Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച
    , , , ,

    എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച

    എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച (ജൂലൈ 19 ) രാവിലെ 10 മണിക്ക് കാട്ടാക്കട ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു , ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം ,ബിരുദാനന്തര ബിരുദം , പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. 35 വയസിൽ താഴെ പ്രായമുള്ള, കാട്ടാക്കട താലൂക്കിലും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി അവസരം ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്…

    Continue Reading

  • ഡോ. എം.എസ്. വല്യത്താന്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലം: മന്ത്രി വീണാ ജോര്‍ജ്
    , , , , ,

    ഡോ. എം.എസ്. വല്യത്താന്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലം: മന്ത്രി വീണാ ജോര്‍ജ്

    ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായി. ശ്രീചിത്തിര…

    Continue Reading

  • ‘മാറിയേ മതിയാകൂ’: പകർച്ചവ്യാധികൾക്കെതിരെ ക്യാമ്പയിൻ
    , , ,

    ‘മാറിയേ മതിയാകൂ’: പകർച്ചവ്യാധികൾക്കെതിരെ ക്യാമ്പയിൻ

    പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ‘മാറിയേ മതിയാകൂ‘ ക്യാമ്പയിന് ജൂലൈ 18ന് തുടക്കമാകും. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജ്ജന-ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കൊതുക് വളരാനുള്ള സാധ്യത നിലനിർത്തുന്നവർക്കെതിരെയും മാലിന്യവും മലിനജലവും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ നിക്ഷേപിക്കുന്നവർക്കെതിരെയും നിയമനടപടികളുൾപ്പെടെ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും. പൊതുജനങ്ങൾ ക്യാമ്പയിനുമായി പൂർണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു.

    Continue Reading

  • തിരുവനന്തപുരം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ശ്രീ രാമായണമേള 2024
    , ,

    തിരുവനന്തപുരം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ശ്രീ രാമായണമേള 2024

    രാമായണമാസത്തിൽ കുട്ടികൾക്കായി വിവിധ കലാമൽസരങ്ങൾ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. ജൂലൈ 21 ഞായർ : ശ്രീരാമായണാലാപമൽസരം ജൂലൈ 28 ഞായർ : ശ്രീരാമായണ പ്രസംഗമത്സരം ആഗസ്റ്റ് 4 ഞായർ : ശ്രീരാമായണ ചിത്രരചനാമൽസരം കലാമൽസരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 9446244299 ൽ ബന്ധപ്പെടുക. താൽപ്പര്യമുള്ള കുട്ടികൾക്ക് രാമായണം പാരായണം ചെയ്ത ശബ്ദസന്ദേശം ഞങ്ങൾക്കയച്ചു തന്ന് പങ്കാളികളാകാം. താഴെ കൊടുത്തിരിക്കുന്ന പ്രകാരത്തിൽ Voice Record ചെയ്ത പാരായണം (പരമാവധി 5 മിനിട്ട് ദൈർഘ്യം) ശബ്ദ സന്ദേശമയയ്ക്കണം. ഞാൻ സ്മിത,…

    Continue Reading

  • പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹ ഉപഹാരം നൽകി അനുമോദിച്ചു
    , ,

    പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹ ഉപഹാരം നൽകി അനുമോദിച്ചു

    എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹ ഉപഹാരം നൽകി അനുമോദിച്ചു. നെടുമങ്ങാട്: മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ല സ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പത്താംകല്ല് സ്വദേശികളായ ഷാൻ, അഹ് നാ, അസ്ന എന്നീ വിദ്യാർത്ഥികളെ വസതിയിൽ എത്തി സ്നേഹപഹാരം നൽകി അനുമോദിച്ചു. നേതാക്കളായ എച്ച് സിദ്ദീഖ്, പുലിപ്പാറ യൂസഫ്, സലിം നെടുമങ്ങാട്, അസീം നെടുമങ്ങാട്, യഹിയ…

    Continue Reading

  • അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി
    , ,

    അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി

    അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇത് സംബന്ധിച്ച ശുപാർശ അംഗീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളാണ് അടച്ചു പൂട്ടിയത് . 2023 മാർച്ച് 14-ലെ ഹൈക്കോടതി വിധിന്യായത്തിന്റെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രസ്തുത റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ…

    Continue Reading

  • കരുതലിന്റെ കൈകള്‍ക്ക് നഗരത്തിന്റെ നന്ദി
    ,

    കരുതലിന്റെ കൈകള്‍ക്ക് നഗരത്തിന്റെ നന്ദി

    തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് കൂടി ഒഴുകുന്ന ആമായിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയെ രക്ഷപ്പെടുത്താന്‍ അക്ഷീണം പരിശ്രമിച്ച കേരള ഫയര്‍ & റെസ്‌ക്യൂ ടീമിനേയും അവരുടെ സ്‌കൂബ ഡൈവിംഗ് പ്രവര്‍ത്തകരേയും നഗരസഭ ആദരിച്ചു. ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് നഗരസഭയുടെ ആദരവ് നല്‍കി. ഈ രക്ഷാപ്രവര്‍ത്തന ടീമിനെ നയിച്ച ഫയര്‍ ഫോഴ്‌സിന്റെ തലവന്മാരായ ശ്രീ കെ പദ്മകുമാര്‍, ശ്രീ അബ്ദുല്‍ റഷീദ് എന്നിവര്‍ക്ക് നഗരസഭയുടെ…

    Continue Reading

  • രാജ്യാന്തര, ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ 16 മുതല്‍
    , , ,

    രാജ്യാന്തര, ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ 16 മുതല്‍

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 16മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ 16 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് ജി.എസ്.റ്റി ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂലൈ 16 ന് രാവിലെ…

    Continue Reading

  • കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു
    ,

    കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു

    കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം.എൻ. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു നട തുറന്ന ദിവസം  ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല.കർക്കടകം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. പടി പൂജ, ഉദയാസ്തമയ പൂജ എന്നിവ…

    Continue Reading

  • ഐ എ എസ് – ല്‍ അഴിച്ചു പണി. തിരുവനന്തപുരം കളക്ടറെ മാറ്റി
    , ,

    ഐ എ എസ് – ല്‍ അഴിച്ചു പണി. തിരുവനന്തപുരം കളക്ടറെ മാറ്റി

    തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ മാറ്റി. അനുകുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. ഇടുക്കി കളക്ടർ ഷീബ ജോർജിനും മാറ്റം. വി വിഘ്നേശ്വരിയാണ് അവിടെ പുതിയ കളക്ടർ. ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. ഷീബ ജോർജ് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി. ജോൺ വി സാമുവൽ പുതിയ കോട്ടയം കളക്ടർ. മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവ്.തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ…

    Continue Reading

error: Content is protected !!