Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
    , ,

    കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

    കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കേന്ദ്ര നിയമമായ 1996 ലെ ദി ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് ആക്ട് പ്രകാരവും , 1998 ലെ ദി ബില്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് റൂള്‍സ് പ്രകാരവും സ്വകാര്യ വ്യക്തികള്‍ 10 ലക്ഷം രൂപയില്‍ അധികരിച്ച്…

    Continue Reading

  • ക്രെഡിറ്റ്‌ കാര്‍ഡ്‌ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തട്ടിപ്പുകാരെ സൂക്ഷികുക
    , , ,

    ക്രെഡിറ്റ്‌ കാര്‍ഡ്‌ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തട്ടിപ്പുകാരെ സൂക്ഷികുക

    ക്രെഡിറ്റ്‌ കാര്‍ഡിന്റ്റെ പിന്‍ വശത്തുള്ള ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍ സ്പൂഫ് ചെയ്ത് കസ്റ്റമര്‍ കെയര്‍ സെന്റര്‍ എന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പുകള്‍ നടത്തുക. ഇത്തരക്കാരെ വളരെ സൂക്ഷിക്കണമെന്ന് കേരള പോലീസ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരില്‍ വിളിച്ച് സൈബര്‍ പോലീസിനെ വിവരം അറിയിക്കുക.

    Continue Reading

  • ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്
    , , ,

    ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

    രാജ്യത്ത് ആദ്യമായി എ.എം.ആര്‍. പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേരളം റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ…

    Continue Reading

  • സഹകരണമേഖലയുടെ കാഴ്ചപാടനുസരിച്ച് ജീവനക്കാർ പ്രവർത്തിക്കണം: മന്ത്രി വി.എൻ വാസവൻ
    , ,

    സഹകരണമേഖലയുടെ കാഴ്ചപാടനുസരിച്ച് ജീവനക്കാർ പ്രവർത്തിക്കണം: മന്ത്രി വി.എൻ വാസവൻ

    സഹകരണ സർവീസ് ഉദ്യോഗാർത്ഥികൾക്കുള്ള ഇൻഡക്ഷൻ ട്രെയിനിങ് തുടക്കമായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് മുഖേന പുതിയതായി നിയമനം ലഭിക്കുന്ന ജൂനിയർ ക്ലർക്കുമാർക്കുള്ള ഇൻഡക്ഷൻ ട്രെയിനിങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയുടെ കാഴ്ചപ്പാടനുസരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം ജീവനക്കാർക്കുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയിലധിഷ്ഠിതമായ പ്രവർത്തനമാണ് സഹകരണ മേഖലയുടെതെന്നും സഹകാരികളാണ് സഹകരണമേഖലയുടെ യഥാർത്ഥ ഉടമകളെന്നും മന്ത്രി പറഞ്ഞു. വായ്പക്കാരനോടും നിക്ഷേപകേരാടും ഓരോ സമീപനമായിരിക്കണം സ്വീകരിക്കേണ്ടതെന്നും ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാൻ ജീവനക്കാർക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.…

    Continue Reading

  • 14.5 കോടിയുടെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്
    , ,

    14.5 കോടിയുടെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്

    കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ – വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി നഗരസഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെൻ്റേഷൻ കമ്മിറ്റി…

    Continue Reading

  • കോട്ടൂരിൽ മാവേലി സൂപ്പർ സ്റ്റോറും കുടപ്പനമൂട് സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി
    , ,

    കോട്ടൂരിൽ മാവേലി സൂപ്പർ സ്റ്റോറും കുടപ്പനമൂട് സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി

    ആദിവാസി പിന്നാക്ക മേഖലകളിൽ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിന് മാവേലി സ്റ്റോറുകൾ തുറന്ന് സപ്ലൈകോ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂരിൽ സപ്ലൈകോയുടെ മാവേലി സൂപ്പർ സ്റ്റോറും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട് സപ്ലൈകോ സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. ഏത് പ്രതിസന്ധികൾക്കിടയിലും ജനങ്ങളെ ചേർത്തുനിർത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പൊതു വിപണിയിലെ നിരക്കിനേക്കാൾ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയിൽ…

    Continue Reading

  • വട്ടിയൂർക്കാവിൽ ഓണ വിപണനമേള സെപ്റ്റംബർ 14 വരെ
    , , ,

    വട്ടിയൂർക്കാവിൽ ഓണ വിപണനമേള സെപ്റ്റംബർ 14 വരെ

    ഓണവിപണി ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ “നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതി പ്രകാരം നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓണ വിപണന മേളക്ക് തുടക്കമായി. വി.കെ പ്രശാന്ത് എം.എൽ.എ വിപണന മേള ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് ജംങ്ഷൻ വികസനത്തിന്റെ ഭാഗമായി ട്രിഡ ഏറ്റെടുത്ത ഒരേക്കൽ ഭൂമിയിൽ വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, വാടാമല്ലി, പതിനഞ്ചിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 500 ഓളം വീടുകളിൽ…

    Continue Reading

  • വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
    , , ,

    വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

    കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ള (31,100 – 66,800) ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ടിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി., പട്ടം പി.ഒ, തിരുവനന്തപുരം – 695 004 എന്ന വിലാസത്തില്‍ 10/10/2024 ലഭിച്ചിരിക്കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

    Continue Reading

  • അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ
    , ,

    അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ

    വിവാദങ്ങൾക്കിടെ അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ അവധി വേണ്ടെന്ന് അജിത് കുമാർ സർക്കാരിന് കത്ത് നൽകി ശനിയാഴ്ച മുതൽ 4 ദിവസത്തേക്ക് ആയിരുന്നു അവധി അപേക്ഷിച്ചിരുന്നത് അവധി കഴിഞ്ഞാൽ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു

    Continue Reading

  • വെട്ടം ഓണത്തിന്: വാർദ്ധക്യകാലത്ത് സ്നേഹത്തിൻ്റെ ഒരു തിരിവെട്ടം തേടുന്നവർ
    , , , ,

    വെട്ടം ഓണത്തിന്: വാർദ്ധക്യകാലത്ത് സ്നേഹത്തിൻ്റെ ഒരു തിരിവെട്ടം തേടുന്നവർ

    ഒരു അറ്റാക്കിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളുമായി ശിഷ്ടജീവിതം കേരളത്തിൽ കഴിച്ചു കൂട്ടുന്ന എഴുപതുകാരനായ റിട്ടേയ്ഡ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് ആർകെ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ. ശാരീരികാസ്വസ്ഥതകളെക്കാൾ ആർകെ യെ അലട്ടുന്നത് അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതമാണ്. അദ്ദേഹത്തിൻ്റെ എല്ലാമായിരുന്ന ഭാര്യ സുമം, മൂന്നുവർഷങ്ങൾക്കു മുമ്പ് ശ്വാസകോശ സംബന്ധമായ ഒരസുഖത്തെ തുടർന്ന് മരണപ്പെട്ടു. രണ്ടു മക്കളും വിവാഹിതരായി വിദേശത്ത് സെറ്റിൽഡാണ്. ആർകെയ്ക്ക് ആകെയുള്ളൊരു ആശ്രയം അദ്ദേഹത്തിൻ്റെ വിധവയായ സഹോദരി ലീലയാണ്. ദില്ലിയിൽ സർവ്വീസിലിരിക്കുന്ന കാലത്ത് ആർകെയുടെ അരികിലേക്ക് അടിക്കടി ഓടിയെത്തുന്ന ഭാര്യയും മക്കളും,…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!