Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യം: റസാഖ് പാലേരി
    , , ,

    പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യം: റസാഖ് പാലേരി

    തിരുവനന്തപുരം: മുതിർന്ന നേതാവായ ഇ.പി.ജയരാജനെയും എൽ.ഡി.എഫ് എം.എൽ എ ആയ പി.വി.അൻവറിനെയും കൈവിട്ടിട്ടും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് സുരക്ഷാ കവചമൊരുക്കുന്ന പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. തൃശ്ശൂർ പൂരം കലക്കാൻ സംഘ്പരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. നേരത്തെ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ.ഡി.ജി.പി ഇത് ചെയ്തിട്ടുള്ളത് . ഇതെല്ലാം…

    Continue Reading

  • സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധം: അഡ്വ: പി. സതീദേവി
    , , , ,

    സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധം: അഡ്വ: പി. സതീദേവി

    സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: പി. സതീദേവി. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ഹരിത കര്‍മ്മസേനയിലെ സ്ത്രീ തൊഴിലാളികള്‍ക്കായുള്ള പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഈ ആവശ്യം മുന്നില്‍ വച്ചാണ് ക്യാമ്പുകളും പബ്ലിക് ഹിയറിങ്ങുകളും വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്നത്. സാമൂഹ്യ ക്ഷേമ രംഗത്തും മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിലും ബഹുഭൂരിപക്ഷവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതേസമയം…

    Continue Reading

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം ഭാഗികമായി തടസ്സപ്പെടും
    ,

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29.09.24 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൌസ് നന്ദൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം,…

    Continue Reading

  • ദിസ്‌-ഏബിളേഴ്‌സ്‌ സ്റ്റേറ്റ്‌ കോണ്‍ഫെറന്‍സ്‌ “24” സെപ്റ്റംബര്‍ 28ന് തിരുവനന്തപുരത്ത്‌
    , , , , ,

    ദിസ്‌-ഏബിളേഴ്‌സ്‌ സ്റ്റേറ്റ്‌ കോണ്‍ഫെറന്‍സ്‌ “24” സെപ്റ്റംബര്‍ 28ന് തിരുവനന്തപുരത്ത്‌

    ദിസ്‌-എബിലിറ്റി ദിഷന്‍ കേരള (ടിഎംകെ) അംഗപരിമിതരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനും പുരോഗതിക്കുമായി വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു മുന്നേറ്റമാണ്‌. “ഇന്‍ഡാക്‌“ ന്റെ സഹകരണത്തോടെ, അവരും മാതാപിതാക്കളും പൊതുപ്രവര്‍ത്തകരും അണിനിരക്കുന്ന പ്രസ്ഥാനമാണ്‌ ദിസ്‌-എബിലിറ്റി മിഷന്‍ കേരള. എബിലിറ്റി, ദിസ്‌-എബിലിറ്റി ഏകോപനം എന്ന കാഴ്ച്ചപ്പാടിലാണ്‌ സംഘടന പ്രവര്‍ത്തിക്കുന്നത്‌. “YOU HAVE ABILITY WE HAVE THIS-ABILITY” അത്‌ നമ്മള്‍ കാണുക, മനസ്സിലാക്കുക, സഹകരിക്കുക, കൂട്ടായി പ്രവര്‍ത്തിക്കുക” എന്നതാണ്‌ ദിസ്‌-എബിലിറ്റി മിഷന്‍ കേരള ഉയര്‍ത്തുന്ന മുദ്രാവാക്യം. ദിസ്‌-ഏബിളേഴ്‌സിനെ അവരുടെ പൂര്‍ണ്ണ ശേഷിയിലെത്താന്‍ ശാക്തീകരിക്കുക, ദിസ്‌-ഏബിളേഴ്സും…

    Continue Reading

  • പൂജപ്പുര ശ്രീ സരസ്വതീ ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍
    , , ,

    പൂജപ്പുര ശ്രീ സരസ്വതീ ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍

    ചരിത്രപ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ പൂജപ്പുര ശ്രീ സരസ്വതീ ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍ 13 വരെ നടക്കും. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ശ്രീ സ്വാതിതിരുനാൾ സരസ്വതീമണ്ഡപത്തിലും, (ശീ ചിത്തിരതിരുനാള്‍ ആഡിറ്റോറിയത്തിലും വിവിധ കലാപരിപാടികളുഠ,നവരാത്രി സംഗീതോത്സവം, നവരാത്രി പ്രഭാഷണ പരമ്പര, നവരാത്രി സാഹിത്യസമ്മേളനം, കനകസഭാ-സംഗീതസദസ്സ്‌ എന്നിവയുമാണ്‌ പരിപാടികള്‍. 3-0 തീയതി വൈകുന്നേരം 5 മണിക്ക്‌ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ശ്രീ. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ചടങ്ങിൽ “വാണീമണി’ പുരസ്കാരം…

    Continue Reading

  • തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം: സജി ചെറിയാന്‍
    , , ,

    തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം: സജി ചെറിയാന്‍

    തിരുവനന്തപുരം : ചില മാധ്യമങ്ങളെങ്കിലും ധാര്‍മികത പുലര്‍ത്താതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറകണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍ഭയനായ പത്രാധിപര്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ വാർഷിക ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പാളയെത്തെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തന മുല്യങ്ങള്‍ പ്രസക്തമാകുന്ന കാലഘട്ടമാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു. മുന്‍ സ്പീക്കര്‍…

    Continue Reading

  • ‘മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച’ പ്രേക്ഷക റാങ്കിങ്ങില്‍ ഒന്നാമത്
    , , , ,

    ‘മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച’ പ്രേക്ഷക റാങ്കിങ്ങില്‍ ഒന്നാമത്

    വെഞ്ഞാറമൂട് ടാക്കീസിൻ്റെ ബാനറിൽ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് വെള്ളിത്തിരയിൽ പ്രദർശനം നടന്നു വരുന്ന ചലച്ചിത്രമാണ് മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. അനീഷ് രവി നായക വേഷത്തിലും പ്രതിനായകനായ് പ്രമോദ് നെടുമങ്ങാടും നായികയായി ശരണ്യയും, ധനലക്ഷ്മി എസ് നായരും ബാല താരവുമായ് ചിത്രത്തിൽ വേഷമണിഞ്ഞിട്ടുണ്ട്. അനീഷ് പാപ്പാല, മുകേഷ് പുല്ലമ്പാറ തുടങ്ങിയവർക്ക് ഒപ്പം നിരവധി കലാകാരന്മാരും ഉണ്ട്. കഥയും തിരക്കഥയും സംഭാഷണവും ജീമോൻ അബ്രഹാം അഞ്ചല്‍, ഗാനങ്ങൾ ഡോക്ടർ സുകേഷ് ആർ എസ്, സംഗീതം സംഗീതം സന്ദീപ് രാജശേഖരന്‍,…

    Continue Reading

  • പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് ഉടമയ്ക്ക് 10000 രൂപ ഫൈന്‍
    , ,

    പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് ഉടമയ്ക്ക് 10000 രൂപ ഫൈന്‍

    ഇത് പൈപ്പിൻ മൂട് സൂര്യ ഗാർഡൻസിൽ വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈ ക്ക് ഉടമയെ സ്റ്റേഷൻ വിളിപ്പിച്ചതിനു ശേഷം ശാസ്തമംഗലം ഡിവിഷനിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ അയച്ചു ബൈക്ക് ഉടമയ്ക്ക് ഫൈൻ നൽകിയതിന്റെ റെസിപ്റ്റ് ആണ് ചിത്രത്തില്‍. ഇത്തരത്തിൽ പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചാൽ ഭീമമായ തുക തന്നെ ഫൈൻ നൽകേണ്ടതായിട്ടുണ്ട്.

    Continue Reading

  • ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
    , , ,

    ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

    കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം‘ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ…

    Continue Reading

  • കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളിലെ ക്രിയേറ്റിവ് കാന്‍വാസ് ശ്രദ്ധേയമായി
    , , ,

    കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളിലെ ക്രിയേറ്റിവ് കാന്‍വാസ് ശ്രദ്ധേയമായി

    കൊല്ലം: കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റിവ് കാന്‍വാസ് എന്ന പേരില്‍ ഛായാചിത്ര രചനാ, പോർട്രയറ്റ് ചിത്ര രചന, ക്ലേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകൾ പങ്കെടുത്ത ഛായാചിത്ര രചനാ മത്സരത്തില്‍ കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം സെന്‍റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ശ്രെയ ദത്ത് എസ്, കൊല്ലം…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!