Author: News Desk
-

നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്തമാക്കണം: മന്ത്രി എം.ബി രാജേഷ്
കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത…
-

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവല്ലം: എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും റെഡ് റിബൺ ക്ലബ്ബുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ വിവിധ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും സമീപവാസികളും പങ്കെടുത്തു. ഒരേ സമയം അഞ്ച് പേരിൽ നിന്നും രക്തം സ്വീകരിക്കുന്ന സജ്ജീകരണവും രക്തദാതാക്കളെ കൃത്യമായി കടത്തി വിടാനുള്ള സംവിധാനവും ഒക്കെ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു. നൂറോളം പേരാണ് ക്യാമ്പിനായി രജിസ്റ്റർ ചെയ്തത്.
-

ചേക്കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേയ്ക്ക്
വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാഴ്‌വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേയ്ക്ക്. എസ്.പി.സി.പാഠ്യപദ്ധതിയുടെ ഭാഗമായ സ്‌കൂളിലെ സ്കിൽ ഹബിന്റെ നേതൃത്വത്തിലാണ് കേഡറ്റുകൾ ചേക്കുട്ടി പാവകൾ തയ്യാറാക്കിയത്. ജില്ലാ ശുചിത്വ മിഷൻ അസി.കോർഡിനേറ്റർ ശ്രീമതി.സുജ സ്‌കൂളിൽ നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ സ്വചിതാഹി സേവാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ദേശീയ പോർട്ടലിലേക്ക് ചേക്കുട്ടി പാവകളുടെ വിജയ കഥ സംസ്ഥാന ശുചിത്വ മിഷൻ റിപ്പോർട്ട് ചെയ്യും. കേഡറ്റുകൾ തയ്യാറാക്കിയ നൂറു…
-

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം
പേരൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നടന്ന ഭാഗവതസപ്താഹയജ്ഞം അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
-

ഹൃദയം രക്ഷിക്കാൻ വാരാചരണവുമായി കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ
ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7 വരെ ഹൃദയ പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിൻ്റ ഭാഗമായി സൗജന്യ രക്ത പരിശോധനയും ഇസിജിയും ലഭ്യമാകും. കൊറോണറി ആൻജിയോഗ്രാം, കൊറോണറി ആൻജിയോപ്ലാസ്റ്റി, താൽക്കാലിക പേസ്മേക്കർ , ASD/VSD/PDA – ഡിവൈസ്ക്ളോഷർ, – ഐവിയുഎസ്, ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫിയും – റോട്ടാബ്ലെറ്ററും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ നവീകരിച്ച കാത് ലാബ് ലഭ്യമാക്കിയിട്ടുണ്ട്. ഡോ.ബിജു.ആർ, ഡോ.ജോർജ്കോശി, ഡോ.തോമസ് ടൈറ്റസ്,…
-

സിബിഎസ്ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി
തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മണക്കാട് ടോസ് അക്കാദമിയിൽ ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് നിർവ്വഹിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 75 സി ബി എസ് ഇ സ്കൂളുകളിലെ 900 വിദ്യാർത്ഥികളാണ് സബ്ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രണ്ട് ദിവസം…
-

ആർ എസ് പി യിൽ നിന്നും ലീഗിലേക്ക്
ആർ എസ് പി യിൽ നിന്നും രാജിവച്ച് മുസ്ലിം ലീഗിൽ ചേർന്നു. നെടുമങ്ങാട്: മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ വച്ച് ആർ എസ് പി യിൽ നിന്നും രാജി വെച്ച് മുസ്ലിം ലീഗിൽ ചേർന്ന കരകുളം സന്തോഷിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗo അഡ്വക്കേറ്റ് കണിയാപുരം ഹലീം പാർട്ടി പതാകയും, മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു. നേതാക്കളായഎസ്…
-

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിലുള്ള ‘നേരറിയും നേരത്തിന്’ തുടക്കമായി
അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നേരറിയും നേരത്ത് ” എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി. ശക്തമായൊരു പ്രണയവും തുടർന്നുണ്ടാകുന്ന ഉദ്വേഗ മുഹൂർത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത് എസ്. ചിദംബരകൃഷ്ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയൻ അമ്പാടിയുമാണ്. അഭിറാമിനും ഫറായ്ക്കുമൊപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കലസുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു. ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം –…
-

കേരളത്തിലെ എടിഎം കവർച്ച നടത്തിയ അതിലൊരാളെ തമിഴ്നാട് പോലീസ് വെടിവെച്ചു കൊന്നു
H സുമാദ്ദീൻ (40) ഹരിയാനയിലെ പൽവാൽ സ്വദേശിയാണ് തമിഴ്നാട് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. K അസ്സർ (30) പൽവാൽ സ്വദേശിയായ ഇയാള്‍ക്ക് കാലിൽ വെടിയേറ്റിട്ടുണ്ട്. മറ്റ് അറസ്റ്റിലായവര്‍ മുഹമ്മദ് ഇക്രം (42), നൂഹ് ജില്ല, മുബാരക്ക് (18), സബീർ ഖാൻ (26), ഷൗക്കീൻ (21), ഇർഫാൻ (32) എന്നിങ്ങനെയാണ്. ഇവരും പൽവാൽ ജില്ലക്കാരാണ്. കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം…
-

പൊന്നറ ജി ശ്രീധറിനെ അനുസ്മരിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ എംഎൽഎയുമായ നെടുമങ്ങാട് പൊന്നറ ജി ശ്രീധറിന്റെ 126 മത് ജന്മവാർഷിക വാരാചരണത്തോട് അനുബന്ധിച്ച് നെടുമങ്ങാട് പൊന്നറ പാർക്കിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മുഹമ്മദ് ഇല്യാസ്, മന്നൂർക്കോണം സജാദ്, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് വിജയൻ, കൊല്ലംകാവ് സജി, വെമ്പിൽ സജി, ബിനു കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
You May Have Missed














