Author: News Desk
-

നിപയെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാം: മുഖ്യമന്ത്രി അനുശോചിച്ചു
മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികള്‍ അർപ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24…
-

ഇത്രയും ഹൃദയച്ചുരുക്കം വേണോ? വി ഡി സതീശനോട് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, എൻ്റെ തുറന്ന കത്തിനുള്ള അങ്ങയുടെ മറുപടി ശ്രദ്ധയോടെ വായിച്ചു. “അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിമർശനത്തിന് അതീതരാണ് എന്ന ചിന്ത നല്ലതല്ല”എന്ന അഭിപ്രായത്തോട് ഞാനും പൂർണമായും യോജിക്കുന്നു. വസ്തുതകളുടെ പിൻബലമുള്ള വിമർശനവും കാടടച്ച ആരോപണങ്ങളും തമ്മിലുള്ള വ്യത്യാസം കൂടി ഓർമിപ്പിക്കുന്നു. വിമർശനം വ്യക്തിപരമല്ല എന്ന അങ്ങയുടെ വൈകിവന്ന വെളിപാടിനെയും അഭിനന്ദിക്കുന്നു. ഞാൻ വിമർശനങ്ങളെ വ്യക്തിപരമായി കാണാത്തത് കൊണ്ടാണ് അങ്ങയുടെ പ്രസംഗങ്ങളിലെ പ്രകോപനം ഉണ്ടാക്കാവുന്ന വ്യക്തിപരമായ പരാമർശങ്ങളെ തീർത്തും അവഗണിച്ചുകൊണ്ട് വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അങ്ങേക്ക്…
-

നാലാം 100 ദിനം: 13 പഞ്ചായത്തുകളില്‍ കളിക്കളം ഒരുങ്ങും
തിരുവനന്തപുരം: ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറു ദിന പരിപാടിയില്‍ കായികവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് 13 കളിക്കളങ്ങള്‍ കൂടി ഒരുങ്ങുന്നു. ഇതോടെ പദ്ധതിക്ക് കീഴിലെ നടപ്പാകുന്ന കളിക്കളങ്ങളുടെ എണ്ണം 17 ആകും. ചാത്തന്നൂരിലെ ചിറക്കര, ചടയമംഗലം എന്നിവിടങ്ങളിലെ കളിക്കളങ്ങള്‍ ഓഗസ്തില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ആദ്യ കളിക്കളം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. കായികനയം മുന്നോട്ടുവെച്ച, എല്ലാവര്‍ക്കും കായികം എല്ലാവര്‍ക്കും ആരോഗ്യം എന്ന അടിസ്ഥാന കാഴ്ചപ്പാടിന് അനുസരിച്ചാണ്…
-

ഡോ. എം.കെ. മുനീറിനെതിരായ ശിവൻകുട്ടിയുടെ പ്രസ്താവന നിലവാരമില്ലാത്തത്: വി ഡി സതീശന്‍
മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡോ. എം.കെ. മുനീർ നടത്തിയ സത്യഗ്രഹം പ്രകടനം മാത്രമാണെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന അങ്ങേയറ്റം നിലവാരമില്ലാത്തതാണ്. മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. നിരുത്തരവാദപരവും അപഹാസ്യവുമായ പ്രതികരണമാണ് വി. ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്. മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ശേഷവും മലബാറിലെ സിറ്റ് പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ഡോ . എം.കെ മുനീർ സത്യഗ്രഹ സമരം…
-

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം : നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി. തൈക്കാട് ആശുപത്രിയിൽ…
-

നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു
നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്ന് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കാനിരിക്കെയാണ് മരണം. രോഗം സ്ഥീരികരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. പാണ്ടിക്കാട് പഞ്ചായത്തില്‍ നിയന്തണം കര്‍ശനമാക്കി ആഘോഷ പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്കേ അനുവാദം ഉണ്ടാകു, വിദ്യാര്‍ഥികള്‍ പഞ്ചായത്ത് വിട്ടു പോകരുതെന്ന നിര്‍ദേശവും നല്‍കി. നിപ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ…
-

ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം ‘വേരുകള്‍’ നാളെ റിലീസ് ചെയ്യും
കേരള എക്‌സൈസ് വകുപ്പ്, കിംസ് ഹെല്‍ത്ത്,കേരള ലോ അക്കാദമി എന്നിവരുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് നിര്‍മിച്ച ലഘുചിത്രത്തിന്റെ റിലീസിംഗ് നാളെ നടക്കും. വൈകിട്ട് 3 മണിക്ക് തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവനന്തപുരം ഡി സി പി പി നിധിൻ രാജ് IPS ചിത്രം റിലീസ് ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനാവും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അജയ് കെ ആര്‍,…
-

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമായി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ…
You May Have Missed














