Author: News Desk
-

ഓംബുഡ്സ്മാൻ സിറ്റിങ് വ്യാഴാഴ്ച (സെപ്റ്റംബർ 12)
ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ വ്യാഴാഴ്ച (സെപ്റ്റംബർ 12) വർക്കല ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെയാണ് സിറ്റിങ്. വർക്കല ബ്ലോക്ക് പ്രദേശത്തെ ചെമ്മരുതി, ചെറുന്നിയൂർ, ഇടവ, ഇലകമൺ, മണമ്പൂർ, ഒറ്റൂർ, വെട്ടൂർ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും…
-

പ്ലംബർ ട്രേഡിൽ സീറ്റ് ഒഴിവുണ്ട്
പട്ടികജാതി വികസന വകുപ്പിന്റെ കാഞ്ഞിരംകുളം സർക്കാർ ഐ.ടി.ഐയിൽ പ്ലംമ്പർ ട്രേഡിൽ പട്ടികജാതി /പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സീറ്റൊഴിവുണ്ട്. പരിശീലനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9605235311,9037914115 , 9496367624
-

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ഡോ: ആർ ബിന്ദു
ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അസുഖം ഭേദമായി ഡിസ്ചാർജായ ശേഷവും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത നിരാലംബരായ 12 പേരെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതിന് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി ആർ ബിന്ദു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ മുദ്രാവാക്യം. ആരുമീ ലോകത്ത് ഒറ്റയല്ല എന്ന് ഉറക്കെപ്പറയേണ്ട ബാധ്യത നമുക്കുണ്ട്. ആ…
-

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം
എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്‌ക്കെതിരേയും എലിപ്പനിയ്‌ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി…
-

പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഓണാഘോഷം
തിരുവനന്തപുരം: പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന്റെ ഓണാഘോഷ പരിപാടിയായ ‘പകൽനിലാവ്” 10ന് രാവിലെ 10ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹികും. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു ചീഫ് സെക്രട്ടറിക്ക് കൈമാറും. പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഓണസന്ദേശം നൽകും. പ്രാൺ ഫെർട്ടിലിറ്റി ആൻഡ് വെൽ വുമൺ സെന്റർ എം.ഡി ഡോ.ആർ.അനുപമ,അമ്പലത്തറ…
-

മരിയൻ ക്യാമ്പസ്സിനെ എഡ്യൂസിറ്റി ആയി പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കഴകൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിവിധ വികസന പ്രവർത്തനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന് ഒരു മാതൃകയായി നിലനിൽക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഉന്നം വയ്ക്കുന്ന സമഗ്രമായ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സെപ്റ്റംബർ 9ന് മരിയൻ ക്യാമ്പസിനെ മരിയൻ എജു സിറ്റി ആയി ആദരണീയനായ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചു. ലത്തീൻ അതിരൂപത ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ബിഷപ്പ് എമിരിറ്റസ്…
-

ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്
അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് തിരുവനന്തപുരം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും വെള്ളറട പോലീസും ചേർന്ന് അതിസാഹസികമായാണ് അനീസിനെ പിടികൂടിയത്. കല്ലറ തണ്ണിയം കുഴിവിള സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് ഒഡിഷയിൽ എത്തി സ്ഥിരതാമസമാക്കിയിരുന്നു. മാവോയിസ്റ്റു സ്വാധീനമുള്ള വനമേഖലയിൽ…
You May Have Missed

















