Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വിവരാവകാശ കമ്മിഷന്‍ പറയാത്ത ഭാഗം ഒഴിവാക്കിയതില്‍ മൂവര്‍ സംഘത്തിന് പങ്ക്: കെ. സുധാകരന്‍ എംപി

    വിവരാവകാശ കമ്മിഷന്‍ പറയാത്ത ഭാഗം ഒഴിവാക്കിയതില്‍ മൂവര്‍ സംഘത്തിന് പങ്ക്: കെ. സുധാകരന്‍ എംപി

    പ്രശ്‌നപരിഹാരത്തിന് കോണ്‍ക്ലേവെന്ന നിര്‍ദ്ദേശം പരിഹാസ്യം ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കണം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയതില്‍ സിനിമേഖലയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സര്‍ക്കാരിന്റെ ദൂരൂഹമായ ഈ നടപടിക്ക് പിന്നില്‍ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാനുള്ള വ്യഗ്രത പ്രകടമാണ്.സര്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയ ഭാഗം ഉടനെ പുറത്തുവിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സംവിധായകനും അഭിനേതാക്കളും…

    Continue Reading

  • കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം ഓഗസ്റ്റ്‌ 24 മുതല്‍; വയനാടിനും കൈത്താങ്ങ്
    , , , , , , ,

    കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം ഓഗസ്റ്റ്‌ 24 മുതല്‍; വയനാടിനും കൈത്താങ്ങ്

    മന്തി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും ആഗസ്റ്റ് 24ന് ലുലുമാളിന് സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിക്കും. മേളയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. മേളയുടെ ഉദ്ഘാടനം വൈകിട്ട് നാലരയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം…

    Continue Reading

  • മുദ്രപത്ര ദൗർലഭ്യം : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
    , ,

    മുദ്രപത്ര ദൗർലഭ്യം : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

    തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് പഴയ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം ചെയ്യാൻ അധികാരമുള്ള കൂടുതൽ റവന്യു ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിൽ നിന്നും വിശദീകരണം തേടി. വാടക കരാർ, ചിട്ടി, സമ്മത പത്രങ്ങൾ തുടങ്ങിയവക്ക് ആവശ്യമുള്ള 100, 200, 500 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടികടക്കുന്ന 5, 10, 20 രൂപയുടെ പഴയ മുദ്രപത്രങ്ങൾ…

    Continue Reading

  • സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു: മന്ത്രി വീണാ ജോര്‍ജ്
    , , ,

    സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു: മന്ത്രി വീണാ ജോര്‍ജ്

    ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്‍മെന്റും സ്‌കാന്‍ ആന്‍ ബുക്ക് സംവിധാനവും ചികിത്സാ വിവരങ്ങള്‍ രോഗിയ്ക്ക് നേരിട്ട് കാണാന്‍ മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്,…

    Continue Reading

  • ആചാര സ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ സഹായ വിതരണ തുക അനുവദിച്ചു
    , ,

    ആചാര സ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ സഹായ വിതരണ തുക അനുവദിച്ചു

    തിരുവനന്തപുരം : ഉത്തരമലബാറിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആചാരസ്ഥാനികരുടെയും, കോലധാരികളുടെയും പ്രതിമാസ ധനസഹായ കുടിശിക വിതരണം ചെയ്യുന്നതിനുള്ള ആദ്യഗഡുവായി സംസ്ഥാന സർക്കാർ 1.60,60,800/ രൂപ (ഒരു കോടി അറുപത് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറ് രൂപ ) അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ പത്രകുറിപ്പിൽ അറിയിച്ചു. നിലവിൽ നൽകി വന്നിരുന്ന പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്ന് 1600 രൂപയായി ഈ സർക്കാർ വർദ്ധിപ്പിക്കയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു .…

    Continue Reading

  • ഓണത്തിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക പരിശോധന
    ,

    ഓണത്തിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക പരിശോധന

    തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ രാത്രികാല പരിശോധനകള്‍ നടത്തി. 53 വാഹനങ്ങള്‍ പരിശോധന നടത്തി. 18 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതല്‍ പരിശോധന ആവശ്യമായ 7…

    Continue Reading

  • വയനാടിനു ദുരിതാശ്വാസമായി 10 ലക്ഷം രൂപ നൽകി ടെക്‌നോപാർക്ക് സ്ഥാപനമായ ഗൈഡ് ഹൗസ് 
    , , ,

    വയനാടിനു ദുരിതാശ്വാസമായി 10 ലക്ഷം രൂപ നൽകി ടെക്‌നോപാർക്ക് സ്ഥാപനമായ ഗൈഡ് ഹൗസ് 

    തിരുവനന്തപുരം, 23 ആഗസ്ത് 2024: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പ്രമുഖ മാനേജ്മെൻ്റ്, ടെക്നോളജി, റിസ്ക് കൺസൾട്ടിംഗ് കമ്പനിയായ ഗൈഡ്ഹൗസ് 10 ലക്ഷം രൂപ സംഭാവന ചെയ്തു.  തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭമായ കാരുണ്യയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഗൈഡ് ഹൗസ് സംഭാവന നല്കിയത്.  ഗൈഡ്ഹൗസ് പാർട്ണറും ഇന്ത്യ മേധാവിയുമായ മഹേന്ദ്ര സിംഗ് റാവത്തിൻ്റെ നേതൃത്വത്തിലുള്ള ഗൈഡ്‌ഹൗസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയന്റെ…

    Continue Reading

  • ഭാരതത്തിന്‍റെ പാർലമെന്‍ററി ജനാധിപത്യം ലോകത്തിന് മാതൃക: യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്ത് വി. മുരളീധരൻ
    , ,

    ഭാരതത്തിന്‍റെ പാർലമെന്‍ററി ജനാധിപത്യം ലോകത്തിന് മാതൃക: യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്ത് വി. മുരളീധരൻ

    തിരുവനന്തപുരം: ഭാരതത്തിന്‍റെ ഊർജസ്വലമായ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയെന്ന് മുൻ കേന്ദ്ര പാര്‍ലമെന്‍ററികാര്യ– വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ എന്ന ആശയം പുരാതന കാലം മുതൽ പുലർത്തിപ്പോന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ. വേദങ്ങളിലും ഇതിഹാസങ്ങളിലും ഈ തെരഞ്ഞെടുപ്പ് രീതികളുടെ പരിച്ഛേദം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനം കൈവിടാത്ത പാർലമെന്‍ററി ജനാധിപത്യമാവണം യൂത്ത് പാർലമെന്‍റുകള്‍ ലോകത്തിന് മുന്നിൽ വയ്ക്കേണ്ട മാതൃക. ഏറ്റുമുട്ടലിനും പ്രതികാരം…

    Continue Reading

  • കരിങ്കാളിയല്ലേ കോപ്പി അടിച്ചതിനു നയന്‍താരയുടെ കമ്പനിക്കെതിരെ കേസ്
    ,

    കരിങ്കാളിയല്ലേ കോപ്പി അടിച്ചതിനു നയന്‍താരയുടെ കമ്പനിക്കെതിരെ കേസ്

    ലോകം മുഴുവനും മലയാളികള്‍ ഏറ്റുപാടിയും, ഒപ്പം നൃത്തം വച്ചും, റീലുകളും ഷോര്‍ട്ട്സുകളും ഒക്കെ ചെയ്ത ‘കരിങ്കാളിയല്ലേ’ എന്ന പാട്ട്‌ നദി നയന്‍താരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിര്‍മ്മാതാക്കള്‍ ആണ് പരാതിയുമായി എത്തിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്നാണ് അവര്‍ പറയുന്നത്. നയന്‍ താരയുടെ കമ്പനി ഈ പാട്ട്‌ സാനിട്ടറി പാഡിന്റെ പരസ്യത്തിനുപയോഗിച്ചതോടെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

    Continue Reading

  • പൂകൃഷിയും പച്ചക്കറി കൃഷിയും യുവജനങ്ങളെ കൃഷിയോടടുപ്പിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ
    , ,

    പൂകൃഷിയും പച്ചക്കറി കൃഷിയും യുവജനങ്ങളെ കൃഷിയോടടുപ്പിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ

    കുത്തരിയുടെ വിപണനോദ്ഘാടനവും മിനി മില്ല് ഉദ്ഘാടനവും മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. കാർഷികരംഗത്തെ പുരോഗതിക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ചിറയിൻകീഴ് പിരപ്പമൺകാട് പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമൺകാട് ബ്രാൻഡ് കുത്തരിയുടെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു. പുതിയ തലമുറയെ കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ തരിശിടങ്ങളിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും വ്യാപകമാവുകയാണ്.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!