Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; മൂന്നു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു
    , ,

    മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; മൂന്നു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഒപി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരായ മുരുകന്‍, ആദര്‍ശ് ജെഎസ്, എന്നിവരെയും മേല്‍നോട്ട ചുമതലയുള്ള ഡ്യൂട്ടി സാര്‍ജന്റ് രജീഷിനെയും കൃത്യ വിലാപം കാണിച്ചതായി പ്രഥമ ദൃഷ്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്…

    Continue Reading

  • ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനായി  ബ്രഹ്മശ്രീ അമർനാഥ്
    ,

    ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനായി ബ്രഹ്മശ്രീ അമർനാഥ്

    ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനായി ബ്രഹ്മശ്രീ അമർനാഥ് നമ്പൂതിരി ഇന്ന് സ്ഥാനമേറ്റു. ക്ഷേത്രത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യ പുരോഹിതനായിരുന്ന ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി തന്റെ ശിഷ്യനായ ബ്രഹ്മശ്രീ അമർനാഥ് നമ്പൂതിരിക്ക് ദീക്ഷ നൽകി. ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്ന കണ്ണൂർ പയ്യന്നൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ സ്വർഗ്ഗസ്ഥനായ വിഷ്ണു നമ്പൂതിരിയുടെയും ശ്രീമതി സുഭദ്ര അന്തർജ്ജനത്തിൻ്റെയും ദ്വിതീയ പുത്രനായ ബ്രഹ്മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരിക്ക് ബദരി കേദാർ ടെമ്പിൾ കമ്മിറ്റിയുടെ (BKTC) ആദരവ് ഇന്ന്…

    Continue Reading

  • സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു
    , , , , , ,

    സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

    നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു. തിരുവനന്തപുരം: രാജ്യത്തെ ടെലികോം,നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ആരംഭിച്ച നിര്‍മ്മാണ…

    Continue Reading

  • അരോമ മണി അന്തരിച്ചു
    , ,

    അരോമ മണി അന്തരിച്ചു

    തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപത്തിരണ്ടോളം സിനിമകള്‍ നിര്‍മിച്ചു. 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.…

    Continue Reading

  • സാക്ഷരതയുടെ അര്‍ത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്കുണ്ടാവണം: മന്ത്രി വി. ശിവൻകുട്ടി
    , , , ,

    സാക്ഷരതയുടെ അര്‍ത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്കുണ്ടാവണം: മന്ത്രി വി. ശിവൻകുട്ടി

    ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – ഉല്ലാസ് മേള മന്ത്രി ഉദ്ഘാടനം ചെയ്തു സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്ക് ഉണ്ടായാൽ മാത്രമേ കേരളസമൂഹത്തെ മുന്നിലേക്ക് നയിക്കാനാകൂ എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിസ്റ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സമൂഹത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി…

    Continue Reading

  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ
    , , ,

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻസിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ല. തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ സ്മരിച്ച ഷംസീറിന്‍റെ നിലപാടിനെയും…

    Continue Reading

  • ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി
    , ,

    ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

    തമ്പാനൂരിൽ റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. തമ്പാനൂരിൽ റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ…

    Continue Reading

  • തടികൾ പുനർ ലേലം ചെയ്യുന്നു
    , , ,

    തടികൾ പുനർ ലേലം ചെയ്യുന്നു

    പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ പരിധിയിൽ ലാൻഡ് ബാങ്ക് പദ്ധതി പ്രകാരമുള്ള വീരണകാവ് പുളിങ്കോട് പുനരധിവാസ മേഖലയിൽ മുറിച്ച മരങ്ങളുടെ തടികൾ പുനർ ലേലം ചെയ്യുന്നു. മൂന്ന് ആഞ്ഞിലി, ഒരു മാവ്, ഒൻപത് തെങ്ങ്, ഏഴ് റബർ, ഏഴ് കവുങ്ങ് എന്നിവയുടെ തടികളാണ് ലേലത്തിനുള്ളത്. താത്പര്യമുള്ളവർ ജൂലൈ 24 രാവിലെ 11ന് നടക്കുന്ന പുനർ ലേലത്തിൽ പങ്കെടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.

    Continue Reading

  • ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി
    , ,

    ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി

    തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി. തിരച്ചിൽ ഇപ്പോഴും തുടരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ അടുത്ത് വലിയതോതില്‍ മാലിന്യങ്ങൾ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാലിന്യ കൂമ്പാരത്തിനുള്ളിൽ അകപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്ന് അഗ്നിശമനസേന സംശയിക്കുന്നു. മണിക്കൂറുകൾ നാലായിട്ടും ഇതുവരെ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും സ്കൂബ സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

    Continue Reading

  • വിഴിഞ്ഞം തുറമുഖം – ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിച്ച് UDF പ്രകടനം
    , ,

    വിഴിഞ്ഞം തുറമുഖം – ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിച്ച് UDF പ്രകടനം

    വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതും, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് തമസ്കരിക്കാൻ ശ്രമിച്ചതും നിലവാരം കുറഞ്ഞ നടപടിയാണെന്ന് പാലോട് രവി കുറ്റപ്പെടുത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിച്ച് UDF പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ പ്രകടനം ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു ഡി സി സി പ്രസിഡൻ്റ് പാലോട് രവി. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്ന ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഉമ്മൻ…

    Continue Reading

error: Content is protected !!