Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ശനിയും ഞായറും ഗതാഗത നിയന്ത്രണം
    ,

    ശനിയും ഞായറും ഗതാഗത നിയന്ത്രണം

    പേയാട് – വിളപ്പിൽശാല – ഊറ്റുകുഴി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ശനി (ജൂലൈ 27), ഞായർ (ജൂലൈ 28) ദിവസങ്ങളിൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് മലയിൻകീഴ് സെക്ഷൻ പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ശനിയാഴ്ച വിട്ടിയം വഴി കൊല്ലംകോണം പോകുന്ന വാഹനങ്ങൾ, വിട്ടിയം അലൈറ്റി റോഡ് വഴിയും, ഞായറാഴ്ച കൊല്ലംകോണം വഴി വിളപ്പിൽശാല പോകുന്ന വാഹനങ്ങൾ കൊല്ലംകോണം – കാവിൻപുറം-നൂലിയോട് വഴി വിളപ്പിൽശാലയിലേക്കും പോകേണ്ടതാണ്.

    Continue Reading

  • സേഫ് ക്യാമ്പസ്, സേഫ് ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്; മെഡിക്കൽ കോളേജുകളിൽ ശുചീകരണമുൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം
    , , ,

    സേഫ് ക്യാമ്പസ്, സേഫ് ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്; മെഡിക്കൽ കോളേജുകളിൽ ശുചീകരണമുൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം

    തിരുവനന്തപുരം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുരക്ഷിതമായ ആശുപത്രിയും സുരക്ഷിത പരിസരവും എന്ന ആശയത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യുവിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പസിൽ നിന്നുള്ള പകർച്ചവ്യാധികൾ തടയുക, വിദ്യാർത്ഥികൾക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമേ അടുത്തിടെ, രോഗി ലിഫ്ടിൽ കുടുങ്ങിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലികൾ…

    Continue Reading

  • പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26ന്
    , , ,

    പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26ന്

    പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സുപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 29 ന് വൈകിട്ട് 4 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി ജൂലൈ 30…

    Continue Reading

  • നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
    , , ,

    നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം

    നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ്…

    Continue Reading

  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്
    , ,

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്

    മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടതു കയ്യിലെ നടുവിരലിൽ ജില്ലയിൽ ജൂലൈ മുപ്പതിന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകൾ, പെരിങ്ങമല പഞ്ചായത്തിലെ കൊല്ലായിൽ, കരിമൺകോട്, മടത്തറ വാർഡുകൾ, കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പാറ വാർഡുകളിലാണ് ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ സമ്മതിദായകരുടെ ഇടത് കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം ഇടതു കയ്യിലെ നടുവിരലിൽ മഷി പുരട്ടുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം…

    Continue Reading

  • ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ്; പട്ടികവർഗ വിഭാഗത്തിന് അപേക്ഷിക്കാം
    , , ,

    ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ്; പട്ടികവർഗ വിഭാഗത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി ഉൾനാടൻ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മീഡിയം സ്‌കെയിൽ ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ് എന്ന ഘടകപദ്ധതിയിലേക്ക് പട്ടികവർഗ വിഭാഗത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 100% സബ്സിഡി ലഭിക്കുന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 8 ലക്ഷം രൂപയാണ്. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) ഓഫീസിൽ ജൂലൈ 30നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773.

    Continue Reading

  • എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെവീടുകൾക്കായി അഞ്ചേക്കർ കൈമാറി: മന്ത്രി ഡോ. ബിന്ദു
    , ,

    എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെവീടുകൾക്കായി അഞ്ചേക്കർ കൈമാറി: മന്ത്രി ഡോ. ബിന്ദു

    എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി വീടും സ്ഥലവും നൽകുന്ന ‘സാഫല്യം’ പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിലെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്‌പെഷ്യൽ സർവേ സംഘം അളന്നു തിട്ടപ്പെടുത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്ഥലത്തിന്റെ ഐ സ്‌കെച്ച് കാസർഗോഡ് നടന്ന ചടങ്ങിൽ സത്യസായ് ഓർഫനേജ് ട്രസ്റ്റ് അധികൃതർക്ക് മന്ത്രി കൈമാറി. ഹോസ്ദുർഗ് താലൂക്കിലെ പുല്ലൂർ വില്ലേജിലും മഞ്ചേശ്വരം താലൂക്കിലെ എൻമകജെ വില്ലേജിലും വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പയിലും 36…

    Continue Reading

  • അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ
    , , , ,

    അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ

    ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ. ലോകോത്തര ചിത്രകാരൻ‌മാരുടെ പാനൽ ചർച്ചയും കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട് ; ദർബാർ ഹാളിൽ വെള്ളിയാഴ്ച എക്സിബിഷന് തുടക്കമാകും ഷഫീന യൂസഫലിയുടെ റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക വകുപ്പും ചേർന്നാണ് എക്സ്ബിഷൻ നടത്തുന്നത് കൊച്ചി : കലാസൃഷ്ടികളുടെ മികവിന് ആഗോളവേദിയൊരുക്കി ദർബാർ ഹാളിൽ വെള്ളിയാഴ്ച അന്താരാഷ്ട്ര ആർട്ട് എക്സ്ബിഷന് തുടക്കമാകുന്നു.…

    Continue Reading

  • പട്ടികവിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി  അധപതിച്ചു : രമേശ് ചെന്നിത്തല
    , ,

    പട്ടികവിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി  അധപതിച്ചു : രമേശ് ചെന്നിത്തല

    പട്ടിക വിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി അധപതിച്ചെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നാലാം സംസ്ഥാന സമ്മേളനം ആറ്റിങ്ങല്‍ മാമം ഉമാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലും വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിലും പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാരോട് അനീതിയാണ് കാണിക്കുന്നത്. സമൂഹത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്ന ദലിത് സമൂഹത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ സാമൂഹ്യ നവോഥാനം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎച്ച്ആര്‍ എം പാര്‍ട്ടി…

    Continue Reading

  • വടക്കൻ പറവൂർ ഗവ എച്ഛ് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി യു എസ് ടി
    , , ,

    വടക്കൻ പറവൂർ ഗവ എച്ഛ് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി യു എസ് ടി

    കൊച്ചി, 25 ജൂലൈ 2024:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ സ്ഥാപക ചെയർമാനായ ജി എ മേനോൻ വടക്കൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അർഹരായ 25 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. സ്കൂൾ അങ്കണത്തിൽ…

    Continue Reading

error: Content is protected !!