Author: News Desk
-

പഞ്ചാബ് പ്രതിനിധിസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സംസ്ഥാന പ്രവാസികാര്യ വകുപ്പിൻ്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായിപഞ്ചാബിൽ നിന്നെത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുളള ഏഴംഗസംഘമാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. പ്രവാസികാര്യ വിഷയങ്ങളിലും കുടിയേറ്റ പ്രവണതകളിലും നിരവധി സമാനതകളുള്ള സംസ്ഥാനങ്ങളാണ് കേരളവും പഞ്ചാബുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം.പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ സഹകരണത്തോടെ പരിഹാരം കാണുന്നതിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ…
-

നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ. സുധാകരന്‍ എം പി
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണം. മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളെല്ലാം ഒതുക്കി തീര്‍ത്ത് ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ് .ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു കൊണ്ട് ക്ലീന്‍ ചിറ്റ് നല്‍കിയതും അതിന്റെ ഭാഗം. ഈ…
-

ഇന്ത്യൻ ടീമിന് വിജയാശംസ നേർന്ന് കാട്ടാക്കടയിൽ ഒളിമ്പിക്സ് റൺ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന് പാരിസിൽ കൊടിയേറുമ്പോൾ ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്നു കൊണ്ട് കാട്ടാക്കട നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കാനറാ ബാങ്കുമായി ചേർന്നായിരുന്നു പരിപാടി. ഒളിമ്പിക് റണ്ണിന് കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സ്വീകരണം ലഭിച്ചു. പാങ്ങോട് മിലിറ്ററി ക്യാമ്പ് കമാന്റിങ് ഓഫീസർ കെർണൽ ഡോ എസ്. അനായത് റൺ ഫ്ളാഗ്ഓഫ് ചെയ്തു. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായ മാനവ മൂല്യങ്ങൾ ഉയർത്തിപിടിച്ച്…
-

‘കളക്ടേഴ്‌സ് സൂപ്പർ 100’ രണ്ടാം പതിപ്പിന് തുടക്കമായി
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും STEM (സയൻസ് ടെക്നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക്സ്) വിദ്യാഭ്യാസത്തിലും തൊഴിലിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനൽ സന്നദ്ധ സംഘടനയും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് സൂപ്പർ 100 പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. പാളയം മഹാത്മാ അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി കളക്ടേഴ്‌സ് സൂപ്പർ 100 രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി…
-

ഇന്തോ അറബ് സാംസ്കാരിക തനിമയുടെ സംഗമ വേദിയായി റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് അന്താരാഷ്ട്ര എക്സിബിഷൻ കൊച്ചിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
എമറാത്തി ആർട്ടുകളുടെ വൈവിധ്യമാർന്ന പ്രദർശനം ഇന്ത്യ-യുഎഇ ബന്ധത്തിൻറെ നേർസാക്ഷ്യമായി അറബ് മേഖലയിലെ പ്രശസ്തരായ കലാകാരൻമാരുടെ സൃഷ്ടികളാണ് എക്സിബിഷനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയും അബുദാബി സാംസ്കാരിക വകുപ്പും ചേർന്നാണ് എക്സിബിഷൻ നടത്തുന്നത്. കലാകാരൻമാർക്ക് പിന്തുണ നൽകുന്ന റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ ചുവടുവയ്പ്പ് പ്രശംസനീയമെന്ന് മന്ത്രി പി. രാജീവ്. കൊച്ചി: കേരളത്തിലെയും യുഎഇയിലെയും കലാകാരൻമാരുടെ മികവിന് ആഗോള വേദിയൊരുക്കി ദർബാർ ഹാളിൽ അന്താരാഷ്ട്ര ആർട്ട് എക്സിബിഷന് തുടക്കമായി. കേരളത്തിലെയും…
-

പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ് കേരളത്തിലെ ഈ ഹ്രസ്വ ചിത്രമേളയെന്ന് മന്ത്രി എം ബി രാജേഷ്
അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വ ചിത്ര മേള അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്കുള്ള കേരളത്തിൻ്റെ ഐക്യദാർഢ്യമാണെന്ന് മന്ത്രി എം.ബി രാജേഷ്.കണ്ണിൽ ചോരയില്ലാത്ത വിവേചനത്തിനെതിരായ പോരാട്ടമാണ് പാലസ്തീൻ ജനതയുടെത്. അതിനു നൽകുന്ന പിന്തുണയാണ് ഈ മേളയിലെ ഫലസ്തീൻ പ്രത്യേക പാക്കേജെന്നും അദ്ദേഹം പറഞ്ഞു. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സഹിഷ്ണുതതയോടെ ഭിന്നാഭിപ്രായങ്ങൾ കേൾക്കുകയും ഉൾകൊള്ളുകളും പരമ പരമപ്രധാനമായ കാലത്ത് കേരളത്തിന്റെ ജനാധിപത്യ മാതൃകയാണ് മേളയിലെ തുറന്ന സംവാദ വേദികളെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി രംഗത്തെ സമഗ്ര…
-

അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി സംസ്ഥാന ഭരണസമിതി നിലവില്‍ വന്നു
അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി 2024-2027 വര്‍ഷത്തെ സംസ്ഥാന ഭരണസമിതി നിലവില്‍ വന്നു. സജി കൊല്ലം (സംസ്ഥാന ജനറല്‍ സെക്രട്ടറി), ഉഷ കൊട്ടാരക്കര (സംസ്ഥാന പ്രസിഡന്റ്), സത്യനേശന്‍ എറണാകുളം (സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്), ഷണ്‍മുഖന്‍ പരവൂര്‍ (സംസ്ഥാന ട്രഷറര്‍) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍. ജോയിന്റ് സെക്രട്ടറിമാരായി രേഷ്മ കരിവേടകം, സിബു കാരംകോട്, ശിവകാമി പത്തനംതിട്ട, സാമുവല്‍ ജോര്‍ജ്, ലിസി കുമ്മിള്‍, ബൈജു പത്തനാപുരം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി സിന്ധു പത്തനാപുരം, രതീഷ് ശാസ്താംകോട്ട, ലത എസ്. മടവൂര്‍,…
-

സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു: കെ. സുരേന്ദ്രൻ
കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ സംസ്ഥാന സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫിൻ്റെ ഏറ്റവും മണ്ടന്മാരായ നേതൃത്വമാണിതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ ഏക തുരുപ്പ് ചീട്ട് കേന്ദ്ര അവഗണനയാണ്. അതിന് വളം വെച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. വിഡി സതീശൻ്റെ തലയിൽ കളിമണ്ണാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ പിണറായി വിജയനുള്ള കച്ചിതുരുമ്പാണ് കേന്ദ്ര അവഗണനയെന്ന വാദം. ബീഹാറിലെ കോൺഗ്രസ് നേതാക്കൻമാർക്കുള്ള വിവേചനബുദ്ധി കേരളത്തിലെ…
-

തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും പിന്‍മാറണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. വികസനത്തെയല്ല, വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യു.ഡി.എഫ് എതിര്‍ക്കുന്നത്. കടലില്‍ നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ…
You May Have Missed















