Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി സംസ്ഥാന ഭരണസമിതി നിലവില്‍ വന്നു

അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി 2024-2027 വര്‍ഷത്തെ സംസ്ഥാന ഭരണസമിതി നിലവില്‍ വന്നു. സജി കൊല്ലം (സംസ്ഥാന ജനറല്‍ സെക്രട്ടറി), ഉഷ കൊട്ടാരക്കര (സംസ്ഥാന പ്രസിഡന്റ്), സത്യനേശന്‍ എറണാകുളം (സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്), ഷണ്‍മുഖന്‍ പരവൂര്‍ (സംസ്ഥാന ട്രഷറര്‍) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍.

ജോയിന്റ് സെക്രട്ടറിമാരായി രേഷ്മ കരിവേടകം, സിബു കാരംകോട്, ശിവകാമി പത്തനംതിട്ട, സാമുവല്‍ ജോര്‍ജ്, ലിസി കുമ്മിള്‍, ബൈജു പത്തനാപുരം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി സിന്ധു പത്തനാപുരം, രതീഷ് ശാസ്താംകോട്ട, ലത എസ്. മടവൂര്‍, പ്രവീണ്‍ കലയ്‌ക്കോട്, രമേശന്‍ കാസര്‍ഗോഡ് എന്നിവരെയും തിരഞ്ഞെടുത്തു. 2024 ജൂലൈ 25ന് ആറ്റിങ്ങല്‍ മാമം ഉമ ഹാളില്‍ വെച്ച് നടന്ന 4-ാമത് സംസ്ഥാനസമ്മേളനത്തിലാണ് ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്.

error: Content is protected !!