Author: News Desk
-

മാലിന്യം തള്ളിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് – നഗരസഭ നൈറ്റ് സ്ക്വാഡ്
ഇന്നലെ നഗരസഭ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യം വഴിയരികിലും ആമയിഴഞ്ചാന്‍ തോട്ടിലും തള്ളാന്‍ ശ്രമിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഫൈന്‍ ചുമത്തുകയും ചെയ്തു. വിവിധ കേസുകളിലായി ആകെ 45,090/- രൂപ ഫൈന്‍ ഈടാക്കി. പൂര്‍ണ്ണമായും വനിതകള്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് സ്ക്വാഡാണ് ഇന്നലെ രാത്രി പ്രവര്‍ത്തിച്ചത്. ഉറവിടത്തില്‍ ജൈവ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുന്നതിനോടൊപ്പം അജൈവ മാലിന്യ സംസ്കരണത്തിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിട്ടും അതിനൊന്നും സഹകരിക്കാതെ ഇത്തരത്തില്‍…
-

നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ. കലൈ സെൽവിയ്ക്ക്
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ.കലൈസെൽവിയ്ക്ക് . ജൂലൈ 27 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും.കർമ്മ മണ്ഡലങ്ങളിലെ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്‌ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്ലാം സർവകലാശാലയും , നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എ പി ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ…
-

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള…
-

അക്ഷയ സംരംഭകർക്കുള്ള ഓൺലൈൻ പരീക്ഷ ഓഗസ്റ്റ് ഒന്നിന്
സംസ്ഥാന ഐ.ടി. മിഷൻ്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ ജില്ലയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന 7 അക്ഷയ ലൊക്കേഷനുകളിലേക്കും ജനറൽ വിഭാഗക്കാർക്കുള്ള 13 അക്ഷയ ലൊക്കേഷനുകളിലേക്കും അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ നിയമാനുസൃതം തിരഞ്ഞെടുത്തിട്ടുള്ള അപേക്ഷകർക്കായുള്ള ഓൺലൈൻ പരീക്ഷ 2024 ആഗസ്റ്റ് 01-ന് കെൽട്രോണിൻ്റെ വഴുതയ്ക്കാട് പ്രവർത്തിക്കുന്ന നോളജ് സെൻററിൽ വച്ച് നടക്കും. പരീക്ഷാ വിവരങ്ങൾ അപേക്ഷകർ നൽകിയിട്ടുള്ള ഇ-മെയിലിൽ അറിയിക്കുന്നതാണ്.…
-

ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം മന്ത്രി വി ശിവൻകുട്ടി കൈമാറി
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങി മരണമടഞ്ഞ റെയിൽവെ കരാര്‍ തൊഴിലാളി ജോയിയുടെ അമ്മക്ക് മാരായമുട്ടത്ത് സംസ്ഥാന സർക്കാരിൻ്റെ ധനസഹായം മന്ത്രി വി.ശിവൻകുട്ടി നൽകുന്നു.സി.കെ. ഹരീന്ദ്രൻ എം.എൽ.എ, വി. ജോയി എം.എൽ.എ , ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ് തുടങ്ങിയവർ സമീപം. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം മന്ത്രി വി ശിവൻകുട്ടി കൈമാറി;പ്രതിപക്ഷ നേതാവിനും ശശി തരൂർ എംപിയ്ക്കും മന്ത്രിയുടെ രൂക്ഷ വിമർശനം ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ…
-

മ്യൂച്ചല്‍ ഫണ്ട് എസ്.ഐ.പി ടോപ്പ് അപ്പ് ഡിജിറ്റല്‍ ബോധവത്കരണ ക്യാമ്പയിനുമായി എച്ച്എസ്ബിസി
കൊച്ചി: എസ്‌ഐപി ടോപ്പ്-അപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ മ്യൂച്ചല്‍ ഫണ്ട് കമ്പനിയായ എച്ച്എസ്ബിസി ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. 30 സെക്കന്‍ഡ് വീതമുള്ള മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Apne #SIPKoDoPromotion എന്ന ഹാഷ് ടാഗോട് കൂടി ആരംഭിച്ച ക്യാമ്പയിന്‍. നിക്ഷേകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) ടോപ്പ്-അപ്പ് സൗകര്യം തിരഞ്ഞെടുത്ത് അവരുടെ നിക്ഷേപ തുകയില്‍ അര്‍ഹമായ വര്‍ദ്ധന നല്‍കുക എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.നിശ്ചിത ഇടവേളകളില്‍ (പ്രതിമാസ, ത്രൈമാസ,…
-

ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (20.07.2024)
തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ്‌സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (20.07.2024)രാവിലേ 11 മണിക്ക് ഫ്‌ളാറ്റ് റിക്രിയേഷന്‍ ഹാളില്‍ കൂടുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. 99468661046, 9188325101. മാത്യൂ ഫിലിപ്പ്, സെക്രട്ടറി, കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ്അസോസിയേഷന്‍, വഴുതക്കാട്തിരുവനന്തപുരം
-

കാലവർഷക്കെടുതി; വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻസർക്കിൾതല കൺട്രോൾ റൂമുകൾ
നഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത കെ എസ് ഇ ബി വിതരണവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് നിർദ്ദേശിച്ചതുപ്രകാരമാണ് ഈ നീക്കം. അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും. പരാതി അറിയിക്കാൻ ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ…
-

പൗർണ്ണമിക്കാവിൽ ഞായറാഴ്ച (21.7.2024) നട തുറക്കും
തിരുവനന്തപുരം:വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പൗർണ്ണമിയായ ഞായറാഴ്ച നട തുറക്കും.ആദി ഗുരുവായ ശിവൻ സപ്തർഷികൾക്ക് യോഗ പകർന്നു കൊടുത്തതിന്റെ ഓർമ്മപ്പെടുത്തലായ ഗുരുപൂർണിമയും ഞായറാഴ്ച ആഘോഷിക്കും.മലയാളിയും ശ്രീരാമകൃഷ്ണ ആശ്രമങ്ങളുടെ മഠാധിപതിയുമായിരുന്ന സ്വാമി സ്വപ്രഭാനന്ദ മഹാരാജാണ് പൗർണ്ണമിക്കാവിലെ ഗുരുപൂർണ്ണിമക്ക് കാർമ്മികത്വം വഹിക്കുന്നത്.നിരവധി മഠങ്ങളിലെ മഠാധിപതിമാരും ഗുരുപൂർണ്ണിമയിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതൽ കായംകുളം സനാതന ആദ്ധ്യാത്മിക പഠന കളരിയുടെ രാമായണ മാസ കലാപരിപാടികൾ അരങ്ങേറും. 11 മുതൽ 12 വരെ തിരുവനന്തപുരം ശിവദം…
You May Have Missed













