Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • രജത ജൂബിലി ആഘോഷം സമാപിച്ചു
    , , ,

    രജത ജൂബിലി ആഘോഷം സമാപിച്ചു

    കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീൻ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ മുഖ്യാതിഥികളായി. സ്കൂൾ മാനേജർ ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

    Continue Reading

  • തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനെ അനുസ്മരിച്ചു
    , , , ,

    തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനെ അനുസ്മരിച്ചു

    സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024) രാവിലെ തിരുവനന്തപുരം കവടിയാറിൽ നടന്ന അനുസ്മരണ സമ്മേളനം സംഘമിത്രയുടെ രക്ഷാധികാരിയും മുൻ ഐജിയുമായ വി ശാന്താറാം ഉദ്ഘാടനം ചെയ്തു. സംഘമിത്ര സംസ്ഥാന സെക്രട്ടറി ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം സെക്രട്ടറി വട്ടിയൂർക്കാവ് അഷറഫ് അധ്യക്ഷപദം അലങ്കരിച്ചു. സംഘമിത്രയുടെ സ്റ്റേറ്റ് കൺവീനർ വള്ളക്കടവ് സുബൈർ, ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറം വനിതാ പ്രതിനിധി…

    Continue Reading

  • ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ 21ന് സമാപിക്കും
    , , ,

    ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ 21ന് സമാപിക്കും

    കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന് നടക്കും. സ്കൂൾ മാനേജ്മെന്റ് അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആസ്ഥാനമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്തു പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിലാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് 21ന് വൈകിട്ട് 6.30ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 7.30ന് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കും. സ്കൂൾ മാനേജർ…

    Continue Reading

  • ഈ മാർക്കറ്റ് നിറയെ സിനിമകളാണ്: ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്
    , , , , , , ,

    ഈ മാർക്കറ്റ് നിറയെ സിനിമകളാണ്: ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

    ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വ്യൂയിങ് റൂം കെഎസ്എഫ്ഡിസിയും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ നിരൂപകർ, സിനിമ വിവിധ വേദികളിൽ മാർക്കറ്റ് ചെയ്യുന്നവർ, ഡെലിഗേറ്റുകൾ തുടങ്ങിയവർക്ക് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മേളയിൽ ഡെലിഗേറ്റുകൾ അല്ലാത്തവർക്കും വ്യൂയിങ് റൂമിലെ ചിത്രങ്ങൾ കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. 26 ചിത്രങ്ങളും 19 ഹ്രസ്വ ചിത്രങ്ങളും 3 ഡോക്യുമെന്ററികളും വ്യൂയിങ്…

    Continue Reading

  • അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം
    , , , , , ,

    അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

    മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറവും’ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയും’ ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രണ്ടു ചിത്രങ്ങളും നേടിയത്. സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം കൂടിയാണ്. ചെറുപ്പം മുതൽ എഴുത്തിൽ അഭിരുചിയുണ്ടായിരുന്ന തനിക്കു സിനിമ എന്ന മാധ്യമത്തിലൂടെ സർഗാത്മകതയെ…

    Continue Reading

  • കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി
    , , , , , ,

    കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

    തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനോടുവിൽ എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാൻ വേണ്ടിയാണെന്നത് ഏറെ സന്തോഷം നൽകുന്നു – ആൻ ഹുയി പറഞ്ഞു. തിരക്കഥാകൃത്തും അഭിനേത്രിയും കൂടിയായ ആൻ ഹുയി സംവിധാന മികവുകൊണ്ടും പ്രമേയങ്ങൾ കൊണ്ടും സിനിമാരംഗത്തു ശ്രദ്ധനേടിയിട്ട് 40 വർഷം കഴിഞ്ഞു. ഈ കാലയളവിൽ ഹോങ്‌കോങ്ങിന്റെ ചരിത്രവും, പലായനവും…

    Continue Reading

  • ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ
    , , , , , ,

    ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

    വൈവിധ്യമാർന്ന വിഷയങ്ങളും രസകരമായ ചർച്ചകൾക്കും വഴിയൊരുക്കി മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഇന്നലെ(ഡിസംബർ 15) നടന്ന മീറ്റ് ദ ഡയറക്ടർ പ്രോഗ്രാം. മുഖക്കണ്ണാടിയുടെ സംവിധായകർ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, അങ്കമ്മാളിന്റെ സംവിധായകൻ വിപിൻ രാധാകൃഷ്ണൻ, ഷിർകോവ : ഇൻ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകൻ ഇഷാൻ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകൻ സിറിൽ അബ്രഹാം ഡെന്നിസ്, ബോഡിയുടെ…

    Continue Reading

  • ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷക പങ്കാളിത്തം അത്ഭുതപ്പെടുത്തി: ആഗ്നസ് ഗൊദാർദ്
    , , , , ,

    ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷക പങ്കാളിത്തം അത്ഭുതപ്പെടുത്തി: ആഗ്നസ് ഗൊദാർദ്

    നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്ത ഫ്രഞ്ച് ഛായാഗ്രാഹകയും 29-ാമത് ഐഎഫ്എഫ്കെ ജൂറി ചെയർപേഴ്സണുമായ ആഗ്‌നസ് ഗൊദാർദ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐ.എഫ്.എഫ്.കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്‌സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു. നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ…

    Continue Reading

error: Content is protected !!