃണമൂൽ കുടുംബത്തിൽ അംഗമായതായി ആ പാർട്ടി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കൂറുമാറ്റത്തിൻ്റെ പരിധിയിൽ അൻവർ പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തൽ.
-

തിരുവനന്തപുരം പ്രസ് ക്ലബിന് അഭിമാന മുഹൂർത്തം
മികച്ച പ്രസ് ക്ലബിനുള്ള IPCNA പുരസ്കാരം കൊച്ചി ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ മാധ്യമ രംഗത്തെ അതികായനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോളിൽ നിന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി ആർ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു.
-

തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 16 മുതൽ പരാതിക്കാരെ നേരിൽ കേൾക്കും
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയിൽ ആരംഭിക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ 2024 ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും.…
You May Have Missed















