Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • നടിയുടെ പരാതി ഇല്ലാതെ എങ്ങനെ കേസെടുക്കും?
    , ,

    നടിയുടെ പരാതി ഇല്ലാതെ എങ്ങനെ കേസെടുക്കും?

    ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ വിഷയത്തിൽ നടിയുടെ പരാതി ഇല്ലാതെ കേസെടുക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് രാജ്യം അംഗീകരിച്ച മികച്ച കലാകാരനാണെന്നും ഒരു ആരോപണത്തിന്റെ മേല്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നടി പരാതിയുമായി മുന്നോട്ടുവന്നാൽ നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത്…

    Continue Reading

  • കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിലെ പ്രതിയായ സഞ്ജയ് റോയിയെ സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
    , ,

    കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിലെ പ്രതിയായ സഞ്ജയ് റോയിയെ സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

    കൊൽക്കത്തയിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ വെള്ളിയാഴ്ച (ഓഗസ്റ്റ് 23, 2024) സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷം ഓഗസ്റ്റ് 10 ന് സിവിക് പോലീസ് വോളണ്ടിയർ റോയിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താൻ കൊൽക്കത്തയിലെ കോടതിയിൽ നിന്ന് സിബിഐക്ക് സമ്മതം ലഭിച്ചു. പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള അപേക്ഷ വ്യാഴാഴ്ച (ഓഗസ്റ്റ് 22, 2024) കോടതിയിൽ…

    Continue Reading

  • ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്
    , , ,

    ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

    2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ പത്തു ഗ്രാം സ്വർണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അഷ്ടമി രോഹിണി ദിവസമായ ആഗസ്റ്റ് 26ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗം കെ.പി. വിശ്വനാഥൻ, ഡോ.…

    Continue Reading

  • കാലോചിതമായ പരിഷ്കാരങ്ങളോടെ സഹകരണ മേഖല മുന്നോട്ട് പോകും: മന്ത്രി വി എൻ വാസവൻ
    ,

    കാലോചിതമായ പരിഷ്കാരങ്ങളോടെ സഹകരണ മേഖല മുന്നോട്ട് പോകും: മന്ത്രി വി എൻ വാസവൻ

    പോലീസ് സഹകരണസംഘത്തിന്റെ നെടുമങ്ങാട് ശാഖ തുറന്നു കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടൽ നടത്തുന്ന സഹകരണ മേഖല, കാലോചിതമായ പരിഷ്കാരങ്ങളോടെ മുന്നോട്ട് പോകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പോലീസ് സഹകരണ സംഘത്തിന്റെ നെടുമങ്ങാട് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലെ അനഭിലഷണീയ പ്രവണതകൾ ചെറുക്കുന്നതിന് നിതാന്ത ജാഗ്രത പുലർത്തുമെന്നും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് കൂടി സഹായകരമാകുന്ന പ്രവർത്തനങ്ങൾ പോലീസ് സഹകരണ സംഘങ്ങൾ തുടരണമെന്നും അദ്ദേഹം…

    Continue Reading

  • ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും: മന്ത്രി ജി ആർ അനിൽ
    , , ,

    ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കും: മന്ത്രി ജി ആർ അനിൽ

    നെടുമങ്ങാട് താലൂക്കിൽ രണ്ട് കെ-സ്റ്റോറുകൾ കൂടി. മുക്കോലയ്ക്കലും വേങ്കോടും കെ-സ്‌റ്റോർ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ആശ്രയിക്കുന്ന…

    Continue Reading

  • ഓടയില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ
    , ,

    ഓടയില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ

    മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ഭാഗത്ത് ദേശീയപാതയിലെ ഓടയിൽ മാലിന്യം ചാക്കില്‍ കെട്ടി വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യം തിരുവനന്തപുരം മേയറുടെ വാട്‌സ്അപ്പിൽ ലഭിച്ചിരുന്നു. തുടർന്ന് നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച ഓട്ടോറിക്ഷ (KL-01-Z-5620) കണ്ടെത്തി. തുടർ നടപടികൾക്കായി വാഹനം ഫോർട്ട് പൊലീസിന് കൈമാറി. കരമന തളിയല്‍ റോഡ് ശ്രീ ഗണേഷ് ഭവന്‍ ഹോട്ടലിലെ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയതില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും നോട്ടീസ് നല്‍കിയിട്ടുള്ളതുമാണ്.…

    Continue Reading

  • വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നോര്‍ക്ക എന്‍.ഐ.എഫ്.എല്‍. സാറ്റലൈറ്റ് സെന്ററുകള്‍ പരിഗണനയിലെന്ന് പി. ശ്രീരാമകൃഷ്ണന്‍
    , , ,

    വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നോര്‍ക്ക എന്‍.ഐ.എഫ്.എല്‍. സാറ്റലൈറ്റ് സെന്ററുകള്‍ പരിഗണനയിലെന്ന് പി. ശ്രീരാമകൃഷ്ണന്‍

    രണ്ടാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. സാധാരണക്കാര്‍ക്കും വിദേശതൊഴില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിച്ച എൻഐഎഫ്എൽ കൂടുതല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് വാര്‍ഷികം വീഡിയോസന്ദേശം വഴി ഉദ്ഘാടനം നിര്‍വ്വഹിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എൻ.ഐ.എഫ്.എല്ലിന് നിലവില്‍ തിരുവനന്തപുരത്തും കോഴിക്കോടുമാണ് സെന്ററുകള്‍. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ OET ചീഫ്…

    Continue Reading

  • മൂന്നാമത്തെ ‘സ്‌നേഹക്കൂട്’ താക്കോൽ കൈമാറ്റം 24ന്: മന്ത്രി ഡോ. ബിന്ദു
    , , , ,

    മൂന്നാമത്തെ ‘സ്‌നേഹക്കൂട്’ താക്കോൽ കൈമാറ്റം 24ന്: മന്ത്രി ഡോ. ബിന്ദു

    ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആഗസ്‌ത്‌ 24 ശനിയാഴ്‌ച നിർവ്വഹിക്കും. പദ്ധതിക്ക് കീഴിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം ഘടകത്തിന്റെ മുൻകൈയിൽ നിർമ്മിച്ചുനൽകുന്ന ‘സ്‌നേഹക്കൂടാ’ണിതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് കാട്ടുങ്ങച്ചിറ കോക്കാനിക്കാടിൽ ഉച്ചയ്ക്ക് രണ്ടിനാണ് താക്കോൽ കൈമാറ്റം. സാങ്കേതിക സർവ്വകലാശാല എൻഎസ്എസ് വിഭാഗത്തിന്റെ മുൻകൈയിൽ നിർമ്മിച്ച ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ നിർമ്മിച്ച ഒന്നാമത്തെ സ്നേഹക്കൂടിന്റെയും…

    Continue Reading

  • കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാ തലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന് അവസരം
    , , ,

    കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാ തലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന് അവസരം

    തിരുവനന്തപുരം നഗരസഭയിലെ കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാതലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന്റെ കാലാവധി രണ്ട് മാസമാണ്. പ്രതിമാസം 8000 രൂപ ലഭിക്കും. ആകെ ഒഴിവുകള്‍ 3 എണ്ണം, സോഷ്യല്‍ സയന്‍സില്‍ ഇന്റര്‍ ഡിസ്സിപ്ലിനറി/ഡെവലപ്പ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/എക്കണോമിക്സ് ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ ചെയ്യുന്നവരോ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. പഠനം പൂര്‍ത്തീകരിച്ച് 3 വര്‍ഷം കഴിഞ്ഞവര്‍ക്ക് യോഗ്യത ഉണ്ടായിരിക്കുകയില്ല. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷ htpps://internship.aicte-india.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി…

    Continue Reading

  • ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ഏകദിന ബോധവത്കരണ പരിപാടി നടന്നു
    , , ,

    ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ഏകദിന ബോധവത്കരണ പരിപാടി നടന്നു

    2016ലെ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വ്യക്തികൾക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ പെരിങ്ങമല ഷാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ ഡോ.പി.റ്റി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക സി.പി, ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറേറിലെ ഡെപ്യൂട്ടി സെക്രട്ടറി രാജീവ് .ആർ എന്നിവരും പങ്കെടുത്തു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!