Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട നാളെ 13.09.2024ന് തുറക്കും
    , , ,

    ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട നാളെ 13.09.2024ന് തുറക്കും

    ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ 13.09.2024ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭഗവാനെ തൊഴാനുള്ള അവസരമുണ്ടാകും. കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളില്‍ മേല്‍ ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പോലീസിന്റേയും വകയായി സന്നിധാനത്ത് ഓണ…

    Continue Reading

  • പുതിയ ഐടിഐകള്‍ ആരംഭിക്കും
    , , , , , ,

    പുതിയ ഐടിഐകള്‍ ആരംഭിക്കും

    സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക. ഗവ. ഐടിഎകളും ട്രേഡുകളും ഗവ. ഐ.ടി.ഐ നാഗലശ്ശേരി 1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്) 2) കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് 3) ഡ്രാഫ്റ്റ്സ്മാൻ സിവിൽ 4) ഇൻഫർമേഷൻ ടെക്നോളജി ഗവ. ഐ.ടി.ഐ എടപ്പാൾ 1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 2) ഫാഷൻ…

    Continue Reading

  • പേരാമ്പ്രയിൽ നിന്ന് മുങ്ങിയ അസം സ്വദേശി മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പേരാമ്പ്ര പോലീസ്  പിടികൂടി
    , , ,

    പേരാമ്പ്രയിൽ നിന്ന് മുങ്ങിയ അസം സ്വദേശി മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പേരാമ്പ്ര പോലീസ് പിടികൂടി

    പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പിടികൂടി. 5778 കിലോമീറ്റർ സഞ്ചരിച്ചാണ് പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്. 2024 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. പോക്സോ കേസിൽ പോലീസ് അന്വേഷിക്കുന്നെന്ന് മനയിലാക്കി കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്തെത്തി. പോലീസ് അവിടെ എത്തിയപ്പോൾ ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി. ഒടുവിൽ പഞ്ചാബിലെ പാട്യാലയ്ക്കടുത്ത്…

    Continue Reading

  • നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി
    , ,

    നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി

    [19:55, 11/9/2024] sumesh krishnan Frat Co Mukundesh: 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേൽ ജില്ലയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി.വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ കമ്മീഷൻ ചെയർമാൻ ടി കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ ടെക്നിക്കൽ മെംബർ ബി പ്രദീപ്, ലീഗൽ മെംബർ അഡ്വ. എ ജെ വിൽസൺ എന്നിവരും പങ്കെടുത്തു. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ കെഎസ്ഇബിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അവതരണം…

    Continue Reading

  • യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
    , , ,

    യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

    ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽപാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ആയി ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്‌സിൽ ചേരാനുള്ള കുറഞ്ഞ യോഗ്യത പത്താംക്ലാസ്സ് വിദ്യാഭ്യാസമാണ്. കൂടുതൽ വിവരങ്ങൾക്ക് https://csp.asapkerala.gov.in/courses/yoga-instructor എന്ന ലിങ്ക് സന്ദർശിക്കുകയോ 9495999693 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യുക.

    Continue Reading

  • ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു
    , , ,

    ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു

    തലസ്ഥാനത്തെ ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു തിരുവനന്തപുരം: വെണ്‍പാലവട്ടത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേ‍ഡ്. കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളും വാങ്ങിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ‌ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു. ഇന്ന് രാവിലെയാണ് പാലോട് സ്വദേശി അനീഷും മകള്‍ സനൂഷയും പ്രഭാതഭക്ഷണത്തിനായി കുമാര്‍ ടിഫിന്‍ സെന്ററിലെത്തുന്നത്. ഇവിടെ നിന്നു വാങ്ങിയ ഉഴുന്നുവട കഴിക്കുന്നതിനിടെയാണ് ബ്ലേഡ് കണ്ടെത്തിയത്. മകള്‍ സനൂഷ കഴിക്കുന്നതിനിടെ ബ്ളേഡ് പല്ലില്‍ തട്ടുകയായിരുന്നു. ബ്ലേഡിന്റെ…

    Continue Reading

  • മിന്നും പ്രകടനവുമായി ട്രിവാൻഡ്രം റോയൽസ് താരം എം. എസ് അഖിൽ; തൃശൂരിനെതിരെ അർദ്ധ സെഞ്ച്വറി
    , , ,

    മിന്നും പ്രകടനവുമായി ട്രിവാൻഡ്രം റോയൽസ് താരം എം. എസ് അഖിൽ; തൃശൂരിനെതിരെ അർദ്ധ സെഞ്ച്വറി

    പേരിനൊത്ത പ്രകടനം കാഴ്ച വച്ച് എംഎസ് അഖിൽ. ടൂർണ്ണമെന്‍റിലെ വിലയേറിയ താരം മിന്നുന്ന പ്രകടനവുമായി ട്രിവാൺഡ്രം റോയൽസിന് അനായാസ വിജയമൊരുക്കി. അവസാന പന്തിൽ സിക്സുമായാണ് അഖിൽ ടീമിന് വിജയം ഒരുക്കിയത്. മല്സരത്തിൽ അഖിൽ 54 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത തൃശൂരിനെ ട്രിവാൺഡ്രം 129 റൺസിൽ പിടിച്ചു കെട്ടുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ട്രിവാൺഡ്രം ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റ്ൻ അബ്ദുൾ ബാസിദാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൺഡ്രത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും…

    Continue Reading

  • പമ്പിംഗ് പൂര്‍ണ്ണമാകുന്നതുവരെ നഗരസഭ ജലവിതരണം തുടരും – മേയര്‍
    ,

    പമ്പിംഗ് പൂര്‍ണ്ണമാകുന്നതുവരെ നഗരസഭ ജലവിതരണം തുടരും – മേയര്‍

    റെയില്‍വെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ സാഹചര്യത്തില്‍ നഗരസഭ വിവിധ വാര്‍ഡുകളിലുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിനായി പ്രതിസന്ധി നേരിട്ട വാര്‍ഡുകളിലെല്ലാം തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം വളരെ കാര്യക്ഷമമായി നടത്തുകയുണ്ടായി. പുറമെനിന്നും ടാങ്കര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തത് ഉള്‍പ്പെടെ 136 ലധികം വാഹനങ്ങളില്‍ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞു. ജലദൗര്‍ലഭ്യം നേരിട്ട പ്രദേശങ്ങളില്‍ അവിടേയ്ക്ക് അനുയോജ്യമായ ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ബുക്ക് ചെയ്തവര്‍ക്കും…

    Continue Reading

  • വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം: മന്ത്രി ഡോ. ബിന്ദു
    , , ,

    വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം: മന്ത്രി ഡോ. ബിന്ദു

    ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞൻ ശ്രീ. വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ മുൻനിന്ന് പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. കായിക മേഖലയിലെ മികവിന് എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ), എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങൾ. മുൻ നിയമസഭാംഗം കൂടിയാണ് അന്താരാഷ്ട്ര…

    Continue Reading

  • ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ
    , , ,

    ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ

    ന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലും ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയും ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ നടത്തുന്ന നൂതന കോഴ്സായ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒന്നാംവർഷ കോഴസ് വർക്ക് ബാർട്ടൺഹില്ലിലും, രണ്ടാംവർഷ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐ.ഐ.ടികളിൽ പ്രോജക്ട് വർക്കും, ഇന്റേൺഷിപ്പും…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!