2016ലെ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വ്യക്തികൾക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ പെരിങ്ങമല ഷാ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ ഡോ.പി.റ്റി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക സി.പി, ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറേറിലെ ഡെപ്യൂട്ടി സെക്രട്ടറി രാജീവ് .ആർ എന്നിവരും പങ്കെടുത്തു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

