Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഐ.എഫ്.എഫ്.കെ.: കലാവിരുന്നിന് അണിഞ്ഞൊരുങ്ങി മാനവീയം വീഥി
    , , , , , ,

    ഐ.എഫ്.എഫ്.കെ.: കലാവിരുന്നിന് അണിഞ്ഞൊരുങ്ങി മാനവീയം വീഥി

    ചലച്ചിത്രോത്സവത്തിൽ വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു വേദിയാകാൻ മാനവീയം വീഥി സജ്ജമായി. ഡിസംബർ 14നു വൈകിട്ട് ഏഴിനു ജെ.ആർ. ദിവ്യ ആൻഡ് ദി ബാന്റിന്റെ പരിപാടികളോടെ മാനവീയത്തിൽ കലാപരിപാടികൾക്ക് തുടക്കമാകും. തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ ആസ്വാദകർക്കും സിനിമാപ്രേമികൾക്കും ആസ്വദിക്കാൻ കഴിയുന്ന കലാസാംസ്‌കാരിക പരിപാടികളാണു ക്രമീകരിച്ചിട്ടുള്ളത്. 15നു വൈകിട്ടു തിരുവനന്തപുരം മ്യൂസിക് ഫ്രറ്റേർണിറ്റി, ‘മറക്കില്ലൊരിക്കലും’ എന്ന പേരിൽ മലയാള ചലച്ചിത്ര മേഖലയ്ക്ക് അനവധി കഥാപാത്രങ്ങൾ സമ്മാനിച്ച മുൻ നിര നടിമാരെ ആദരിക്കുകയും അവർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടി…

    Continue Reading

  • സിനിബ്ലഡ് പരിപാടിക്ക് വൻ പങ്കാളിത്തം
    , , , ,

    സിനിബ്ലഡ് പരിപാടിക്ക് വൻ പങ്കാളിത്തം

    29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’ൽ വൻ പങ്കാളിത്തം. പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായാണു ക്യാമ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. രക്തദാനം മനുഷ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്ന് പ്രേംകുമാർ പറഞ്ഞു. പി.സി.…

    Continue Reading

  • മണിയാര്‍ വൈദ്യുത കരാര്‍ പിണറായി സര്‍ക്കാരിന് അഴിമതിയുടെ മറ്റൊരു പൊന്‍തൂവല്‍: കെ. സുധാകരന്‍ എംപി
    , , , ,

    മണിയാര്‍ വൈദ്യുത കരാര്‍ പിണറായി സര്‍ക്കാരിന് അഴിമതിയുടെ മറ്റൊരു പൊന്‍തൂവല്‍: കെ. സുധാകരന്‍ എംപി

    കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സര്‍ക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാര്‍ ജല വൈദ്യുത പദ്ധതി കരാര്‍ കാര്‍ബോറണ്ടം ഗ്രൂപ്പിന് 25 വര്‍ഷം കൂടി നീട്ടിനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ അഴിമതികളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവലാണ്.ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങും. 30 വര്‍ഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ കലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും…

    Continue Reading

  • 29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു- മുഖ്യമന്ത്രി
    , , , , ,

    29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു- മുഖ്യമന്ത്രി

    ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്താൽ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ…

    Continue Reading

  • അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
    , ,

    അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

    നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപനം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും…

    Continue Reading

  • പ്രേക്ഷകരുടെ ആസ്വാദനമികവ് ഐ.എഫ്.എഫ്.കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി
    , , , , ,

    പ്രേക്ഷകരുടെ ആസ്വാദനമികവ് ഐ.എഫ്.എഫ്.കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി

    പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് ഷബാന ആസ്മി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഐഎഫ്എഫ്‌കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. 50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി ഒപ്പം വിവിധ സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകർക്കും നന്ദിയർപ്പിച്ചു. കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു.…

    Continue Reading

  • അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തുടക്കം
    , , , ,

    അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തുടക്കം

    ആഗോള വെല്ലുവിളി നേരിടാൻ ഗവേഷണവും സംരംഭകത്വവും യോജിപ്പിക്കും: മന്ത്രി ഡോ. ബിന്ദു ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (TrEST) റിസർച്ച് പാർക്ക് ആഭിമുഖ്യത്തിൽ അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ഗവേഷണവും സംരംഭകത്വവുമായുള്ള ആഗോള കേന്ദ്രമായി TrEST മാറുന്നതിൽ നിർണ്ണായകമായ സമ്മേളനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനംചെയ്തു. ആധുനിക ഗവേഷണവും സംരംഭകത്വവും ഒന്നിച്ചുപ്രവർത്തിച്ചാൽ ആഗോള വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് മന്ത്രി ഡോ. ബിന്ദു വിശദീകരിച്ചു.…

    Continue Reading

  • ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനിയുടെ ആദ്യ സിനിമ ഐ എഫ് എഫ് കെ  മലയാളം ടുഡേ വിഭാഗത്തിൽ
    , , , , ,

    ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനിയുടെ ആദ്യ സിനിമ ഐ എഫ് എഫ് കെ  മലയാളം ടുഡേ വിഭാഗത്തിൽ

    29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിനി ശിവരഞ്ജിനി ജെയുടെ ചലച്ചിത്രം വിക്ടോറിയ പ്രദർശിപ്പിക്കും. നിലവിൽ ഐ ഐ ടി ബോംബെയിൽ ഗവേഷക വിദ്യാർത്ഥിനിയായ അങ്കമാലി സ്വദേശിനി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ് .ഇന്ന് (14/12/2024) ഉച്ചയ്ക്ക് 12:15ന് കലാഭവൻ തിയേറ്ററിലാണ് ‘വിക്ടോറിയ’യുടെ ആദ്യ പ്രദർശനം. അങ്കമാലിയിലെ ഒരു ബ്യൂട്ടിപാർലറിൽ പോയപ്പോൾ സംവിധായികയ്ക്ക് കിട്ടിയ കഥാതന്തുവിൽ നിന്നാണ് വിക്ടോറിയ സിനിമയുടെ യാത്ര ആരംഭിക്കുന്നത്. അന്ന്…

    Continue Reading

  • കൗതുകമുണർത്തി മിനിയേച്ചർ ക്യാമറകളുടെ പ്രദർശനം
    , , , , ,

    കൗതുകമുണർത്തി മിനിയേച്ചർ ക്യാമറകളുടെ പ്രദർശനം

    29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കൗതുകക്കാഴ്ചയായി മിനിയേച്ചർ ക്യാമറ പ്രദർശനവും വില്പനയും. ഏറെക്കാലം സിനിമകളിലെ കലാസംവിധാന മേഖലയിൽ സഹായിയായി പ്രവർത്തിച്ച് പരിചയസമ്പന്നനായ മോഹനൻ നെയ്യാറ്റിൻകരയാണ് കുഞ്ഞൻ ക്യാമറകളുടെ നിർമാണത്തിന് പിന്നിൽ. പാനാവിഷൻ SPSR, മിച്ചെൽ NC239, ആരിഫ്ലെക്സ് 35 II B എന്നീ പഴയകാല ക്യാമറകളുടെ മാതൃകയിലാണ് മിനിയേച്ചർ ക്യാമറകൾ ഒരുക്കിയിരിക്കുന്നത് . കോവിഡ് കാലത്തെ വിരസതയിലാണ് മിനിയേച്ചർ ക്യാമറകളുണ്ടാക്കുകയെന്ന ആശയത്തിലേക്ക് എത്തിച്ചേർന്നതെന്ന് മോഹനൻ നെയ്യാറ്റിൻകര പറഞ്ഞു.അങ്ങേയറ്റം ശ്രദ്ധയോടെ തേക്കിൻ തടിയിൽ ഒരു ചെറുക്യാമറ നിർമ്മിക്കാൻ 2 ദിവസമെങ്കിലുമെടുക്കും.…

    Continue Reading

error: Content is protected !!