Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ആമയിഴഞ്ചാൻ ദുരന്തം: രക്ഷാപ്രവർത്തകരെ അനുമോദിച്ച് കലക്ടർ
    , ,

    ആമയിഴഞ്ചാൻ ദുരന്തം: രക്ഷാപ്രവർത്തകരെ അനുമോദിച്ച് കലക്ടർ

    ശുചീകരണ ജോലിക്കിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമോദിച്ചു. ഫയർ ഫോഴ്സ്, കോർപ്പറേഷൻ, ഇറിഗേഷൻ, പോലീസ്, റവന്യു, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ എ ഡി എം പ്രേംജി സി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വിജയസേനൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

    Continue Reading

  • സൈക്കോളജി അപ്പ്രന്റിസ് അഭിമുഖം
    , , ,

    സൈക്കോളജി അപ്പ്രന്റിസ് അഭിമുഖം

    തിരുവനന്തപുരം ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്പ്രെന്റിസ് ഉദ്യോഗാർത്ഥികളെ പ്രതിമാസം 17,600/-(രൂപ പതിനേഴായിരത്തി അറുനൂറ് മാത്രം) നിരക്കിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 26/07/2024 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. റെഗുലർപഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(MA/MSc) നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9847245617 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

    Continue Reading

  • ജില്ലാ കളക്ടർ ജെറോമിക് ജോർജിന് യാത്രയയപ്പ് നൽകി
    , ,

    ജില്ലാ കളക്ടർ ജെറോമിക് ജോർജിന് യാത്രയയപ്പ് നൽകി

    പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ ആയി സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ ജെറോമിക് ജോർജിന് സിവിൽ സ്റ്റേഷൻ ജീവനക്കാർ യാത്രയയപ്പ് നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ, എഡിഎം പ്രേംജി സി, വിവിധ ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

    Continue Reading

  • ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
    , , ,

    ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

    വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തല ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു നൽകുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ -31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം. ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയാകും അവാർഡിനായി പരിഗണിക്കുക.…

    Continue Reading

  • നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി, 214 പേര്‍ നിരീക്ഷണത്തിൽ, 2 പഞ്ചായത്തുകളിൽ നിയന്ത്രണം
    , , ,

    നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി, 214 പേര്‍ നിരീക്ഷണത്തിൽ, 2 പഞ്ചായത്തുകളിൽ നിയന്ത്രണം

    മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവ‍ര്‍ത്തനങ്ങൾ ഊ‍ര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്.മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60…

    Continue Reading

  • നിപ പ്രതിരോധം – സംസ്ഥാനം സജ്ജം: 214 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍; 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍
    , ,

    നിപ പ്രതിരോധം – സംസ്ഥാനം സജ്ജം: 214 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍; 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍

    കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനില്‍ ഇരിക്കണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ…

    Continue Reading

  • കേരള ഫയർ ഫോഴ്സിന് മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റ ആദരവ്
    ,

    കേരള ഫയർ ഫോഴ്സിന് മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റ ആദരവ്

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടില്‍ ജീവൻ്റെ തുടിപ്പുകളന്വേഷിച്ച് കനിവോടെ, കാരുണ്യത്തോടെ ഊർന്നിറങ്ങി കൃത്യനിർവഹണം നടത്തിയ ഫയർ & റസ്‌ക്യൂ ഉദ്യോഗസ്ഥർക്ക് മരിയൻ എഞ്ചിനീയറിംഗ് കോളേജ് സ്നേഹാദരവ് നൽകി. തിരുവനന്തപുരം അഗ്‌നിശമന നിലയത്തിൽ എത്തിയാണ് ആദരവ് നൽകിയത്. തുടർന്ന് കോളേജ് മാനേജ്മെന്റ് ഉപഹാരവും കൈമാറി. പ്രസ്തുത യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധിയായി ഫാ. എബിൻ സ്റ്റാൻലി, സിവിൽ ഹെഡ് ഡോ. റാണി വി., അഭിജിത്ത് ആർ. പി, ആശ ദാവൂദ്, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

    Continue Reading

  • ഐസർ തിരുവനന്തപുരത്തിന്റെ പന്ത്രണ്ടാം ബിരുദദാന ചടങ്ങ് സമാപിച്ചു
    , , , , ,

    ഐസർ തിരുവനന്തപുരത്തിന്റെ പന്ത്രണ്ടാം ബിരുദദാന ചടങ്ങ് സമാപിച്ചു

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER TVM) പന്ത്രണ്ടാം ബിരുദദാന ചടങ്ങ് 2024 ജൂലൈ 20 -ആം തിയ്യതി തിരുവനന്തപുരത്തെ വിതുരയിലെ കാമ്പസിൽ നടന്നു. ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ അഡ്വൈസറി കൌൺസിൽ (പിഎം-എസ്ടിഐഎസി) ചെയർപേഴ്സണുമായ പ്രൊഫ. അജയ് കുമാർ സൂദ് മുഖ്യാതിഥിയായിരുന്നു. ആധുനികവും സമഗ്രവുമായ ഗവേഷണ-സംയോജിത വിദ്യാഭ്യാസത്തിന് ശേഷം 190 ബിഎസ്-എംഎസ്, 70 എംഎസ്സി, 16 എംഎസ് (റിസർച്ച്), 26 പിഎച്ച്ഡി, 24…

    Continue Reading

  • കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുനു വേണ്ടി തെരച്ചില്‍ തുടരുന്നു
    , , ,

    കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുനു വേണ്ടി തെരച്ചില്‍ തുടരുന്നു

    കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. നേവിയുടെ ഡൈവിങ് സംഘ ഗംഗാ വല്ലി നദിയിലിറങ്ങി തെരച്ചില്‍ നടത്തി. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയില്‍ വീണിട്ടില്ലെന്ന് നേവി സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ലോറി ഉണ്ടോയെന്ന് അറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന തുടരുകയാണ്.

    Continue Reading

  • ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി
    , ,

    ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി

    കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോഴിക്കോട്. എം പി എം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്. ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി. നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫിഷ്യനുമായ ഡോ.പി.എം.വാരിയർ മല്ലികാർജ്ജുൻ ഖാർഗേക്ക് സമ്മാനിച്ചു. ആര്യവൈദ്യശാലാ സി.ഇ.ഒ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത്…

    Continue Reading

error: Content is protected !!