Ananthapuri Online News

Anantham Athivegam Ananthapuri Varthakal

എയ്സ് കോളെജ് വിദ്യാര്‍ത്ഥിനികള്‍ വനിതാദിന റാലി സംഘടിപ്പിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാ​ഗമായി മനാറുൽ ഹുദാ ട്രസ്റ്റിന്റെ എയ്സ് കോളെജ് ഓഫ് എഞ്ചിനിയറിംഗിൽ വനിത ദിന റാലി നടന്നു. കോളേജിലെ വുമൺ സെല്ലും, ജനസിസ്- എയ്സ് ഐ. ഇ . ഡി. സിയുടേയും ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ : ഫാറൂഖ് സെയ്ദ് റാലി ഫ്ലാ​ഗ് ഓഫ് ചെയ്തു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും കൈയ്യിലേന്തി വുമൺ സെൽ വോളന്റിയർമാരും ഐ. ഇ.ഡി. സിയിലെ വനിത വോളന്റിയർമാരും കോളേജിലെ അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും റാലിയിൽ പങ്കെടുത്തു. വനിത ദിനത്തോട് അനുബന്ധിച്ച്‌ ഷോർട് ഫിലിം പ്രദർശനവും ക്വിസ്, ഡിബേറ്റ്, റീൽസ് മേക്കിംഗ്, പോസ്റ്റർ മേക്കിംഗ് തുടങ്ങിയ മത്സരങ്ങളും എയ്സ് കോളെജിൽ സംഘടിപ്പിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!