Author: News Desk
-

പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി
27 -07-2024 ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ 607 സെൻ്ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. 607 സെൻ്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള…
-
നാഷനൽ ആയുഷ് മിഷനില്‍ (തിരുവനന്തപുരം) നഴ്സിങ് അസിസ്റ്റന്റ്
നാഷനൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടുകളിൽ നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.nam.kerala.gov.in നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലെ ഇന്റർവ്യൂ അടുത്ത മാസം 7ന് രാവിലെ 10.30നും അറ്റൻഡർ തസ്തികയിലെ ഇന്റർവ്യൂ അടുത്ത മാസം 8ന് രാവിലെ 10.30നും നടക്കും. നാഷനൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ആരോഗ്യഭവൻ അഞ്ചാം നിലയിലാണ് ഇന്റർവ്യൂ . വിവരങ്ങൾക്ക്: www.nam.kerala.gov.in
-

സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണം; മനുഷ്യാവകാശ കമ്മിഷൻ
സ്കൂളുകൾക്ക് സമീപം ഉള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹന അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ കമ്മിഷൻ നിർദേശം നൽകി. പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ ഇത്തരക്കാർക്ക് എതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്കും ആർ ടി ഒക്കും നിർദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതു മരാമത്ത് എക്സി. എൻജിനിയർ, ആർ ടി…
-

പ്രായമായ സ്ത്രീകള്‍ക്കെതിരെ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലെ പ്രധാന വില്ലന്‍ ലഹരി ഉപയോഗം. സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്. കമ്മിഷന്റെ മുന്‍പില്‍ വന്ന ഒരു കേസില്‍ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരില്‍ വൃദ്ധയായ അമ്മയെ ആക്രമിച്ചത്. അവര്‍ക്ക് വീട്ടില്‍…
-

പെര്‍മിറ്റ് ഫീസ് ഭീമമായി വര്‍ധിപ്പിച്ച മന്ത്രിയാണ് കുറച്ചതില്‍ അഭിമാനിക്കുന്നത്
പെര്‍മിറ്റ് ഫീസ് ഭീമമായി വര്‍ധിപ്പിച്ച മന്ത്രിയാണ് കുറച്ചതില്‍ അഭിമാനിക്കുന്നത്; കേരളത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ നിരവധി പേരെ ഇനിയും തിരിച്ച് കിട്ടാനുണ്ടെന്നത് മറക്കരുത്; കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. തിരഞ്ഞെടുപ്പില്‍ കനത്ത അടി കിട്ടിയപ്പോള്‍ കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പോലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോള്‍ വര്‍ധന പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലാപാടാണ് മന്ത്രി സ്വീകരിച്ചത്. 30 രൂപയുണ്ടായിരുന്ന ഫീസാണ് 1000 ആക്കി വര്‍ധിപ്പിച്ചത്. പെര്‍മിറ്റ്…
-

മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണം – ഡോ. ശശിതരൂർ എം പി
തിരുവനന്തപുരം: കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പൊതുവിതരണ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് നാടൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിനായി പോകുന്ന പരമ്പരാഗത തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടാത്തതിനാൽ മത്സ്യബന്ധനത്തിനായി പോകാൻ കഴിയുന്നില്ല. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ലോക്‌സഭയിൽ ഇടപെടൽ നടത്തി. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് നാടൻ വള്ളങ്ങൾ കടലിൽ മൽസ്യബന്ധനത്തിനു പോകാൻ കരിഞ്ചന്തയിൽ നിന്നാണ് കൊള്ള വിലയ്ക്ക് മണ്ണെണ്ണ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി…
-

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25മത് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു
യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 25മത് കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് വിരബലിദാനി ക്യാപ്റ്റൻ ജെറി പ്രേംരാജ്ൻ്റെ വസതിയിൽ (വെങ്ങാനൂർ) നിന്നും ദീപജ്വാല യാത്രക്ക് ജെറി പ്രേംരാജ്ന്റെ കുടുംബാംഗങ്ങൾ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്തിന് ദീപശിഖ കൈമാറി. യാത്രയ്ക്ക് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ. എസ്. രാജീവ്,യുവമോർച്ച നേതാക്കളായ അഭിജിത്, ശ്രീരാഗ്, ഷിജു, കിരൺ, വിപിൻ, അശ്വിൻ, തുടങ്ങിയവർ ദീപശിഹാ യാത്രയ്ക്ക് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്ന്…
You May Have Missed

















