Author: News Desk
-

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവ്: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡി ഇ ഒ – മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം വഴിയും വിദ്യാകിരണം മിഷൻ വഴിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ഇത് അക്കാദമിക…
-

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് നാളെ (19-07-2024) അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടുള്ള സ്കൂളുകൾക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം,…
-

മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസിന് തിരുവനന്തപുരത്ത് പുതിയ ഹെഡ് ഓഫീസ്
തിരുവനന്തപുരം, ജൂലായ് 18, 2024: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (പ്രൈവറ്റ്) ലിമിറ്റഡിന്റെ (എംആർഐബിഎസ്), പുതിയ ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. തൈക്കാടുള്ള വിപഞ്ചിക ടവേഴ്സിലാണ് പുതിയ ഹെഡ് ഓഫീസ് തുറന്നത്. 137 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് (മുത്തൂറ്റ് ബ്ലൂ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്. പുതിയ ഹെഡ് ഓഫീസിന്റെ ഉദ്‌ഘാടനം മുഖ്യാതിഥിയായ ഭീമ ജൂവലേഴ്‌സ് ചെയർമാൻ ഡോ.…
-

വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു
2 ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് രഹസ്യ ഡ്രൈവ്. തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. ഈ ഡ്രൈവ് രഹസ്യമാക്കി വച്ച് മുന്നറിയിപ്പില്ലാതെയാണ് പരിശോധനകള്‍ നടത്തിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വ്യക്തി…
-

പെരിങ്ങത്തൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു
പെരിങ്ങത്തൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി. പെരിങ്ങത്തൂർ ടൗൺ കമ്മറ്റി സെക്രട്ടറി ഗാന്ധി മോഹൻ സ്വാഗതം പറഞ്ഞു കെ. ടി. എ. സി സംസ്ഥാന ഉപാധ്യക്ഷൻ വേണുഗോപാൽ പുല്ലൂകര അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ഖാലിദ് പിലാവുള്ളതിൽ അനുസ്മരണ പ്രഭാഷണം നടത്തി. പെരിങ്ങളം മണ്ഡലം സെക്രട്ടറി അജയകുമാർ ടൗൺ ഐ. എൻ. ടി. യു. സി.…
-

അധര്‍മ്മങ്ങള്‍ക്കെതിരെയാകട്ടെ ഈ രാമായണ മാസം
അങ്ങനെ ഒരു രാമായണ മാസം, കർക്കടക മാസം കൂടി എത്തിയിരിക്കുന്നു. രാമായണത്തെ കുറിച്ചും രാമനെ കുറിച്ചും എത്ര വിവരിച്ചാലും മതിയാവില്ല. രാമനും രാമായണ കഥകളും എന്നും നമ്മുടെ ഉള്ളിൽ കുട്ടിക്കാലം മുതൽ മനസ്സിൽ ഉള്ളത്താണല്ലോ. മാനിഷാദയിൽ നിന്ന് വാല്മീകിയിലൂടെ രാമായണം രചിയ്ക്കപ്പെടുകയും ജനഹൃദയങ്ങളിൽ ഗാനമായും കഥകളായും ലോകമെമ്പാടും വളർന്ന് ആദ്ധ്യാത്മ രാമായണമായി എഴുത്തച്ഛനിലൂടെ മനുഷ്യമനസ്സുകളിൽ ഇന്നും നിറഞ്ഞു നില്ക്കുന്നു. വളരെ അത്ഭുതമെന്നു പറയട്ടെ ഇന്നും ഒട്ടും പ്രാധാന്യം കുറയാതെ രാമൻ നമ്മുടെ ഉള്ളിൽ നിൽക്കുന്നുണ്ടെങ്കിൽ ആ കഥാപാത്രമത്രയും…
-

സ്വയംതൊഴിൽ പദ്ധതികളെക്കുറിച്ച് അറിയാം
തിരുവനന്തപുരം ജില്ലയിലെ തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖാന്തരം നടപ്പാക്കിവരുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് അറിയാനും രജിസ്‌ട്രേഷനുമായി 0471 2741713 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
You May Have Missed















