Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് നടക്കും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാര്‍ച്ച് 5ന് രാവിലെ 11 മുതല്‍ ഒരു മണി വരെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

പോത്തന്‍ക്കോട് ബ്ലോക്ക് പ്രദേശത്തെ അണ്ടൂര്‍ക്കോണം, അഴൂര്‍, കഠിനംകുളം, മംഗലപുരം, പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും സിറ്റിംഗില്‍ അറിയിക്കാം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!