Author: News Desk
-

കാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്
ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണിത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവില്‍ സ്ത്രീകളെ…
-

ആറ്റുകാൽ പൊങ്കാല 2025 ആദ്യ അവലോകന യോഗം ചേര്‍ന്നു
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ആദ്യ അവലോകന യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. മന്ത്രി ജി. ആ൪ അനിൽ, തിരുവനന്തപുരം മേയ൪, ജില്ലാ കളക്ടർ, സബ് കളക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരും യോഗത്തില്‍ പങ്കുകൊണ്ടു.
-

പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം അനുവദിച്ചു
പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി പ്രകാരം കയർ വികസന ഡയറക്ടറേറ്റിനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനും 24 കോടി 83 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി. പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരം കയർ വികസന ഡയറക്ടറേറ്റിനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനും 24 കോടി 83 ലക്ഷം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
-

ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം: അഭിമാന വിജയവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്
ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം വളരെ കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു രോഗി എത്തിയത്. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളില്‍ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളില്‍ 90 മുതല്‍ 95 വരെ ശതമാനത്തേയും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. ശസ്ത്രക്രിയ നടത്തി തകര്‍ന്ന ഹൃദയ ഭിത്തി അടയ്ക്കാന്‍ ശ്രമിച്ചാല്‍ ഹൃദയാഘാതം മൂലം നശിച്ച പേശികള്‍ തകര്‍ന്ന് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും.…
-

പ്ലീഡർ ടു ഡു ഗവണ്മെന്റ് വർക്ക് : അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം
വർക്കല മുൻസിഫ് കോർട്ട് സെന്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്കിന്റെ തസ്തികയിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 60 വയസ്സ് കവിയരുത്. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തിയതി ഫെബ്രുവരി 15.
You May Have Missed

















