Author: News Desk
-

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: ജൂലൈ 30ന് പ്രാദേശിക അവധി
അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ മറ്റെല്ലാ വാർ ഡിലും, കരകുളം ഗ്രാമപഞ്ചായത്തിലെ തറട്ട, കാച്ചാണി, മുദിശാസ്‌താംകോട് വാർഡുകളിലും, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ വാർഡിലും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡിലും, പെരിങ്ങമല ഗ്രാമപഞ്ചാ യത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ വാർഡിലും, കരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്ള, ചാത്തമ്പാറ വാർഡിലും സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 30ന് ജില്ലാ കളക്ടർ…
-

ഫർണസ് ഓപ്പറേറ്റർ റാങ്ക് പട്ടിക റദ്ദായി
തിരുവനന്തപുരം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ഫർണസ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 27/2018) തസ്തികയ്ക്ക് 05-01-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 04/2021/ഡിഒടി നമ്പർ റാങ്ക് പട്ടിക, 04-01-2024 അർദ്ധരാത്രിയോടെ മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കി അവസാനിച്ചതിനാൽ, ഈ റാങ്ക് പട്ടിക 05-01-2024 പൂർവാഹ്നം മുതൽ പ്രാബല്യത്തിൽ റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
-

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകള്‍’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവല്‍. എൻ രാജനെഴുതിയ ‘ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു. പി പവിത്രൻ്റെ ‘ഭൂപടം തലതിരിക്കുമ്പോള്‍’ ആണ് മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ ‘ഇന്ത്യയെ വീണ്ടെടുക്കല്‍’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള…
-

തീരദേശ സംരക്ഷണം: കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി രാജീവ്ചന്ദ്രശേഖർ
ന്യൂദല്‍ഹി: തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുന്‍ മന്ത്രി രാജീവ്ചന്ദ്രശേഖര്‍ വീണ്ടും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മന്ത്രിക്ക് നേരിട്ട് വിശദീകരിച്ചു. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും തീരദേശ ഗ്രാമങ്ങളുടെ സംരക്ഷണത്തിനുമായി കടല്‍ഭിത്തി സ്ഥാപിക്കുന്നതിനും പൂവ്വാറില്‍ മിനി ഹാര്‍ബര്‍ സ്ഥാപിക്കുന്നതു മടക്കമുള്ള പദ്ധതികളടങ്ങിയ വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും വിദഗ്ധരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒരു പ്രതിനിധി…
-

സൈനികക്ഷേമ ഓർഗനൈസർ റാങ്ക് പട്ടിക റദ്ദാക്കി
തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ ഓർഗനൈസർ (കാറ്റഗറി നമ്പർ 553/17, വിമുക്തഭടന്മാർ മാത്രം) തസ്തികയ്ക്ക് 02-06-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 215/2021/ഒഎൽഇ നമ്പർ റാങ്ക് പട്ടിക, 01-06-2024 അർദ്ധരാത്രിയോടെ മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കി അവസാനിച്ചതിനാൽ, ഈ റാങ്ക് പട്ടിക 02-06-2024 പൂർവാഹ്നം മുതൽ പ്രാബല്യത്തിൽ റദ്ദ് ചെയ്തതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
-

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി
കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെയും എല്ലാ മദ്യവില്‌പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച്, മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന സാഹചര്യത്തിൽ സുരക്ഷയും ക്രമസാമാധാനവും ഉറപ്പുവരുത്തുന്നതിൻ്റെ…
-

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം തിരുത്താമെന്ന് കേരള ഹൈക്കോടതി
സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുമതി നല്‍കി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു മതത്തില്‍ കെട്ടിയിടാൻ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനല്‍കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാള്‍ മറ്റൊരു…
-

‘അന്‍ബോട് രാജമാണിക്യം’ മമ്മൂട്ടി പ്രകാശനം ചെയ്യും
എറണാകുളം ജില്ലാ മുന്‍ കളക്ടറും റവന്യൂ ദേവസ്വം സെക്രട്ടറിയുമായ എം.ജി രാജമാണിക്യത്തിന്റെ ആദ്യകൃതി ‘അന്‍ബോട് രാജമാണിക്യം‘ മമ്മൂട്ടി ജൂലൈ 26ന് പ്രകാശനം ചെയ്യും. കലൂര്‍ ഐഎംഎ ഹൗസില്‍ വൈകുന്നേരം ആറിനാണ് പുസ്തക പ്രകാശനം. രാഷ്ട്രീയ-സാഹിത്യ വേദികളില്‍ നിന്നുമുളള പ്രമുഖര്‍ പങ്കെടുക്കും.
-

ശനിയും ഞായറും ഗതാഗത നിയന്ത്രണം
പേയാട് – വിളപ്പിൽശാല – ഊറ്റുകുഴി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ശനി (ജൂലൈ 27), ഞായർ (ജൂലൈ 28) ദിവസങ്ങളിൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് മലയിൻകീഴ് സെക്ഷൻ പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ശനിയാഴ്ച വിട്ടിയം വഴി കൊല്ലംകോണം പോകുന്ന വാഹനങ്ങൾ, വിട്ടിയം അലൈറ്റി റോഡ് വഴിയും, ഞായറാഴ്ച കൊല്ലംകോണം വഴി വിളപ്പിൽശാല പോകുന്ന വാഹനങ്ങൾ കൊല്ലംകോണം – കാവിൻപുറം-നൂലിയോട് വഴി വിളപ്പിൽശാലയിലേക്കും പോകേണ്ടതാണ്.
You May Have Missed















