Author: News Desk
-

മഹാത്മജിയുടെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിജിയുടെ 77-ാംമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജിത്ത് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ തോട്ടുമുക്ക് വിജയൻ, നൗഷാദ് കായ്പ്പാടി, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നൻ, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി, ഇല്ല്യാസ് പത്താംകല്ല്, ഷാജഹാൻ പത്താംകല്ല്, റഷീദ് തുടങ്ങിയവർ സംസാരിച്ചു.
-

4 സീസൺസ് ജനുവരി 31ന്
സംഗീത വഴിയിൽ വേറിട്ട കാഴ്ച്ചയൊരുക്കി 4 സീസൺസ് ജനുവരി 31 ന്. ശ്രുതിമധുരങ്ങളായ ഏഴ് ഗാനങ്ങളുടെ പശ്ചാത്തലത്തിൽ കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നറാണ് 4 സീസൺസ്. കൗമാരക്കാരുടെ സങ്കീർണതകളും അവരുടെ വികാരങ്ങളും മാറുന്ന കാലത്തിനനുസൃതമായി എത്തരത്തിൽ മാറുന്നു എന്നതിൻ്റെ നേർക്കാഴ്ച്ചയാണ് ചിത്രം പ്രേക്ഷകർക്ക് പകരുന്നത്. ആധുനിക കാലത്തെ മാതാപിതാക്കളുടെയും കൗമാരക്കാരക്കാരായ അവരുടെ മക്കളുടെയും ഇടയിലെ ജനറേഷൻ ഗ്യാപ്പ് അവരുടെ ജീവിത യാത്രകളിൽ സൃഷ്ടിക്കുന്ന പൊരുത്തകേടുകളുടെയും അസ്വസ്ഥതകളുടെയും മുഹുർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. ജനുവരി 31…
-

ആഘോഷമായി പ്രസ് ക്ലബ് കുടുംബമേള
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ കുടുംബമേള മാധ്യമ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമ വേദിയായി. മാധ്യമ പ്രവർത്തകരായ സരസ്വതി സമ്മാൻ ജേതാവ് പ്രഭാവർമ്മ , വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ പി സി സി മുൻ പ്രസിഡൻ്റ് കെ. മുരളീധരൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ കേന്ദ്രമന്ത്രി…
-

ഓക്സ്ഫോർഡ് ക്രോണിക്കൽ 24ന് ആരംഭിക്കും
കോഴിക്കോട് : തിരുവനന്തപുരം കേന്ദ്രമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പന്തീരാങ്കാവ് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ 24 25 തീയതികളിൽ ഓക്സ്ഫോർഡ് ക്രോണിക്കൽ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100 പുസ്തകം, 100 എഴുത്തുകാർ,100 സ്വപ്നങ്ങൾ, എന്ന് വിഭാവനം ചെയ്തിരിക്കുന്ന ഈ പരിപാടിയിലൂടെ ഓക്സ്ഫോർഡ് സ്കൂളിലെ നൂറിൽപരം വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ വായനക്കാരുടെ പക്കൽ എത്തും. ഇതിലൂടെ കാലിക്കറ്റ് ഓക്സ്ഫോർഡ് സ്കൂൾ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിക്കുകയും ചെയ്തു. 25ന് ഡിസി…
You May Have Missed


















