Author: News Desk
-

അയോദ്ധ്യ കാണ്ഡം: നാരദമുനി അയോധ്യയിൽ എത്തുന്നു
ശ്രീരാമ സീതാ വിവാഹം കഴിഞ്ഞ് സന്തോഷമായി വാണിടുന്നു കാലം. അവതാര പുരുഷൻറെ അവതാര ലീലകൾ തുടങ്ങാൻ സമയമായി എന്ന് ഓർമിപ്പിക്കാൻ നാരദമുനി അയോധ്യയിൽഎത്തുന്നു. ശ്രീരാമ പട്ടാഭിഷേക ആഘോഷങ്ങൾ രാജ്യം മെങ്ങും ആഹ്ലാദത്തോടെ ജനങ്ങൾ ഏറ്റെടുക്കുന്നു. അന്നേരം മന്ദരയിലൂടെ അഭിഷേക വിഘ്നം വരുത്തുവാൻ സരസ്വതി ദേവിയെ ദേവന്മാരെല്ലാം ചേർന്ന് പറഞ്ഞു വിടുന്നു. കൈകേകിയിൽ മായാദേവി പ്രവേശിക്കുന്നു. തുടർന്ന് കൈകേയി ദശരഥനോട് ഭരതനെ രാജാവ് ആക്കുവാൻ പറയുന്നതോടൊപ്പം, രാമനെ 14 വർഷം വനവാസത്തിനായി പറഞ്ഞുവിടണമെന്നും ആവശ്യപ്പെടുന്നു. അയോദ്ധ്യകാണ്ഡം ഒരു ദുഃഖ…
-

അതിജീവനത്തിൻ്റെ പലസ്‌തീൻ പെൺകരുത്തുമായി ‘ഹെവിമെറ്റൽ’ ഞായറാഴ്ച
ഇസ്രയേൽ അധിനിവേശത്തിൻ്റെയും പലസ്തീനിലെ ചെറുത്തുനില്പിൻ്റെയും അതിജീവനകഥകളുമായി രണ്ടു ചിത്രങ്ങൾ ഇന്ന് അന്താരാഷ്ട്ര ഹൃസ്വ ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഹെവിമെറ്റൽ ,പലസ്തീൻ ഐലൻഡ്സ് എന്നീ ചിത്രങ്ങളാണ് മേളയിലെ അതിജീവന പാക്കേജിൽ പ്രദർശിപ്പിക്കുന്നത്. ഒളിമ്പിക് മോഹവുമായി അഭയാർത്ഥി ക്യാംപിൽ കഴിയുന്ന കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥയാണ് ഹെവിമെറ്റൽ പ്രമേയമാക്കുന്നത് .പലസ്തീനിലെ പെൺ കായിക കരുത്തിനെ പ്രതിനിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂയോർക്കിലെ ട്രിബേക്ക ഫെസ്റ്റിവലിൽ ജനപ്രീതി നേടിയിട്ടുണ്ട്. സ്പോർട്സ് ജേർണലിസ്റ്റായ എഡ്‌വേഡ് നോൽസും റ്റിമോ ബ്രൂണും ചേർന്നാണ് അരമണിക്കൂർ ദൈർഘ്യമുള്ള…
-

പൊതു വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ ഇല്ലാതാക്കി പിൻവാങ്ങാനാള്ള നീക്കം ഗവൺമെൻ്റ് അവസാനിപ്പിക്കണം: കെ എച്ച് എസ് ടി യു.
ഗവൺമെൻ്റ് നിയമസഭയിലും ഹൈക്കോടതിയിലും നല്കിയ രേഖാമൂലമുള്ള ഉറപ്പുകൾ പാലിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും അനിശ്ചിതത്വവും വരുത്തുവാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഖാദർ കമ്മറ്റി 2017 ൽ നിലവിൽ വരികയും. 2018 ൽ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുകയും 2019 ഫെബ്രുവരിയിൽ ഗുണമേൻമാ വിദ്യാഭ്യാസത്തിന് ഘടനാപരമായ ഏകീകരണം എന്ന ഒന്നാം ഭാഗം പുറത്തിറക്കുകയുമായിരുന്നു. ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം 2024 ൽ പോലും പൂർത്തീകരിച്ച്…
-

62 ചിത്രങ്ങൾ, സംഘർഷഭൂമിയിലെ യാഥാർഥ്യങ്ങളുമായി ഹെവിമെറ്റലും പലസ്തീൻ ഐലൻസ്സും
രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ലോങ്ങ് ഡോക്ക്യൂമെന്ററി വിഭാഗത്തിലെ അഞ്ചു ചിത്രങ്ങളടക്കം 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ബംഗാളി ചിത്രമായ ഡോൾസ് ഡോണ്ട് ഡൈ , മലയാളചിത്രം കൈമിറ , ഓപ്പോസിറ്റ് എന്നിവയടക്കം മത്സര വിഭാഗത്തിൽ ഞായറാഴ്ച 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് . പലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഹെവിമെറ്റൽ , പലസ്തീൻ ഐലൻസ്സ് എന്നീ ചിത്രങ്ങളാണ് പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കുക .വിഖ്യാത സംവിധായകരായ ബേദി സഹോദരന്മാരുടെ മോണാർക് ഓഫ് ദി ഹിമാലയാസ്, കോർബറ്റ്സ്…
-

വെള്ളനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിക്കണം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിലേയ്ക്ക് ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ആവശ്യമുള്ള പക്ഷം ഞായറാഴ്ച (ജൂലൈ 28) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ നേരിട്ട് ഹാജരായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കാവുന്നതും അന്ന് തന്നെ ബാലറ്റ് കൈപ്പറ്റാവുന്നതുമാണ്. പ്രസ്തുത സമയപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ അറിയിച്ചു.
-

ജൂലായ് 28 ന് ലെനിൻ ബാലവാടിയിൽ ഏകദിന ജർമ്മൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
ബാനർ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ ഡാഡ് ദി ഗോഥെ-സെൻട്രം ജൂലായ് 28 ന് വഴുതക്കാട് ലെനിൻ ബാലവാടിയിൽ ഏകദിന ജർമ്മൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജർമ്മൻ ഫിലിം മേള രാവിലെ 11ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിരൂപകൻ ശ്രീ എം എഫ് തോമസിൻ്റെ അധ്യക്ഷതയിൽ ഗോഥെ സെൻട്രം ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം മുഖ്യാതിഥിയാകും. ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ശ്രീ ആർ ബിജു,…
-

പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
തിരു: ആറാമത് പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദാശുപത്രി പത്ര-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ ജൂറി ചെയർമാൻ എസ്. ആർ. ശക്തിധരൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സമഗ്രസംഭാവനക്കുള്ള ദൃശ്യമാധ്യമപുരസ്കാരം റിപ്പോർട്ടർ ടി.വി.യിലെ ഡോ:അരുൺ കുമാറിനും, സമഗ്രസംഭാവനക്കുള്ള മാധ്യമ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്ക്കാരം മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയിക്കും സമർപ്പിക്കും. ന്യൂസ് റിപ്പോർട്ടർ: എസ്.വി.രാജേഷ് – മനോരമ, ന്യൂസ് ഫോട്ടോഗ്രാഫർ :അരുൺ കൃഷ്ണൻകുട്ടി – മാതൃഭൂമി, അന്വേഷണാത്മകറിപ്പോർട്ടർ അരുൺ നായർ – മംഗളം, നിയമസഭാറിപ്പോർട്ടർ:മിൽജിത് രവീന്ദ്രൻ – ദേശാഭിമാനി,ക്രൈം…
You May Have Missed

















