Author: News Desk
-

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് കേരളത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിച്ച ജെറിയാട്രിക് ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. പ്രമേഹാരോഗ നിർണയം, വിളർച്ച രോഗ നിർണയം, വർദ്ധക്യ രോഗ ചികിത്സകൾ, രക്ത പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. തുടർ ചികിത്സാക്കായി ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയെ ആശ്രയിക്കാൻ നിർദ്ദേശവും നൽകി. കിണവൂർ വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്…
-

കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 രാവിലെ 10ന് ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു. ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം…
-

തിരുവനന്തപുരം സബ് കളക്ടറായി ആൽഫ്രഡ് ഒ. വി
തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയി ആൽഫ്രഡ് ഒ. വി ചുമതലയേറ്റു. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരാണ് സ്വദേശം. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി.
-

മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി അബ്ദുൾ ബാസിദ്
ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൺഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് മറി കടന്നത്. 50 റൺസുമായി ക്യാപ്റ്റൻ അബ്ദുൾ ബാസിദ് പുറത്താകാതെ നിന്നു. നേരത്തെ കൊച്ചിയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 131 റൺസിൽ ഒതുക്കിയത് വിനോദ് കുമാറിൻ്റെയും അബ്ദുൾ ബാസിദിൻ്റെയും ബൌളിങ് മികവായിരുന്നു. ബാസിദ് കൊച്ചിയുടെ മധ്യനിരയെ തകർത്തെറിഞ്ഞപ്പോൾ വിനോദ് കുമാർ വാലറ്റത്തെ ചുരുട്ടിക്കെട്ടി.…
-

നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ
ദുബായ്: ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറും മാധ്യമ പ്രവർത്തകയുമായ നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ അംഗീകാരം. സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പുരോഗതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനവും പരിഗണിച്ചാണ് ദുബായ് സർക്കാരിന്റെ ഗോൾഡൺ വിസ. യുഎഇയിൽ ദീർഘകാല റെസിഡെൻസി പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഗോൾഡൺ വിസ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള, ദുബായ് സർക്കാരിന്റെ ആദരവ് കൂടിയാണ്. 2016-ൽ സ്ഥാപിതമായ ചാനൽ അയാം ഡോട്ട് കോം, കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത മീഡിയ…
You May Have Missed



















