Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാ തലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന് അവസരം

തിരുവനന്തപുരം നഗരസഭയിലെ കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാതലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന്റെ കാലാവധി രണ്ട് മാസമാണ്. പ്രതിമാസം 8000 രൂപ ലഭിക്കും. ആകെ ഒഴിവുകള്‍ 3 എണ്ണം, സോഷ്യല്‍ സയന്‍സില്‍ ഇന്റര്‍ ഡിസ്സിപ്ലിനറി/ഡെവലപ്പ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/എക്കണോമിക്സ് ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ ചെയ്യുന്നവരോ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. പഠനം പൂര്‍ത്തീകരിച്ച് 3 വര്‍ഷം കഴിഞ്ഞവര്‍ക്ക് യോഗ്യത ഉണ്ടായിരിക്കുകയില്ല. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷ htpps://internship.aicte-india.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി 31.08.2024.

വിശദവിവരങ്ങള്‍ക്ക് 9645243307, 9745451020

error: Content is protected !!